For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: രാജസ്ഥാനെ ചാമ്പലാക്കി കാര്‍ത്തികും ഷഹബാസും, ആര്‍സിബിക്ക് ആവേശ ജയം

രാജസ്ഥാന്‍ ആദ്യ രണ്ട് മത്സരവും ജയിച്ച് കരുത്തോടെ എത്തുമ്പോള്‍ ഓരോ ജയവും തോല്‍വിയും നേരിട്ടാണ് ആര്‍സിബിയുടെ വരവ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ആര്‍സിബിക്ക് തകര്‍പ്പന്‍ ജയം. നാല് വിക്കറ്റിനാണ് ഹാട്രിക് ജയം തേടിയെത്തിയ രാജസ്ഥാനെ ആര്‍സിബി മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടിയപ്പോള്‍ അഞ്ച് പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ആര്‍സിബി വിജയം പിടിച്ചെടുത്തത്. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ക്കണ്ട ആര്‍സിബിയെ ഷഹബാസ് അഹ്‌മദ് (26 പന്തില്‍ 45), ദിനേഷ് കാര്‍ത്തിക് (23 പന്തില്‍ 44*) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് വിജയത്തിലേക്കെത്തിച്ചത്.

1

രാജസ്ഥാന് ഓപ്പണര്‍ ജോസ് ബട്‌ലറുടെ (70*) ഫിഫ്റ്റിയാണ് കരുത്തായത്. ഷിംറോന്‍ ഹെറ്റ്‌മെയറും (42*) ദേവ്ദത്ത് പടിക്കലും (37) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ആര്‍സിബിക്കായി ഡേവിഡ് വില്ലി, വനിന്‍ഡു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. രാജസ്ഥാന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ ഓവറില്‍ മുഹമ്മദ് സിറാജ് രണ്ട് റണ്‍സ് മാത്രം വഴങ്ങി രാജസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കി. രണ്ടാം ഓവറില്‍ത്തന്നെ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ (6 പന്തില്‍ 4) രാജസ്ഥാന് നഷ്ടമായി. നല്ല സ്വിങ് ലഭിച്ച പിച്ചില്‍ ഡേവിഡ് വില്ലിക്ക് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായാണ് ജയ്‌സ്വാളിന്റെ മടക്കം. ജയ്‌സ്വാള്‍ പുറത്താകുമ്പോള്‍ വെറും ആറ് റണ്‍സായിരുന്നു രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡില്‍.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ദേവ്ദത്ത് പടിക്കലും (37) ജോസ് ബട്‌ലറും ചേര്‍ന്ന് 70 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. മുംബൈക്കെതിരേ പവര്‍പ്ലേയില്‍ ആഞ്ഞടിച്ച ബട്‌ലര്‍ക്ക് ആ മികവ് ആവര്‍ത്തിക്കാനായില്ല. ബട്‌ലറുടെ മെല്ലപ്പോക്ക് ബാറ്റിങ് രാജസ്ഥാന്റെ സ്‌കോര്‍ബോര്‍ഡിനെ പ്രതികൂലമായി ബാധിച്ചു. തന്നാലാവും വിധം റണ്‍റേറ്റ് ഉയര്‍ത്തി ദേവ്ദത്ത് 29 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും പറത്തി 37 റണ്‍സുമായി മടങ്ങി. ഹര്‍ഷല്‍ പട്ടേലിനെ വമ്പന്‍ ഷോട്ടിന് ശ്രമിച്ച ദേവ്ദത്തിനെ വിരാട് കോലി തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

1

നാലാം നമ്പറിലെത്തിയ നായകന്‍ സഞ്ജു സാംസണിന് ഇത്തവണ മികവ് ആവര്‍ത്തിക്കാനായില്ല. എട്ട് പന്തില്‍ എട്ട് റണ്‍സ് മാത്രമെടുത്ത സഞ്ജുവിനെ വനിന്‍ഡു ഹസരങ്ക റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ഒരു സിക്‌സര്‍ പറത്തി സഞ്ജു വലിയ പ്രതീക്ഷ നല്‍കിയെങ്കിലും അനായാസ ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഹസരങ്കയ്‌ക്കെതിരേ ഇത് നാലാം തവണയാണ് സഞ്ജു ടി20യില്‍ പുറത്താവുന്നത്. വെറും 15 പന്തുകള്‍ മാത്രം എറിഞ്ഞാണ് അദ്ദേഹം സഞ്ജുവിനെ നാല് തവണ മടക്കിയത്. എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത ഹസരങ്ക 11 പന്തും ഡോട്ട് ബോളാക്കുകയും ചെയ്തു.

അഞ്ചാമനായി ക്രീസിലെത്തിയ ഷിംറോന്‍ ഹെറ്റ്‌മെയര്‍ക്കും വലിയൊരു വെടിക്കെട്ട് കാഴ്ചവെക്കാനായില്ല. എന്നാല്‍ ആകാശ് ദീപെറിഞ്ഞ അവസാന ഓവറില്‍ ജോസ് ബട്‌ലര്‍ നിറഞ്ഞാടി. രണ്ടാം പന്തും മൂന്നാം പന്തും സിക്‌സര്‍ പറത്തിയ ബട്‌ലര്‍ അഞ്ചാം പന്തില്‍ സ്‌ട്രൈക്ക് ഹെറ്റ്‌മെയറിന് കൈമാറി. ഓവറിലെ അവസാന പന്ത് ഹെറ്റ്‌മെയറും അതിര്‍ത്തി കടത്തിയതോടെ 20ാം ഓവറില്‍ 23 റണ്‍സാണ് രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡോട് ചേര്‍ത്തത്.

1

ബട്‌ലര്‍ 47 പന്തില്‍ ആറ് സിക്‌സര്‍ പറത്തിയാണ് 70 റണ്‍സുമായി പുറത്താവാതെ നിന്നത്. ഒരു ബൗണ്ടറി പോലും ബട്‌ലര്‍ പറത്തിയില്ലെന്നതാണ് കൗതുകം. ഹെറ്റ്‌മെയര്‍ 31 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 42 റണ്‍സുമായും പുറത്താവാതെ നിന്നു. ഡെത്ത് ഓവറില്‍ ആര്‍സിബിയുടെ ബൗളര്‍മാര്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെന്ന് തന്നെ പറയാം. സിറാജ് നാല് ഓവറില്‍ 43 റണ്‍സും ആകാശ് ദീപ് നാല് ഓവറില്‍ 44 റണ്‍സും വഴങ്ങി.

മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഫഫ് ഡുപ്ലെസിസും (20 പന്തില്‍ 29) അനൂജ് റാവത്തും (25 പന്തില്‍ 26) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 55 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഡുപ്ലെസിസിനെ മടക്കി യുസ് വേന്ദ്ര ചഹാല്‍ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. ഒമ്പതാം ഓവറില്‍ അനാവശ്യ റണ്‍സിന് ശ്രമിച്ച വിരാട് കോലി (6 പന്തില്‍ 5) റണ്ണൗട്ടായി. സഞ്ജു സാംസണിന്റെയും യുസ് വേന്ദ്ര ചഹാലിന്റെയും കൂട്ടായ ശ്രമത്തില്‍ നിന്നാണ് കോലിയുടെ മടക്കം. ഇതേ ഓവറില്‍ ഡേവിഡ് വില്ലിയേയും (0) ചഹാല്‍ മടക്കിയതോടെ ആര്‍സിബി സമ്മര്‍ദ്ദത്തിലായി.

1

ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിനെ (10 പന്തില്‍ 5) ട്രന്റ് ബോള്‍ട്ടും വീഴ്ത്തി. എന്നാല്‍ പിന്നീടൊത്തുകൂടിയ ഷഹബാസ് അഹമ്മദും ദിനേഷ് കാര്‍ത്തികും ഗംഭീര ബാറ്റിങ് വിരുന്നാണൊരുക്കിയത്. ആഞ്ഞടിച്ച ഷഹബാസ് 26 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സുമടക്കം 45 റണ്‍സുമായി മടങ്ങുമ്പോള്‍ ആര്‍സിബി ആറ് വിക്കറ്റിന് 154 എന്ന വിജയത്തിന്റെ തൊട്ടരികിലേക്കെത്തിയിരുന്നു. ട്രന്റ് ബോള്‍ട്ടിന്റെ പന്തില്‍ ഷഹബാസ് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

എന്നാല്‍ പോരാട്ടം തുടര്‍ന്ന കാര്‍ത്തിക് ആര്‍സിബിയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. 23 പന്ത് നേരിട്ട് ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 44 റണ്‍സുമായി കാര്‍ത്തിക് പുറത്താവാതെ നിന്നു. ഹര്‍ഷല്‍ പട്ടേലും (4 പന്തില്‍ 9*) നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു. രാജസ്ഥാനായി ട്രന്റ് ബോള്‍ട്ട്, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ നവദീപ് സൈനി ഒരു വിക്കറ്റും വീഴ്ത്തി

1

ടോസ് നേടിയ ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസിസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പിച്ചിലെ മഞ്ഞിന്റെ സാന്നിധ്യം വിലയിരുത്തിയാണ് ഡുപ്ലെസിസ് ആദ്യം പന്തെറിയാന്‍ തീരുമാനിച്ചത്.
രാജസ്ഥാന്‍ ആദ്യ രണ്ട് മത്സരവും ജയിച്ച് കരുത്തോടെ എത്തുമ്പോള്‍ ഓരോ ജയവും തോല്‍വിയും നേരിട്ടാണ് ആര്‍സിബിയുടെ വരവ്. അതേ സമയം ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് വിജയ വഴിയിലേക്ക് തിരിച്ചെത്തിയ ആത്മവിശ്വാസത്തിലാണ് ഫഫ് ഡുപ്ലെസിസ് നായകനായുള്ള ആര്‍സിബിയുടെ വരവ്.

പ്ലേയിങ് 11: രാജസ്ഥാന്‍- ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, നവദീപ് സൈനി, ട്രന്റ് ബോള്‍ട്ട്, യുസ് വേന്ദ്ര ചഹാല്‍, പ്രസിദ്ധ് കൃഷ്ണ.

ആര്‍സിബി- ഫഫ് ഡുപ്ലെസിസ്, അനൂജ് റാവത്ത്, വിരാട് കോലി, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, ദിനേഷ് കാര്‍ത്തിക്, ഡേവിഡ് വില്ലി, ഷഹബാസ് അഹ്‌മദ്, വാനിഡു ഹസരങ്ക, മുഹമ്മദ് സിറാജ്, ആകാശ് ദീപ്

Story first published: Tuesday, April 5, 2022, 23:44 [IST]
Other articles published on Apr 5, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+