For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: റോയല്‍സ് ടീമില്‍ അഴിച്ചുപണി വരും! ഒഴിവാക്കുന്നവരെ അറിയാം

ഫൈനലിസ്റ്റുകളാണ് റോയല്‍സ്

സര്‍പ്രൈസ് മുന്നേറ്റം നടത്തിയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഈ സീസണിലെ റണ്ണറപ്പുകളായി മാറിയത്. ഇത്തവണ റോയല്‍സ് പ്ലേ ഓഫില്‍ പോലുമുണ്ടാവുമെന്ന് ആരും പ്രവചിച്ചിരുന്നില്ല. കാകാരണം 2008ലെ പ്രഥമ സീസണ്‍ മാറ്റിനിര്‍ത്തിയാല്‍ റോയല്‍സ് ഒരിക്കല്‍പ്പോലും ഫൈനല്‍ കളിച്ചിട്ടില്ല. എന്നാല്‍ സഞ്ജുവിന്റെ പിങ്ക് പട വമ്പന്‍മാരുടെ കഥ കഴിച്ച് പടയോട്ടം നടത്തി. ഒടുവില്‍ ഫൈനലില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ റോയല്‍സ് കീഴടങ്ങുകയായിരുന്നു.

rajasthan royals

അഗ്രസീവായ ക്രിക്കറ്റായിരുന്നു റോയല്‍സ് ഇത്തവണ കാഴ്ചവച്ചത്. അടുത്ത സീസണില്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കുകയായിരിക്കും ഇനി റോയല്‍സിന്റെ ലക്ഷ്യം. ഇത്തവണ നിരാശപ്പെടുത്തിയ ചില കളിക്കാരെ അടുത്ത ലേലത്തിനു മുമ്പ് റോയല്‍സ് ഒഴിവാക്കും. ഫ്രാഞ്ചൈസി നിലനിര്‍ത്താന്‍ സാധ്യതയില്ലാത്ത താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍

റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍

സൗത്താഫ്രിക്കയുടെ അപകടകാരിയായ മധ്യനിര ബാറ്റര്‍ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ ഈ സീസണില്‍ റോയല്‍സിലെ വലിയ ഫ്‌ളോപ്പുകളിലൊന്നായിരുന്നു. സീസണില്‍ വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു റോയല്‍സ് അവസരം നല്‍കിയുള്ളൂ. ഇവയില്‍ നിന്നും നേടാനാത് വെറും 22 റണ്‍സ് മാത്രം. ഇതോടെ വാന്‍ഡര്‍ ഡ്യുസനെ റോയല്‍സ് പ്ലെയിങ് ഇലവനില്‍ നിന്നും കൈവിടുകയും ചെയ്തു.
നാലു വിദേശ താരങ്ങളുടെ സ്ലോട്ടിലേക്ക് ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ സ്ഥാനമുറപ്പിച്ചതിനാല്‍ ഒരേയൊരു ഒഴിവ് മാത്രമേയുണ്ടായിരുന്നുള്ളൂ. വാന്‍ഡര്‍ ഡ്യുസന്‍ അവസരം മുതലാക്കാന്‍ പരാജയപ്പെട്ടതോടെ ഫ്രാഞ്ചൈസി മറ്റു ഓപ്ഷനുകള്‍ നോക്കുകയായിരുന്നു.

ഒബെഡ് മക്കോയ്

ഒബെഡ് മക്കോയ്

വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഒബെഡ് മക്കോയ്ക്ക് ഐപിഎല്ലില്‍ അരങ്ങേറ്റ സീസണായിരുന്നു ഇത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കന്നി മല്‍സരത്തില്‍ അദ്ദേഹം രണ്ടു വിക്കറ്റുകളോടെ തിളങ്ങിയിരുന്നു. കളിയുടെ നിര്‍ണായക ഘട്ടത്തിലായിരുന്നു ഇത്. പിന്നീട് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയിലും അവസാന ഓവറില്‍ ബൗള്‍ ചെയ്ത് മക്കോയ് ടീമിനു ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുത്തു.
സീസണില്‍ ഏഴു മല്‍സരങ്ങളിലാണ് ഇടംകൈയന്‍ പേസര്‍ ബൗള്‍ ചെയ്തത്. 9.17 ഇക്കോണമി റേറ്റില്‍ 11 വിക്കറ്റുകളും വീഴ്ത്തി. മോശം ഇക്കോണമി റേറ്റാണ് മക്കോയിയുടെ ഏറ്റവും വലിയ പോരായ്മ. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഫൈനലില്‍ 3.1 ഓവറില്‍ 26 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തിരുന്നു.

കരുണ്‍ നായര്‍

കരുണ്‍ നായര്‍

മറുനാടന്‍ മലയാളി താരവും ബാറ്ററുമായ കരുണ്‍ നായരാണ് രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കാന്‍ പോവുന്ന മൂന്നാമത്തെയാള്‍. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം റോയല്‍സിലേക്കു കരുണ്‍ തിരിച്ചെത്തിയ സീസണ്‍ കൂടിയാണിത്. പക്ഷെ ചുരുക്കം ചില മല്‍സരങ്ങളില്‍ മാത്രമേ താരത്തിനു കളിക്കാനായുള്ളൂ.
മൂന്നു മല്‍സരങ്ങളിലാണ് കരുണ്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനിലുണ്ടായത്. ഇവയില്‍ 3, 13 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഇതോടെ കരുണിന്റെ സ്ഥാനവും നഷ്ടമായി. 2014ല്‍ റോയല്‍സിനായി മികച്ച പ്രകടനം അദ്ദേഹം കാഴ്ചവച്ചിരുന്നു. അന്നു 11 ഇന്നിങ്‌സുകളില്‍ നിന്നും 330 റണ്‍സ് കരുണ്‍ സ്‌കോര്‍ ചെയ്തികുന്നു. സഹീര്‍ ഖാന്റെ അഭാവത്തില്‍ 2017ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മൂന്നു മല്‍സരങ്ങളില്‍ നയിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.

നവദീപ് സെയ്‌നി

നവദീപ് സെയ്‌നി

രാജസ്ഥാന്‍ റോയല്‍സില്‍ വേണ്ടത്ര അവസരം ലഭിക്കാതെ പോയ താരമാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ നവദീപ് സെയ്‌നി. രണ്ടു മല്‍സരങ്ങളിലാണ് അദ്ദേഹം റോയല്‍സിനായി ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും 12 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് മൂന്നു വിക്കറ്റുകളാണ്. തന്റെ മുന്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്നാണ് സെയ്‌നിക്കു ഏറ്റവും നന്നായി തല്ലുകിട്ടിയത്. സെയ്‌നിയുടെ അവസാനത്തെ രണ്ടോവറില്‍ 30 റണ്‍സാണ് ദിനേശ് കാര്‍ത്തികും ഷഹബാസ് അഹമ്മദും വാരിക്കൂട്ടിയത്.

ഡാരില്‍ മിച്ചെല്‍

ഡാരില്‍ മിച്ചെല്‍

ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചെലാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിരാശപ്പെടുത്തിയ മറ്റൊരു താരം. രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം റോയല്‍സിന്റെ പ്ലെയിങ് ഇലവനിലുണ്ടായുള്ളൂ. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്. ഇവയില്‍ 16, 17 എന്നിങ്ങനെയായിരുന്നു മിച്ചെലിന്റെ സ്‌കോറുകള്‍.
ഐപിഎല്ലിന്റെ പ്ലേഓഫിനിടെ മിച്ചെല്‍ റോയല്‍സ് ടീം വിടുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടുമായി നാട്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി ന്യൂസിലാന്‍ഡിനൊപ്പം ചേരുന്നതിനു വേണ്ടിയായിരുന്നു ഇത്.

Story first published: Tuesday, May 31, 2022, 17:21 [IST]
Other articles published on May 31, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+