Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'റായിഡുവിന്റെ ക്യാച്ച് പോണ്ടിങ്ങിനെ ഓര്‍മ്മിപ്പിക്കുന്നു', പ്രശംസിച്ച് സച്ചിന്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ ആര്‍സിബി-സിഎസ്‌കെ നേര്‍ക്കുനേര്‍ പോരാട്ടം വളരെ വാശിയേറിയതായിരുന്നു. കരുത്തരുടെ പോരാട്ടത്തില്‍ 23 റണ്‍സിന് ജയം സിഎസ്‌കെയ്ക്കായിരുന്നെങ്കിലും ആര്‍സിബി മികച്ച പോരാട്ടം തന്നെ കാഴ്ചവെച്ചു. നാല് തുടര്‍ തോല്‍വികള്‍ക്ക് ശേഷമാണ് സിഎസ്‌കെ ഇറങ്ങിയതെന്നതിനാല്‍ എന്ത് വിലകൊടുത്തും ജയിക്കേണ്ടത് വളരെ നിര്‍ണ്ണായകമായിരുന്നു. അതുകൊണ്ട് തന്നെ തകര്‍പ്പന്‍ പ്രകടനമാണ് സിഎസ്‌കെ കാഴ്ചവെച്ചത്.

മത്സരത്തില്‍ ആര്‍സിബിയുടെ ആകാശ് ദീപിനെ പുറത്താക്കാന്‍ അമ്പാട്ടി റായിഡുവെടുത്ത ക്യാച്ച് ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. രവീന്ദ്ര ജഡേജയുടെ പന്തില്‍ ഇടം കൈകൊണ്ടാണ് റായിഡു ഡൈവിങ് ക്യാച്ചെടുത്തത്. ശരിക്കും അത്ഭുതപ്പെടുത്തുന്ന ക്യാച്ച് തന്നെയായിരുന്നു ഇത്. ടൈമിങ് അപാരം തന്നെയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും തന്റെ മികവിന് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കാന്‍ റായിഡുവിനായി.

1

ഇപ്പോഴിതാ റായിഡുവിന്റെ ക്യാച്ചിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. റായിഡുവിന്റെ ക്യാച്ച് കാണുമ്പോള്‍ റിക്കി പോണ്ടിങ് 2013ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നേടിയ ക്യാച്ചാണ് ഓര്‍മ വരുന്നതെന്നാണ് സച്ചിന്‍ പറഞ്ഞത്. ' ജഡേജയുടെ പന്തിലെ റായിഡുവിന്റെ ക്യാച്ച് റിക്കി പോണ്ടിങ്ങിന്റെ ക്യാച്ചിനെയാണ് എന്നെ ഓര്‍മ്മിപ്പിക്കുന്നത്. മനോഹരമായിരുന്നു അത്. ബംഗളൂരു ശക്തമായ പോരാട്ടം കാഴ്ചവെച്ചു.

ടോപ് ഓഡറില്‍ വിക്കറ്റുകള്‍ നേരത്തെ പോയില്ലായിരുന്നെങ്കില്‍ ഈ ടോട്ടല്‍ ചിലപ്പോള്‍ ആര്‍സിബി മറികടക്കുമായിരുന്നു. തീക്ഷണക്കൊപ്പം ജഡേജ നന്നായി പന്തെറിഞ്ഞു. അപകടകാരിയായ മാക്‌സ് വെല്ലിനെതിരേ തന്റെ അനുഭവസമ്പത്ത് ഉപയോഗിച്ചാണ് ജഡേജ പന്തെറിഞ്ഞത്. നീ പാഴാക്കിയാല്‍ നിന്റെ വിക്കറ്റ് ഞാനെടുക്കും, അതാണ് മത്സരത്തില്‍ ശരിക്കും കണ്ടത്. അനുഭവസമ്പത്തിന്റെ ഏറ്റുമുട്ടലായിരുന്നു ഇത്'- സച്ചിന്‍ പറഞ്ഞു.

2

ആര്‍സിബിക്കെതിരേ സിഎസ്‌കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടാനായത്. മഹേഷ് തീക്ഷണയുടെ നാല് വിക്കറ്റ് പ്രകടനവും രവീന്ദ്ര ജഡേജയുടെ മൂന്ന് വിക്കറ്റ് പ്രകടനവും മത്സരത്തില്‍ സിഎസ്‌കെയ്ക്ക് കരുത്തായി. ബാറ്റുകൊണ്ട് ശിവം ദുബെ (95), റോബിന്‍ ഉത്തപ്പ (88) എന്നിവരുടെ പ്രകടനമാണ് സിഎസ്‌കെയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഇത്തവണത്തെ ഐപിഎല്ലില്‍ ദിനേഷ് കാര്‍ത്തിക് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഫിനിഷര്‍ റോളില്‍ അദ്ദേഹം മിന്നുന്നു. നേരിടുന്ന ആദ്യ പന്തില്‍ ആക്രമിക്കാന്‍ കെല്‍പ്പുള്ള കാര്‍ത്തിക് ഇന്ത്യന്‍ ടീമിലേക്കടക്കം തിരിച്ചുവരാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. കൃത്യമായി ലൈനും ലെങ്തും നോക്കി പന്തിനെ ഹിറ്റ് ചെയ്യാന്‍ കഴിവുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് കാര്‍ത്തികെന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞത്.

3

'360 ഡിഗ്രിയില്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് കാര്‍ത്തിക്. അത് ഫാസ്റ്റ് ബൗളറായാലും സ്പിന്നറായാലും. ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കഴിവുണ്ട്. പന്തിനെ കാത്തിരുന്ന് ഷോട്ട് കളിക്കുന്ന താരമാണ് കാര്‍ത്തിക്. അവനെപ്പോലെ ഇത്രയും വേഗത്തില്‍ ലൈനും ലെങ്തിലും ഷോട്ട് കളിക്കാന്‍ സാധിക്കുന്ന ചുരുക്കം ചില താരങ്ങള്‍ മാത്രമാണുള്ളത്. പന്തിനായി കാത്തിരുന്ന് ആക്രമിക്കുന്നു'- സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍സിബി കാര്‍ത്തികിനെ ടീമിലെത്തിച്ചപ്പോള്‍ വിമര്‍ശിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം വായ അടപ്പിക്കാന്‍ കാര്‍ത്തികിന് സാധിക്കുന്നു. കളിച്ച മത്സരങ്ങളിലെല്ലാം ബാറ്റുകൊണ്ട് അദ്ദേഹം മികവ് കാട്ടിയിട്ടുണ്ട്. സിഎസ്‌കെയ്‌ക്കെതിരേയും ഇത് കണ്ടു. മികച്ച പിന്തുണ ലഭിക്കാത്തതിനാല്‍ ആര്‍സിബിക്ക് തോല്‍ക്കേണ്ടി വന്നെങ്കിലും 14 പന്തില്‍ 34 റണ്‍സുമായി പ്രശംസ പിടിച്ചുപറ്റുന്ന പ്രകടനമാണ് കാര്‍ത്തിക് കാഴ്ചവെച്ചത്. കാര്‍ത്തികിന്റെ ഫിനിഷിങ് മികവ് ആര്‍സിബിക്കും വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

Story first published: Wednesday, April 13, 2022, 18:29 [IST]
Other articles published on Apr 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+