
മെഗാ ലേലത്തിനു മുമ്പ് കോര്‍ ഗ്രൂപ്പിലെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണിനെക്കുടാതെ ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ നിലനിര്‍ത്തിയ റോയല്‍സ് ബാക്കിയുള്ളവരെയെല്ലാം കൈവിടുകയായിരുന്നു. ലേലത്തില്‍ വളരെ മികച്ച ഒരുപിടി കളിക്കാരെ വാങ്ങാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ടു വര്‍ങ്ങളായി റോയല്‍സിന്റെ ഏറ്റവും വലിയ വീക്ക്‌നെസ് ബൗളിങായിരുന്നു. എന്നാല്‍ ഇത്തവണ ഈ പോരായ്മ പരിഹരിച്ചാണ് അവര്‍ ഇറങ്ങുന്നത്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, ട്രെന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ, ജെയിംസ് നീഷാം എന്നിവരെയെല്ലാം റോയല്‍സ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നിരുന്നു.

ഹൈദരാബാദിന്റെ കാര്യമെടുത്താല്‍ അവര്‍ ലേലത്തിനു മുമ്പ് നിലനിര്‍ത്തിയ ഏറ്റവും പ്രധാനപ്പെട്ട താരം ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണായിരുന്നു. അദ്ദേഹത്തെ കൂടാതെ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ യുവതാരങ്ങളായ അബ്ദുള്‍ സമദ്, ഉമ്രാന്‍ മാലിക്ക് എന്നിവരെയും ഹൈദരാബാദ് കൈവിട്ടില്ല. മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍, വെടിക്കെട്ട് താരം ജോണി ബെയര്‍സ്‌റ്റോ എന്നിവരെയെല്ലാം ഹൈദരാബാദ് ഒഴിവാക്കി. സ്റ്റാര്‍ പേസര്‍ റാഷിദ് ഖാനെയും അവര്‍ക്കു നിലനിര്‍ത്താനായില്ല.
ലേലത്തില്‍ ഹൈദരാബാദ് സ്വന്തമാക്കിയ പ്രധാനപ്പെട്ട താരങ്ങള്‍ നിക്കോളാസ് പൂരന്‍, എയ്ഡന്‍ മര്‍ക്രാം, രാഹുല്‍ ത്രിപാഠി, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ്.

പൂനെയിലെ പിച്ചിലേക്കു വരികയാണെങ്കില്‍ ബാറ്റര്‍മാരെ പിന്തുയ്കുന്നതാണ് ഇവിടുത്തെ പിച്ച്. ടോസ് ലഭിക്കുന്ന ടീം ബൗളിങ് തിരഞ്ഞെുക്കാനാണ് സാധ്യത. റണ്‍ചേസ് ഇവിടെ കുറെക്കൂടി എളുപ്പമായിരിക്കും. മഞ്ഞുവീഴ്ചയും മല്‍സരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തും.
വൈകീട്ട് ഏഴു മണിക്കാണ് ടോസ്. മല്‍സരം 7.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളിലും ഏഷ്യാനെറ്റ് പ്ലസിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും തല്‍സമയം സംപ്രേക്ഷണം ചെയ്യും.

കണക്കുകളെടുത്താല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ വളരെ നേരിയ മുന്‍തൂക്കം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ്. 15 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത്. ഇതില്‍ എട്ടെണ്ണത്തില്‍ ഹൈദരാബാദിനായിരുന്നു വിജയം. ഏഴു മല്‍സരങ്ങളില്‍ റോയല്‍സും ജയം സ്വന്തമാക്കി.
റോയല്‍സിനെതിരേ ഹൈദരാബാദിന്റെ ഉയര്‍ന്ന സ്‌കോര്‍ 201 റണ്‍സാണ്. തിരിച്ച് റോയല്‍സിന്റേതാവട്ടെ 220 റണ്‍സുമാണ്. കുറഞ്ഞ ടീം സ്‌കോറിലേക്കു വന്നാല്‍ ഹൈദരാബാദിന്റേത് 127ഉം റോയല്‍സിന്റേത് 102ഉം ആണ്.

സാധ്യതാ പ്ലെയിങ് ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ഒബെഡ് മക്കോയ്, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മര്‍ക്രാം, അബ്ദുള്‍ സമദ്, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, മാര്‍ക്കോ യാന്‍സണ്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍.


Click it and Unblock the Notifications











