For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ധോണി മാറിയത് നല്ല തീരുമാനം, ജഡേജ ക്യാപ്റ്റനായി തിളങ്ങും, കാരണം പറഞ്ഞ് പീറ്റേഴ്‌സണ്‍

By Vaisakhan MK

മുംബൈ: മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍രെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. എന്നാല്‍ തനിക്ക് അതില്‍ സര്‍പ്രെസില്ലെന്ന് പറയുകയാണ് മുന്‍ ഇംഗ്ലീഷ് താരം പീറ്റേഴ്‌സണ്‍. രവീന്ദ്ര ജഡേജയ്ക്ക് മികച്ച രീതിയില്‍ സിഎസ്‌കെയെ നയിക്കാന്‍ സാധിക്കും. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ മഹേന്ദ്ര സിംഗ് ധോണി തീരുമാനിച്ചത് തെറ്റായ കാര്യമല്ലെന്നും പീറ്റേഴ്‌സണ്‍ വ്യക്തമാക്കി. അതേസമയം ആദ്യ.മത്സരത്തിന് ഇറങ്ങും മുമ്പായിരുന്നു അപ്രതീക്ഷിതമായി ധോണി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍സിയില്‍ കരുത്തനാക്കുക എന്ന ഉദ്ദേശത്തോടെയാണ് ധോണി ഈ തീരുമാനമെടുത്തത്.

1

ധോണിയുടെ തീരുമാനത്തിന് സിഎസ്‌കെ മാനേജ്‌മെന്റിന്റെ പിന്തുണയുമുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ചതാണ് ധോണി. ഇതിന് ശേഷമുള്ള സീസണില്‍ തന്നെ രാജി പ്രഖ്യാപിച്ചതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. ജഡേജ വളരെ ഗംഭീരമായി കളിക്കുന്നാരു ഓള്‍റൗണ്ടറാണ്. തീര്‍ച്ചയായും സിഎസ്‌കെയെ നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. മഹേന്ദ്ര സിംഗ് ധോണിയും വലിയ പാരമ്പര്യത്തെ നിലനിര്‍ത്താന്‍ ജഡേജയ്ക്ക് സാധിക്കുമെന്ന് ഉറപ്പാണ്. എംഎസ് ധോണി യുഗത്തില്‍ നിന്ന് മാറാനുള്ള കൃത്യ സമയമാണ് ഇതെന്ന് സിഎസ്‌കെ തീരുമാനിച്ച് കാണുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഈ തീരുമാനം തന്നെ അമ്പരപ്പിക്കുന്നില്ലെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

ജഡേജ വളരെ കൂളായി തീരുമാനമെടുക്കുന്ന വ്യക്തിയാണ്. എംഎസ് ധോണിയുടെ അത് പ്രത്യേകതയാണിത്. ജഡേജയെ അത്തരമൊരു താരമാക്കി സിഎസ്‌കെ മാറ്റിയെടുക്കുകയായിരുന്നു. വളരെ മികച്ച രീതിയില്‍ ചിന്തിക്കുന്ന ക്യാപ്റ്റനും താരവുമാണ് ജഡേജ. അതുപോലെ ഒരുപാട് പരിചയസമ്പത്തുള്ള ടി20 താരം കൂടിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ എല്ലാവരെയും അമ്പരപ്പിക്കാന്‍ ഇത്തവണയും സിഎസ്‌കെ എല്ലാവരെയും അമ്പരപ്പിക്കാന്‍ സാധിക്കുമെന്നും പീറ്റേഴ്‌സണ്‍ വ്യക്തമാക്കി. 2020 സീസണില്‍ സിഎസ്‌കെ എല്ലാവരെയും അമ്പരപ്പിച്ച് തകര്‍ന്നടിഞ്ഞു. അതുകൊണ്ട് തന്നെ കഴിഞ്ഞ സീസണില്‍ അവര്‍ക്ക് ആരും സാധ്യത കല്‍പ്പിച്ചിട്ടില്ലായിരുന്നു. എന്നാല്‍ എല്ലാവരെയും സിഎസ്‌കെ അമ്പരപ്പിച്ചു.

കഴിഞ്ഞ സീസണില്‍ ഒരുപാട് പേര്‍ സിഎസ്‌കെയുടെ പതനമുണ്ടാകുമെന്ന് പ്രവചിച്ചു. എന്നാല്‍ എല്ലാ പ്രതിസന്ധി ഘട്ടത്തെയും താണ്ടി കിരീടം നേടാന്‍ സാധിക്കുമെന്ന് അവര്‍ തെളിയിച്ചു. താന്‍ അടക്കമുള്ളവര്‍ അമ്പരന്ന് പോയതാണ് അവരുടെ തിരിച്ചുവരവില്‍. അവരുടെ ടീമില്‍ കുറച്ച് യുവതാരങ്ങള്‍ കടന്നു വന്നിട്ടുണ്ട്. പക്ഷേ തീരുമാനമെടുക്കുന്നതില്‍ പതറാത്ത, പരിചയസമ്പന്നരായ, കൂളായിട്ടുള്ളവര്‍ ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടെങ്കില്‍ എല്ലാവരേക്കാളും മുന്നിലെത്താമെന്ന് അവര്‍ തെളിയിച്ചതാണെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. ചെറിയ തീരുമാനങ്ങളാണ് പലപ്പോഴും ടി20 മത്സരത്തിലെ ഫലം നിര്‍ണയിക്കുക. എതിരാളികളേക്കാള്‍ നിങ്ങള്‍ക്ക് തീരുമാനങ്ങള്‍ ശരിയായി എടുക്കാന്‍ കഴിഞ്ഞാല്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

Story first published: Saturday, March 26, 2022, 21:43 [IST]
Other articles published on Mar 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+