Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഈ മൂന്നു ടീമുകള്‍ പ്ലേഓഫ് ഏറെക്കുറെ ഉറപ്പാക്കി! കൂട്ടത്തില്‍ റോയല്‍സും

ഐപിഎല്ലിന്റെ പുതിയ സീസണ്‍ മുന്‍ സീസണുകളെ അപേക്ഷിച്ച് കൂടുതല്‍ ആവേശകരമായി മാറുമെന്ന് ഉറപ്പായിരിക്കുകയാണ്. കാരണം എട്ടു ടീമുകള്‍ക്കു പകരം പത്തു ഫ്രാഞ്ചൈസികളാണ് ഇത്തവണ കിരീടത്തിനായി പോര്‍ക്കളത്തിലിറങ്ങുക. ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവയാണ് ലീഗിന്റെ ഭാഗമായിരിക്കുന്ന പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍.

കഴിഞ്ഞ മാസം നടന്ന മെഗാ ലേലത്തില്‍ മികച്ച കളിക്കാരെ വല വീശിപ്പിടിച്ച് ഓരോ ഫ്രാഞ്ചൈസിയും പുതിയ സീസണിലേക്കായി പടയൊരുക്കം നടത്തിക്കഴിഞ്ഞു. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചറും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ ഇനി ആരവമുയരാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. മാര്‍ച്ച് 26നു നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. പുതിയ സീസണില്‍ ഉറപ്പായും പ്ലേഓഫിലെത്താന്‍ സാധ്യതയുള്ള മൂന്നു ടീമുകള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ടീമുകളിലൊന്നായ പഞ്ചാബ് കിങ്‌സ് ശക്തമായ നിരയുമായിട്ടാണ് പുതിയ സീസണില്‍ ഇറങ്ങുക. ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് ടീമിനെ നയിക്കുന്നത്. ടീം വിട്ട കെഎല്‍ രാഹുലിനു പകരമാണ് അദ്ദേഹത്തെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചിരിക്കുന്നത്.
ലേലത്തിനു മുമ്പ് മായങ്കിനെയും ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനെയും മാത്രമേ പഞ്ചാബ് നിലനിര്‍ത്തിയിരുന്നുള്ളൂ. ബാക്കിയുള്ളവരെയെല്ലാം അവര്‍ ലേലത്തില്‍ വാങ്ങിക്കുകയായിരുന്നു. 23 കളിക്കാരെയാണ് ലേലത്തില്‍ പഞ്ചാബ് സ്വന്തമാക്കിയത്. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (8.5 കോടി), സൗത്താഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ (9.25 കോടി), ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോ (6.75 കോടി), വിന്‍ഡീസ് താരം ഒഡെയ്ന്‍ സ്മിത്ത് (6 കോടി) എന്നിവരാണ് പഞ്ചാബിലെത്തിയ പ്രമുഖ കളിക്കാര്‍.

2

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണിനു വേണ്ടിയാണ് പഞ്ചാബ് ഏറ്റവുമധികം പണം മുടക്കിയത്. 11.5 കോടിയാണ് താരത്തിനായി ചെലവായത്. മായങ്കും ധവാനുമായിരിക്കും ടീമിനായി ഓപ്പണ്‍ ചെയ്യുക. മധ്യനിരയില്‍ ബെയര്‍‌സ്റ്റോ, ലിവിങ്‌സ്റ്റണ്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയ വെടിക്കെട്ട് താരങ്ങള്‍ പഞ്ചാബിനുണ്ട്. റബാഡ, അര്‍ഷ്ദീപ്, രാഹുല്‍ ചാഹര്‍ എന്നിവരടങ്ങുന്ന ബൗളിങ് ലൈനപ്പും ശക്തമാണ്. 27നു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായിട്ടാണ് സീസണില്‍ പഞ്ചാബിന്റെ കന്നിയങ്കം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഈ സീസണിലെ ഐപിഎല്ലില്‍ അരങ്ങേറാന്‍ പോവുന്ന ഫ്രാഞ്ചൈസിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ കെഎല്‍ രഹുലാണ് അവരെ നയിക്കുക. കഴിഞ്ഞ സീസണിനു ശേഷം പഞ്ചാബ് കിങ്‌സ് വിട്ട അദ്ദേഹത്തെ ലേലത്തിനു മുമ്പ് തന്നെ 17 കോടി രൂപയ്ക്കു ലഖ്‌നൗ കൈക്കലാക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (9.2 കോടി), ഇന്ത്യയുടെ യുവ സ്പിന്നര്‍ രവി ബിഷ്‌നോയ് (4 കോടി) എന്നിവരെയും ലേലത്തിനു മുമ്പ് അവര്‍ വാങ്ങിച്ചിരുന്നു.

4

ലേലത്തില്‍ സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക് (6.75 കോടി), മനീഷ് പാണ്ഡെ (4.6 കോടി), വിന്‍ഡീസ് താരം എവിന്‍ ലൂയിസ് (2 കോടി), ഓള്‍റൗണ്ടര്‍മാരായ ജാസണ്‍ ഹോള്‍ഡര്‍ (8.75 കോടി), ക്രുനാല്‍ പാണ്ഡ്യ (8.25 കോടി), ദീപക് ഹൂഡ (5.75 കോടി) എന്നിവരെയും ലഖ്‌നൗ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നിരുന്നു. ബൗളിങിലേക്കു വന്നാല്‍ 10 കോടിക്കു ആവേശ് ഖാനെയും 7.5 കോടിക്കു ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിനെയും 2 കോടിക്കു ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ദുഷ്മന്ത ചമീരയെയും അവര്‍ വാങ്ങിയിരുന്നു. കടലാസില്‍ വളരെ സന്തുലിതമായ ടീമാണ് ലഖ്‌നൗവിന്റേത്. അതുകൊണ്ടു തന്നെ അവര്‍ പ്ലേഓഫിലെത്താനുള്ള സാധ്യതയും കൂടുതലാണ്. മാര്‍ച്ച് 28നു ലീഗിലെ മറ്റൊരു പുതുമുഖങ്ങളായ ഗുജറാത്ത് ടൈറ്റന്‍സുമായാണ് ലഖ്‌നൗവിന്റെ ആദ്യ മല്‍സരം.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് പ്ലേഓഫില്‍ സ്ഥാനമുറപ്പുള്ള മൂന്നാമത്തെ ടീം. കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ സന്തുലിതമായ, ശക്തമായ ടീമിനെയാണ് റോയല്‍സ് അണിനിരത്തുന്നത്. ലേലത്തിനു മുമ്പ് സഞ്ജുവിനെക്കൂടാതെ (14 കോടി), ജോസ് ബട്‌ലര്‍ (10 കോടി), യശസ്വി ജയ്‌സ്വാള്‍ (4 കോടി) എന്നിവരെയായിരുന്നു റോയല്‍സ് നിലനിര്‍ത്തിയത്.

6

ലേലത്തില്‍ ബാറ്റിങിലും ബൗളിങിലും ഒരുപിടി മികച്ച കളിക്കാരെ വാങ്ങാന്‍ റോയല്‍സിനു കഴിഞ്ഞു. ഇന്ത്യയുടെ യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കു വേണ്ടിയാണ് റോയല്‍സ് ഏറ്റവുമധികം പണം മുടക്കിയത്. 10 കോടി അവര്‍ക്കു ചെലവഴിക്കേണ്ടി വന്നു. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (8.5 കോടി), ട്രെന്റ് ബോള്‍ട്ട് (8 കോടി), ദേവ്ദത്ത് പടിക്കല്‍ (7.75 കോടി), യുസ്വേന്ദ്ര ചാഹല്‍ (6.5 കോടി), ആര്‍ അശ്വിന്‍ (5 കോടി) തുടങ്ങിയ വമ്പന്‍ താരങ്ങളെല്ലാം ഇത്തവണ റോയല്‍സിന്റെ കൂടാരത്തിലുണ്ട്. ഇതോടെ പുതിയ സീസണില്‍ സഞ്ജുവിനു കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവുകയും ചെയ്തിരിക്കുകയാണ്.
കഴിവിനൊത്തുള്ള പ്രകടനം പുതിയ സീസണില്‍ കാഴ്ചവയ്ക്കാനായാല്‍ പ്ലേഓഫിലെത്താന്‍ മാത്രമല്ല ഒരുപക്ഷെ ഐപിഎല്‍ കിരീടം പോലും സ്വന്തമാക്കാന്‍ റോയല്‍സിനായേക്കും. 2008ലെ പ്രഥമ സീസണിലെ ചാംപ്യന്‍മാര്‍ കൂടിയാണ് അവര്‍.

Story first published: Monday, March 7, 2022, 22:30 [IST]
Other articles published on Mar 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+