Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇവര്‍ അത്ര കൂളല്ല- കളിക്കളത്തില്‍ കലിപ്പ് കാണിച്ച സൂപ്പര്‍ താരങ്ങള്‍

ഐപിഎല്ലിന്റെ 15ാം സീസണില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ പല വൈകാരിക മുഹൂര്‍ത്തങ്ങളും ക്രിക്കറ്റ് പ്രേമികള്‍ക്കു കാണാന്‍ സാധിച്ചിട്ടുണ്ട്. ആഹ്ലാദവും കണ്ണീരും നിരാശയും രോഷവുമെല്ലാം വിവിധ മല്‍സരങ്ങളില്‍ താരങ്ങള്‍ക്കൊപ്പം കളി ആസ്വദിച്ച ക്രിക്കറ്റ് പ്രേമിയുടെയും മനസ്സില്‍ക്കൂടി കടന്നുപോയിട്ടുണ്ടാവും.

സാധാരണയായി വളരെ കൂളായി കാണപ്പെടുന്ന താരങ്ങള്‍ രോഷം കാരണം പൊട്ടിത്തെറിക്കുന്നത് അവരെക്കുറിച്ചുള്ള മുന്‍ ധാരണകളാണ് തിരുത്തിയത്. ടീമംഗങ്ങളുടെ ഭാഗത്തു നിന്നുള്ള പിഴവോ, അംപയറുടെ തീരുമാനമോയെല്ലാം ഇതിലേക്കു നയിച്ചിട്ടുള്ള സംഭവങ്ങളാണ്.

മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (എല്‍എസ്ജി)

മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (എല്‍എസ്ജി)

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് ഈ ലിസ്റ്റിലെ ഒന്നാമന്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ചൊവ്വാഴ്ച രാത്രി നടന്ന മല്‍സരത്തിലായിരുന്നു താരത്തിന്റെ നിയന്ത്രണം വിട്ടത്. റണ്‍ചേസില്‍ 14 ബോളില്‍ സ്‌റ്റോയ്‌നിസ് 24 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു നാടകീയരംഗങ്ങള്‍.
ആര്‍സിബിക്കായി ബൗള്‍ ചെയ്തത് നാട്ടുകാരന്‍ കൂടിയായ ജോഷ് ഹേസല്‍വുഡായിരുന്നു. വൈഡിനു തുല്യമായ ഒരു ബോളാണ് ഹേസല്‍വുഡെറിഞ്ഞത്. പക്ഷെ അംപയര്‍ അതു ഔട്ട് വിളിക്കാതിരുന്നതോടെ സ്‌റ്റോയ്‌നസ് രോഷത്തോടെ അംപയറുടെ തീരുമാനത്തോടു പ്രതികരിക്കുകയായിരുന്നു. തൊട്ടടുത്ത ബോളില്‍ തന്നെ താരം പുറത്താവുകയും ചെയ്തു. കളിയില്‍ ലഖ്‌നൗ 18 റണ്‍സിനു തോല്‍ക്കുകയും ചെയ്തു.

ശ്രേയസ് അയ്യര്‍ (കെകെആര്‍)

ശ്രേയസ് അയ്യര്‍ (കെകെആര്‍)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ ശ്രേയസ് അയ്യരെ വളരെ കൂളായിട്ടാണ് സാധാരണയായി കാണപ്പെടാറുള്ളത്. പക്ഷെ ഈ സീസണില്‍ ശ്രേയസ് രോഷത്തോടെ പ്രതികരിക്കുന്നതും കാണാന്‍ സാധിച്ചു. രാജസ്ഥാന്‍ റോയല്‍സുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ റണ്‍ചേസിനിടെ പുറത്തായി മടങ്ങവെയായിരുന്നു താരം നിയന്ത്രണം വിട്ടത്.
കെകെആറിനെ റണ്‍ചേസിലേക്കു നയിക്കവെയായിരുന്നു ശ്രേയസിനെ യുസ്വേന്ദ്ര ചാഹല്‍ പുറത്താക്കിയത്. 85 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു താരം മടങ്ങിയത്. പുറത്തായി പവലിയനിലേക്കു മടങ്ങവെയായിരുന്നു സൈഡ് ബെഞ്ചിലിരുന്ന കോച്ച് ബ്രെന്‍ഡന്‍ മക്കെല്ലത്തോടു ശ്രേയസ് രോഷത്തോടെ പെരുമാറിയത്. മക്കെല്ലം പക്ഷെ വളരെ കൂളായാണ് ഇതിനോടു പ്രതികരിച്ചത്. എന്തായിരുന്നു ശ്രേയസിന്റെ രോഷപ്രകടനത്തിനു കാരണമെന്നു വ്യക്തമായിട്ടില്ല.

രവീന്ദ്ര ജഡേജ (സിഎസ്‌കെ)

രവീന്ദ്ര ജഡേജ (സിഎസ്‌കെ)

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയും ഈ സീസണില്‍ പൊട്ടിത്തെറിക്കുന്നത് കാണാന്‍ കഴിഞ്ഞു. സാധാരണയായി വളരെ കൂളായിട്ടാണ് ജഡ്ഡു കളിക്കളത്തില്‍ കാണപ്പെടാറുള്ളത്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ടീമംഗമായ ശിവം ദുബെയ്ക്കു സംഭവിച്ച പിഴവാണ് ജഡേജയെ കുപിതനാക്കിയത്.
ടൈറ്റന്‍സ് താരം ഡേവിഡ് മില്ലറുടെ ക്യാച്ചെടുക്കാന്‍ ദുബെ കാണിച്ച ആലസ്യമാണ് സിഎസ്‌കെ നായകനെ ചൊടിപ്പിച്ചത്. കളിയുടെ 17ാമത്തെ ഓവറിലായിരുന്നു ഇത്. ഡ്വയ്ന്‍ ബ്രാവോയുടെ ബൗളിങില്‍ മില്ലറുടെ ഷോട്ട് ദുബെയുടെ തൊട്ടുമുന്നിലാണ് വീണത്. മുന്നോട്ട് ഓടിക്കയറി താരം ക്യാച്ചെടുക്കാന്‍ ശ്രമിക്കാതിരുന്നതാണ് ജഡേജയെ രോഷാകുലനാക്കിയത്. രോഷത്തോടെ തൊപ്പി വലിച്ചെറിയാന്‍ മുതിര്‍ന്ന അദ്ദേഹം പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നു.

ഹാര്‍ദിക് പാണ്ഡ്യ (ജിടി)

ഹാര്‍ദിക് പാണ്ഡ്യ (ജിടി)

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയും ഈ സീസണില്‍ ടീമംഗത്തോടു ചൂടാവുന്നത് കാണാന്‍ സാധിച്ചു. പരിചയ സമ്പന്നനായ പേസര്‍ മുഹമ്മദ് ഷമിയോടാണ് ഹാര്‍ദിക് ചൂടായത്. ക്യാച്ചെടുക്കുന്നതിനു പകരം ബോള്‍ സിക്‌സറാവുന്നത് തടയാനായിരുന്നു ഷമി ശ്രമിച്ചത്. പക്ഷെ ബൗള്‍ ചെയ്ത ഹാര്‍ദിക് ഇതില്‍ സംതൃപ്തനായിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം ഷമിയോടു രോഷത്തോടെ പ്രതികരിക്കുകയായിരുന്നു.

Story first published: Wednesday, April 20, 2022, 17:51 [IST]
Other articles published on Apr 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+