IPl 2022: 'ശ്രേയസിനായി 20 കോടി വരെ മുടക്കാം', ആര്‍സിബി രണ്ടും കല്‍പ്പിച്ച്, ലക്ഷ്യം ക്യാപ്റ്റന്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായി മെഗാ താരലേലം 12,13 തീയ്യതികളില്‍ നടക്കാന്‍ പോവുകയാണ്. ബംഗളൂരുവാണ് വേദി. നാല് ടീമുകള്‍ നാല് താരങ്ങളെ വീതവും അഞ്ച് ടീമുകള്‍ മൂന്ന് താരങ്ങളെ വീതവും ഒരു ടീം രണ്ട് താരങ്ങളെയുമാണ് മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയത്. അതുകൊണ്ട് തന്നെ അടിമുടി മാറ്റമാണ് മെഗാ ലേലത്തിന് ശേഷം ടീമുകളില്‍ സംഭവിക്കുകയെന്നുറപ്പ്. പുതിയതായി അഹമ്മദാബാദ്, ലഖ്‌നൗ എന്നിവര്‍ കൂടിയെത്തിയപ്പോള്‍ 10 ടീമുകളാണ് മെഗാ ലേലത്തിലേക്കെത്തുന്നത്. അതുകൊണ്ട് തന്നെ പോരാട്ടം കടുക്കും.
പല ടീമുകള്‍ക്കും നായകനെ ആവിശ്യമാണ്. ശ്രേയസ് അയ്യരാണ് ടീമുകള്‍ക്ക് പരിഗണിക്കാവുന്ന ഏറ്റവും മികച്ച ഇന്ത്യന്‍ നായകന്‍. അതുകൊണ്ട് തന്നെ ശ്രേയസിനായി വാശിയേറിയ പോരാട്ടമുറപ്പ്. 20 കോടിവരെ ശ്രേയസിനായി ആര്‍സിബി മുടക്കിയേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതോടെ ആര്‍സിബിക്ക് പുതിയ നായകനെ വേണം. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യന്‍ ശ്രേയസാണ്.

വിരാട് കോലി ടീമില്‍ തുടരുന്നതിനാല്‍ അദ്ദേഹത്തോട് പൊരുത്തപ്പെട്ട് പോകാന്‍ കഴിയുന്ന താരത്തെ വേണം നായകനാക്കാന്‍. അല്ലാത്ത പക്ഷം ടീമിനുള്ളിലെ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേക്കും. ഡേവിഡ് വാര്‍ണറെ കൊണ്ടുവരിക ആര്‍സിബിക്ക് എളുപ്പമാവില്ല. വാര്‍ണര്‍ 2016ല്‍ ഹൈദരാബാദിനെ കിരീടം ചൂടിച്ച നായകനാണ്. നായകനെന്ന നിലയില്‍ മികച്ചവനാണെങ്കിലും കോലിയുമായി ഒത്തുപോകാന്‍ പ്രയാസമുള്ളതിനാല്‍ വാര്‍ണറെ ആര്‍സിബി സ്വന്തമാക്കാന്‍ ശ്രമിച്ചേക്കില്ല.
പിന്നെ ആകെയുള്ള വഴി ശ്രേയസ് അയ്യര്‍ തന്നെയാണ്. അതുകൊണ്ട് പരമാവധി തുക ശ്രേയസിനായി ആര്‍സിബി മുടക്കിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ശ്രേയസ് രണ്ട് സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചപ്പോള്‍ ഒരു തവണ ഫൈനലിലും ഒരു തവണ പ്ലേ ഓഫിലും എത്തിച്ചിരുന്നു. ഈ മികവില്‍ ആര്‍സിബി പ്രതീക്ഷവെക്കുന്നു. വലിയ സ്‌ട്രൈക്കറേറ്റ് അവകാശപ്പെടാനാവില്ലെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ വിശ്വസിക്കാന്‍ കഴിയുന്ന താരമാണ് ശ്രേയസ് അയ്യര്‍.

എന്നാല്‍ ശ്രേയസിനെ നോട്ടമിട്ട് രണ്ട് ടീമുകള്‍ക്കൂടി സജീവമായി രംഗത്തുണ്ട്. കെകെആര്‍, പഞ്ചാബ് കിങ്‌സ് എന്നിവരാണ് ആ രണ്ട് ടീമുകള്‍. കെകെആര്‍ അവസാന സീസണിലെ റണ്ണറപ്പുകളാണ്. എന്നാല്‍ നായകസ്ഥാനത്ത് നിന്ന് ഓയിന്‍ മോര്‍ഗനെ മാറ്റിയ കെകെആര്‍ പുതിയ നായകനെയാണ് പുതിയ സീസണില്‍ തേടുന്നത്. കെകെആറും പ്രധാന പരിഗണന നല്‍കുന്നത് ശ്രേയസ് അയ്യര്‍ക്കാണ്. ഡേവിഡ് വാര്‍ണറും ടീമിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന.
പഞ്ചാബ് കിങ്‌സിന്റെ നായകസ്ഥാനം ഒഴിഞ്ഞ കെ എല്‍ രാഹുല്‍ ലഖ്‌നൗവിന്റെ നായകനായാണ് പുതിയ സീസണിലേക്കെത്തുന്നത്. ഇതോടെ പഞ്ചാബിനും നായകനെ വേണം. ലഭിക്കുന്ന വിവരം അനുസരിച്ച് ശ്രേയസിനെ തന്നെയാണ് പഞ്ചാബും നോട്ടമിടുന്നത്. പഞ്ചാബ് ശ്രേയസിനായി വാശിയോടെ ഇറങ്ങിയാല്‍ മറ്റൊരു ടീമിനും ശ്രേയസിനെ ലഭിക്കില്ല. കാരണം മെഗാ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക പേഴ്‌സില്‍ ബാക്കിയുള്ളത് പഞ്ചാബിനാണ്. അതുകൊണ്ട് 20 കോടിയൊക്കെ ശ്രേയസിനായി മുടക്കാന്‍ പഞ്ചാബും തയ്യാറായേക്കും.

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര പ്രവചിച്ചിരിക്കുന്നത് നായകനായി പരിഗണിക്കപ്പെടുന്നവരില്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുക ശ്രേയസിനായിരിക്കുമെന്നാണ്. അതിനുള്ള മികവ് നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ശ്രേയസിനുണ്ട്. ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, ക്വിന്റന്‍ ഡീകോക്ക് എന്നിവരെയും നായകരെന്ന നിലയില്‍ പരിഗണിക്കാവുന്നവരാണ്. ആര്‍സിബി കോലിയോട് നായകസ്ഥാനത്ത് തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും അനുകൂലമായല്ല അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ മെഗാ ലേലത്തില്‍ പുതിയ നായകനെ അന്വേഷിക്കാന്‍ ആര്‍സിബി നിര്‍ബന്ധിതരായിരിക്കുകയാണ്. എന്തായാലും വാശിയേറിയ ലേലം തന്നെയാവും നടക്കാന്‍ പോവുകയെന്ന് ഉറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications