IPL 2022: ഡ്രീം ഹാട്രിക് ഏത് ? ആ മൂന്ന് പേരെ പുറത്താക്കണം, റാഷിദ് ഖാന്‍ പറയുന്നു

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടി വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ റാഷിദ് ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ മികവ് കാട്ടുന്ന താരമാണ്. റാഷിദ് ഖാന്‍ കളിക്കാത്ത ഫ്രാഞ്ചൈസി ക്രിക്കറ്റില്ലെന്ന് പറയാം. ഒട്ടുമിക്ക ലീഗിലും അദ്ദേഹം നിറസാന്നിധ്യമാണ്. വിശ്വസ്തനായ സ്പിന്നറും നിര്‍ണ്ണായക സമയത്ത് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവനുമായ റാഷിദ് ടീമുകളുടെ ഇഷ്ട താരങ്ങളിലൊരാളാണ്.
2015ല്‍ ആദ്യ ടി20 കളിച്ച റാഷിദ് ഖാന്‍ 443 വിക്കറ്റുമായി കുട്ടിക്രിക്കറ്റില്‍ ഏറ്റവും വിക്കറ്റ് നേടിയ മൂന്നാമത്തെ ബൗളറാണ്. ഇത്തവണ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായ റാഷിദ് ഖാന്‍ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. കരിയറില്‍ മൂന്ന് ഹാട്രിക്കാണ് റാഷിദ് ഖാന്‍ ഇതുവരെ നേടിയത്. 2019ല്‍ അയര്‍ലന്‍ഡിനെതിരേയാണ് ആദ്യത്തേത്. നാല് പന്തില്‍ നാല് വിക്കറ്റാണ് അദ്ദേഹം നേടിയത്. 2020ല്‍ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനായും ഇതേ വര്‍ഷം കരീബിയന്‍ പ്രീമിയര്‍ ലീഗിലും റാഷിദ് ഹാട്രിക് നേടി.

ഇപ്പോഴിതാ തന്റെ സ്വപ്ന ഹാട്രിക് നേട്ടം ആരെയൊക്കെ പുറത്താക്കി നേടണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റാഷിദ് ഖാന്‍. മൂന്ന് സൂപ്പര്‍ താരങ്ങളെ പുറത്താക്കി ഹാട്രിക് നേടണമെന്നാണ് റാഷിദിന്റെ ആഗ്രഹം. അത് മറ്റാരുമല്ല മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി, പാകിസ്താന്‍ സൂപ്പര്‍ താരവും നായകനുമായ ബാബര്‍ ആസം, ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ എന്നിവരെ പുറത്താക്കി ഹാട്രിക് നേടണമെന്നാണ് റാഷിദിന്റെ ആഗ്രഹം.

ഇതൊരുക്കിലും സാധ്യമാകാത്ത കാര്യമാണെന്നതിനാല്‍ത്തന്നെ റാഷിദിന്റെ ആഗ്രഹം അല്‍പ്പം കടുപ്പമാണെന്ന് പറയാം. ഇവര്‍ മൂന്ന് പേരും ലോകോത്തര താരങ്ങളാണ്. ഫാബുലസ് ഫോറിലെ താരങ്ങളാണ് കോലിയും വില്യംസണും. ബാബറും തീരെ മോശമല്ല. നിലവിലെ ഏകദിന, ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരനാണ് ബാബര്‍. ഇന്ത്യ, പാകിസ്താന്‍, ന്യൂസീലന്‍ഡ് എന്നീ ടീമുകള്‍ക്കെതിരേ ഹാട്രിക് നേടാന്‍ റാഷിദ് ഖാന് സാധിക്കുമോയെന്നത് കണ്ടറിയാം.

എന്തായാലും ഈ നേട്ടത്തിലെത്താന്‍ മികവുള്ള ബൗളറാണ് റാഷിദ് എന്നതില്‍ സംശയമില്ല. ഐപിഎല്ലിന്റെ ഈ സീസണില്‍ ഗുജറാത്തിനെതിരേ 7 മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റാണ് റാഷിദ് നേടിയത്. ബാറ്റുകൊണ്ടും വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാനായി. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ ഡെക്കാവുന്ന താരമെന്ന നാണക്കേടില്‍ റാഷിദ് ഖാന് ഒന്നാം സ്ഥാനത്തേക്ക് എത്തേണ്ടി വന്നു.
അഞ്ച് ടെസ്റ്റില്‍ നിന്ന് 34 വിക്കറ്റും 80 ഏകദിനത്തില്‍ നിന്ന് 151 വിക്കറ്റും 58 ടി20യില്‍ നിന്ന് 105 വിക്കറ്റുമാണ് റാഷിദ് അഫ്ഗാന്‍ ജഴ്‌സിയില്‍ ആകെ നേടിയത്. 83 ഐപിഎല്ലില്‍ നിന്നായി 101 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഹര്‍ദിക് വിശ്രമമെടുത്തപ്പോള്‍ ഒരു മത്സരത്തില്‍ ഗുജറാത്തിനെ നയിക്കാനും വിജയം നേടിക്കൊടുക്കാനും റാഷിദ് ഖാന് സാധിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications