IPL 2022: ക്യാപ്റ്റന്മാരെ അറിയാം, എന്നാല്‍ വൈസ് ക്യാപ്റ്റന്മാര്‍ ആരൊക്കെ ? പട്ടിക ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കാന്‍ പോവുകയാണ്. ടൂര്‍ണമെന്റിന് മുന്നോടിയായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകള്‍. ഇത്തവണ 10 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റായതിനാല്‍ എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതിയതായി എത്തിയ രണ്ട് ടീമുകള്‍. ഇതിനോടകം ടീമുകളെല്ലാം ജഴ്‌സിയും തങ്ങളുടെ ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് കഴിഞ്ഞു.

ഏറ്റവും സസ്‌പെന്‍സായി നിന്നിരുന്നത് ആര്‍സിബിയുടെ നായകനാരെന്ന ചോദ്യമാണ്. കഴിഞ്ഞ ദിവസം ഫഫ് ഡുപ്ലെസിസിനെ നായകനാക്കി ആര്‍സിബി പ്രഖ്യാപിച്ചിരുന്നു. ഇതോടെ എല്ലാ ടീമുകളുടെയും നായകന്റെ കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിനെ രോഹിത് ശര്‍മ, സിഎസ്‌കെയെ എംഎസ് ധോണി, കെകെആറിനെ ശ്രേയസ്, ഡല്‍ഹി ക്യാപിറ്റല്‍സിനെ റിഷഭ് പന്ത്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കെയ്ന്‍ വില്യംസന്‍, രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു സാംസണ്‍, ഗുജറാത്ത് ടൈറ്റന്‍സിനെ ഹര്‍ദിക് പാണ്ഡ്യ, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ കെ എല്‍ രാഹുല്‍ എന്നിവരാണ് നയിക്കുന്നത്.
ടീമിന്റെ നായകന്മാരെ എല്ലാവര്‍ക്കും തന്നെ സുപരിചിതമാണ്. എന്നാല്‍ ഇത്തവണ വൈസ് ക്യാപ്റ്റനായി ആരൊക്കെയാണ് ഉള്ളതെന്ന് അറിയാമോ ? 10 ടീമുകളെയും പരിഗണിച്ചാല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്താന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്നറിയാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
ഇത്തവണയും സിഎസ്‌കെയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് എംഎസ് ധോണിയാണുള്ളത്. അദ്ദേഹത്തിന്റെ അവസാന സീസണായി ഇത് മാറാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ സിഎസ്‌കെ ഭാവി നായകനെ പരിഗണിച്ചാവും ഇത്തവണ വൈസ് ക്യാപ്റ്റനാക്കുക. അത് പ്രകാരം രവീന്ദ്ര ജഡേജയാവും സിഎസ്‌കെയുടെ വൈസ് ക്യാപ്റ്റനാവുക. സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജക്കാണ് ഇത്തവണ സിഎസ്‌കെ ഏറ്റവും പ്രതിഫലം നല്‍കിയത്. സമീപകാലത്ത് മിന്നും ഫോമില്‍ കളിക്കുന്ന ജഡേജ തന്നെ അടുത്ത സിഎസ്‌കെയുടെ നായകനാവുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇത്തവണയും സിഎസ്‌കെ കപ്പടിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

ഡല്‍ഹി ക്യാപിറ്റല്‍സ്
റിഷഭ് പന്ത് നായകനാവുന്ന ഡല്‍ഹി ക്യാപിറ്റല്‍സില്‍ പ്രതിഭാശാലികളുടെ വലിയ നിര തന്നെ ഇത്തവണയുണ്ട്. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്താന്‍ കൂടുതല്‍ സാധ്യത ഡേവിഡ് വാര്‍ണറാണ്. ഇടം കൈയന്‍ വെടിക്കെട്ട് ഓപ്പണറായ വാര്‍ണര്‍ 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടം ചൂടിച്ച നായകനാണ്. ടീം മാനേജ്‌മെന്റുമായുള്ള ഉടക്കിനെത്തുടര്‍ന്നാണ് 2021 സീസണോടെ വാര്‍ണര്‍ ഹൈദരാബാദ് വിട്ടത്. വാര്‍ണറുടെ പഴയ തട്ടകമാണ് ഡല്‍ഹി. അനുഭവസമ്പന്നായ താരമെന്ന നിലയില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം വാര്‍ണര്‍ക്ക് ലഭിക്കുമെന്നുറപ്പാണ്.

ഗുജറാത്ത് ടൈറ്റന്‍സ്
ഇത്തവണ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുന്ന ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ഹര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ നായകസ്ഥാനത്തുള്ളത്. വലിയ താരനിര അവകാശപ്പെടാനാവാത്ത ഗുജറാത്ത് ടൈറ്റന്‍സിന്റെ വൈസ് ക്യാപ്റ്റനായി റാഷിദ് ഖാന്‍ എത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. സൂപ്പര്‍ സ്പിന്നറായ റാഷിദ് അഫ്ഗാനിസ്ഥാന്‍ നായകനെന്ന നിലയില്‍ കളിച്ച് പരിചയസമ്പത്തുള്ള താരമാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വലിയ താരമൂല്യമുള്ള റാഷിദിനെ ഗുജറാത്തിന്റെ ഉപ നായകനായിത്തന്നെ പ്രതീക്ഷിക്കാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായി ഇത്തവണ ശ്രേയസ് അയ്യരാളുള്ളത്. അവസാന സീസണില്‍ ഫൈനല്‍ കളിച്ച കെകെആര്‍ ടീമില്‍ വലിയ അഴിച്ചുപണി തന്നെ ഇത്തവണ നടത്തിയിട്ടുണ്ട്. ടീമിനൊപ്പം ഏറെ നാളുകളായി തുടരുന്ന ആന്‍ഡ്രേ റസലിനെ ടീം നായകനാക്കാനാണ് സാധ്യത. ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന്റെ പ്രധാന ഘടകങ്ങളിലൊരാളാണ് റസല്‍. വൈസ് ക്യാപ്റ്റനാവാനുള്ള അനുഭവസമ്പത്ത് റസലിനുണ്ട്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
ഇത്തവണ എത്തുന്ന മറ്റൊരു പുതിയ ടീമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. കരുത്തുറ്റ താരനിരയുള്ള ലഖ്‌നൗവിന്റെ നായകസ്ഥാനത്ത് ഇത്തവണ കെ എല്‍ രാഹുലാണുള്ളത്. രാഹുലിന്റെ ക്യാപ്റ്റനായുള്ള പ്രകടനങ്ങള്‍ ഇതുവരെ വലിയ പ്രതീക്ഷ നല്‍കുന്നതല്ല. എന്നാല്‍ ലഖ്‌നൗ രാഹുലിലാണ് വിശ്വാസം അര്‍പ്പിക്കുന്നത്. ടീമിന്റെ വൈസ് ക്യാപ്റ്റനായി സീനിയര്‍ താരം മനീഷ് പാണ്ഡെ എത്തിയേക്കും. ആര്‍സിബി, കെകെആര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കെല്ലാം വേണ്ടി കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് മനീഷ് പാണ്ഡെ. ഇന്ത്യന്‍ ടീമിലും കളിച്ചിട്ടുള്ള മനീഷിനെ ലഖ്‌നൗ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത.

മുംബൈ ഇന്ത്യന്‍സ്
രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന് അവസാന സീസണില്‍ പ്ലേ ഓഫില്‍ ഇടം പിടിക്കാനായില്ല. ഇത്തവണ ശക്തമായ താരനിരയുമായി തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മുംബൈ. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈയുടെ വൈസ് ക്യാപ്റ്റനായി കീറോണ്‍ പൊള്ളാര്‍ഡിനെയാണ് മുംബൈ പരിഗണിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ജസ്പ്രീത് ബുംറയെ വൈസ് ക്യാപ്റ്റനാക്കിയേക്കും. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി വരെ പരിഗണിക്കപ്പെട്ട ബുംറയെ മുംബൈ ഭാവി നായകനായി വളര്‍ത്തിക്കൊണ്ടുവരുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

പഞ്ചാബ് കിങ്‌സ്
കെ എല്‍ രാഹുല്‍ നായകസ്ഥാനം ഒഴിഞ്ഞതോടെ പഞ്ചാബിന്റെ നായകനായി ആര് എത്തുമെന്നത് വലിയ കൗതുകം സൃഷ്ടിച്ച ചോദ്യമാണ്. മായങ്ക് അഗര്‍വാളിലാണ് ടീം വിശ്വാസം അര്‍പ്പിച്ചത്. ഓപ്പണറായ മായങ്ക് മികച്ച പ്രകടനം പഞ്ചാബിനായി കാഴ്ചവെച്ച താരമാണ്. വൈസ് ക്യാപ്റ്റനായി ഇത്തവണ ടീമിലേക്കെത്തിച്ച ശിഖര്‍ ധവാനെ പഞ്ചാബ് തിരഞ്ഞെടുത്തേക്കും. നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയടക്കം നയിച്ച് കൈയടി നേടിയിട്ടുള്ള ധവാന്‍ തന്നെയാണ് നിലവില്‍ പഞ്ചാബിന്റെ ഉത്തമ വൈസ് ക്യാപ്റ്റന്‍.

രാജസ്ഥാന്‍ റോയല്‍സ്
സഞ്ജു സാംസണ്‍ നായകനായുള്ള ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഗംഭീര താരനിരയുമായി എത്തുന്ന രാജസ്ഥാന്‍ ഇത്തവണ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. പ്രതിഭാശാലികളായ നിരവധി താരങ്ങള്‍ രാജസ്ഥാനൊപ്പമുണ്ട്. ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെ വൈസ് ക്യാപ്റ്റനായി രാജസ്ഥാന്‍ പരിഗണിച്ചേക്കും. ആര്‍ അശ്വിനെയും രാജസ്ഥാന് വൈസ് ക്യാപ്റ്റനായി പരിഗണിക്കാവുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications