Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'എന്തൊരടി', ചരിത്ര സെഞ്ച്വറിയുമായി പാട്ടീധാര്‍, സെവാഗിന്റെ റെക്കോഡ് തകര്‍ത്തു

1

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ എലിമിനേറ്ററില്‍ ആര്‍സിബിക്കായി വെടിക്കെട്ട് സെഞ്ച്വറി നേടിയിരിക്കുകയാണ് രജത് പാട്ടീധാര്‍. മൂന്നാമനായി ക്രീസിലെത്തിയ താരം 49 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 20 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 54 പന്തില്‍ 12 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 112 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു. 207.40 സ്‌ട്രൈക്കറേറ്റിലായിരുന്നു പാട്ടീധാറിന്റെ പ്രകടനം.

വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, ഫഫ് ഡുപ്ലെസിസ് എന്നീ ആര്‍സിബിയുടെ വമ്പന്മാരെല്ലാം നിറം മങ്ങിയ മത്സരത്തിലാണ് പാട്ടീധാറിന്റെ മിന്നല്‍ ബാറ്റിങ്. ഐപിഎല്ലിന്റെ പ്ലേ ഓഫില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ അണ്‍ക്യാപ്പഡ് താരമെന്ന റെക്കോഡ് പാട്ടീധാര്‍ സ്വന്തം പേരിലാക്കി. 2021 സീസണില്‍ ആര്‍സിബിയുടെ തന്നെ ഭാഗമായിരുന്ന പാട്ടീധാര്‍ നിരാശപ്പെടുത്തിയതോടെ മെഗാ ലേലത്തിന് മുമ്പ് ആര്‍സിബി ഒഴിവാക്കിയതാണ്.

1

എന്നാല്‍ ഇത്തവണ പകരക്കാരന്റെ റോളില്‍ തിരിച്ചെത്തിയ പാട്ടീധാര്‍ ഇപ്പോള്‍ ആര്‍സിബിയുടെ രക്ഷകനായിരിക്കുകയാണ്. 49 പന്തില്‍ സെഞ്ച്വറി നേടിയതോടെ മറ്റൊരു റെക്കോഡും പാട്ടിധാര്‍ സ്വന്തമാക്കി. ഐപിഎല്ലിന്റെ പ്ലേ ഓഫില്‍ വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ വൃദ്ധിമാന്‍ സാഹക്കൊപ്പമാണ് പാട്ടീധാര്‍ എത്തിയത്. രണ്ട് പേരും 49 പന്തില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. സാഹ പഞ്ചാബിനായാണ് പ്ലേ ഓഫില്‍ സെഞ്ച്വറി നേടിയത്. 50 പന്തില്‍ ഈ നേട്ടത്തിലെത്തിയ വീരേന്ദര്‍ സെവാഗിന്റെ റെക്കോഡ് മറികടക്കാന്‍ പാട്ടീധാറിന് സാധിച്ചു.

പാട്ടീധാറിന്റെ സെഞ്ച്വറിയോടെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി പ്രകടനമുള്ള ടീമില്‍ ആര്‍സിബി ഒരു പടി കൂടി മുന്നിലേക്കെത്തി. ആര്‍സിബി താരത്തിന്റെ 15ാം സെഞ്ച്വറിയാണ്. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിനായി 13 സെഞ്ച്വറിയാണ് താരങ്ങള്‍ നേടിയിട്ടുള്ളത്. 12 സെഞ്ച്വറിയുമായി രാജസ്ഥാന്‍ റോയല്‍സ് മൂന്നാം സ്ഥാനത്തും 10 സെഞ്ച്വറിയുമായി ഡല്‍ഹി ക്യാപിറ്റല്‍സ് നാലാം സ്ഥാനത്തും 9 സെഞ്ച്വറിയുമായി സിഎസ്‌കെ അഞ്ചാം സ്ഥാനത്തുമാണ്.

2

കൂടാതെ കൂടുതല്‍ സെഞ്ച്വറികള്‍ പിറക്കുന്ന സീസണായി ഈ സീസണ്‍ മാറിയിരിക്കുകയാണ്. ഈ സീസണിലെ ഏഴാം സെഞ്ച്വറിയാണ് പാട്ടീധാര്‍ നേടിയത്. 2016ലാണ് ഇതിന് മുമ്പ് ഏഴ് സെഞ്ച്വറികള്‍ പിറന്നത്. ഇൗ സീസണില്‍ രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെ ഒരു സെഞ്ച്വറി കൂടി പിറന്നാല്‍ ഈ സീസണില്‍ ചരിത്രമായി മാറും.

3

അവസാന ഓവറുകളില്‍ ആളിക്കത്തിയ ആര്‍സിബി താരങ്ങള്‍ അവസാന അഞ്ച് ഓവറില്‍ 87 റണ്‍സാണ് നേടിയത്. ഒരു ഐപിഎല്‍ പ്ലേ ഓഫില്‍ അവസാന അഞ്ച് ഓവറില്‍ നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്. 2020ലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ മുംബൈ നേടിയ 78 റണ്‍സിന്റെ റെക്കോഡാണ് പാട്ടീധാരും ദിനേഷ് കാര്‍ത്തികും (37*) കൂടി നേടിയത്. 23 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമാണ് കാര്‍ത്തിക് പറത്തിയത്.

Story first published: Wednesday, May 25, 2022, 22:46 [IST]
Other articles published on May 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+