For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഇവര്‍ കറുത്ത കുതിരകള്‍, വമ്പന്‍മാര്‍ കരുതിയിരിക്കുക- സഞ്ജുവിന്റെ റോയല്‍സും

26നാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്

ഐപിഎല്ലിന്റെ 15ാം സീസണിനു ഈ മാസം കൊടിയേറുകയാണ്. മുന്‍ സീസണുകളെ അപേക്ഷിച്ച് കൂടുതല്‍ ആവേശകരമായ ഒരു സീസണ്‍ തന്നെയായിരിക്കും ഇത്തവണത്തേതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം എട്ടു ടീമുകളുണ്ടായിരുന്ന ലീഗ് ഇത്തവണ മുതല്‍ പത്തായി മാറിയിരിക്കുകയാണ്. ഇതോടെ മല്‍സരങ്ങളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവയാണ് ലീഗില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്ന പുതിയ രണ്ടു ടീമുകള്‍.

1

നിലവിലെ ചാംപ്യന്‍മാരായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, അഞ്ചു തവണ ജേതാക്കളായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ തന്നെയാവും ഈ സീസണിലും കിരീടഫേവറിറ്റുകളില്‍ മുന്‍പന്തിയിലുണ്ടാവുക. എന്നാല്‍ ആരും കാര്യമായ സാധ്യത കല്‍പ്പിക്കാത്ത ചില ഫ്രാഞ്ചൈസികള്‍ ഇത്തവണ കറുത്ത കുതിരകളായി മാറിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത്തരത്തില്‍ വമ്പന്‍മാരുടെ അന്തകരായി മാറി ലീഗിലെ കറുത്ത കുതിരകളായി മാറിയേക്കാവുന്ന ടീമുകള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് ഇത്തവണ അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാനിടയുള്ള ഒരു ടീം. മുംബൈ ഇന്ത്യന്‍സുള്‍പ്പെട്ടിരിക്കുന്ന ഗ്രൂപ്പ് എയിലാണ് റോയല്‍സ് പുതിയ സീസണിലുള്ളത്. കഴിഞ്ഞ കുറച്ചു സീസണുകളിലെ കണക്കുകളെടുത്താല്‍ മുംബൈയ്‌ക്കെതിരേ മികച്ച റെക്കോര്‍ഡാണ് റോയല്‍സിനുള്ളത്.

11

അവസാനത്തെ എട്ടു മല്‍സരങ്ങളില്‍ അഞ്ചിലും മുംബൈയെ തോല്‍പ്പിക്കാന്‍ റോയസിനായിരുന്നു.
ശക്തമായ സംഘത്തെയാണ് റോയല്‍സ് പുതിയ സീസണില്‍ അണിനിരത്തുന്നത്. മെഗാ ലേലത്തില്‍ പല സൂപ്പര്‍ താരങ്ങളെയും ടീമിലേക്കു കൊണ്ടുവരാന്‍ അവര്‍ക്കായിരുന്നു. സഞ്ജുവിനെക്കൂടാതെ ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ബാറ്റിങ് നിരയിലുണ്ട്.

12

ബൗളിങിലേക്കു വന്നാല്‍ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്‍ ജോടികളായ ആര്‍ അശ്വിനും യുസ്വേന്ദ്ര ചാഹലും റോയല്‍സിനൊപ്പമാണ്. കൂടാതെ പേസ് ബൗളിങില്‍ ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ എന്നിവരുമുണ്ട്. ഒരു ടീമെന്ന നിലയില്‍ തുടക്കത്തില്‍ തന്നെ ഒത്തിണക്കത്തോടെ കളിക്കാനായാല്‍ റോയല്‍സിനെ പിടിച്ചുകെട്ടുക ദുഷ്‌കരമാവും. ഒരുപക്ഷെ അടുത്ത സീസണിലെ കിരീടം റോയല്‍സ് സ്വന്തമാക്കിയാലും അദ്ഭുതപ്പെടാനില്ല.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

പുതിയ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനു കീഴിലിറങ്ങുന്ന പഞ്ചാബ് കിങ്‌സാണ് മറ്റൊരു ശ്രദ്ധിക്കേണ്ട ഫ്രാഞ്ചൈസി. മെഗാ ലേലത്തില്‍ മാച്ച് വിന്നര്‍മാരായ ചില താരങ്ങളെ ടീമിലേക്കു കൊണ്ടുവരാന്‍ അവര്‍ക്കു സാധിച്ചിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഇംഗ്ലീഷ് വെടിക്കെട്ട് ബാറ്റിങ് ജോടികളായ ജോണി ബെയര്‍സ്‌റ്റോ, ലിയാം ലിവിങ്‌സ്റ്റണ്‍, യുവതാരം ഷാരൂഖ് ഖാന്‍, ഇവരോടൊപ്പം നായകന്‍ മായങ്കും തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കിളിക്കാന്‍ ശേഷിയുള്ള താരങ്ങളാണ്.

6

പഞ്ചാബിന്റെ ബൗളിങ് ലൈനപ്പും ശക്തമാണ്. സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ കാഗിസോ റബാഡയായിരിക്കും ബൗളിങില്‍ അവരുടെ തുറുപ്പുചീട്ട്. ഒപ്പം ഇന്ത്യയുടെ അണ്‍ക്യാപ്ഡ് ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിന്റെ സാന്നിധ്യവും ബൗളിങിന് മൂര്‍ച്ച കൂട്ടും. സ്പിന്‍ ബൗളിങിന്റെ ചുമതല രാഹുല്‍ ചാഹറിനായിരിക്കും. വിന്‍ഡീസ് പേസറും വെടിക്കെട്ട് ബാറ്ററുമായ ഒഡെയ്ന്‍ സ്മിത്ത്, അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി കസറിയ ഓള്‍റൗണ്ടര്‍ രാജ് അംഗാദ് ബാവ എന്നിവരും പഞ്ചാബ് നിരയിലുണ്ട്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ നയിക്കുന്ന ലീഗിലെ പുതുമുഖ ടീമുകളിലൊന്നായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് കറുത്ത കുതിരകളായി മാറാനിടയുള്ള മൂന്നാമത്തെ ടീം. മെഗാ ലേലത്തിനു മുമ്പ് തന്നെ രാഹുലിനെ 17 കോടിക്കും ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനെ 9.2 കോടിക്കും യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയെ നാലു കോടിക്കും ലഖ്‌നൗ സ്വന്തമാക്കിയിരുന്നു.

8

മെഗാ ലേലത്തിലും അവര്‍ മോശമാക്കിയില്ല. സൗത്താഫ്രിക്കന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക്, മനീഷ് പാണ്ഡെ, എവിന്‍ ലൂയിസ്, ഓള്‍റൗണ്ടര്‍മാരായ ക്രുനാല്‍ പാണ്ഡ്യ, ജാസണ്‍ ഹോള്‍ഡര്‍, ദീപക് ഹൂഡ എന്നിവരെയും അവര്‍ വാങ്ങിയിരുന്നു. പേസ് ബൗളിങ് കൈകാര്യം ചെയ്യുക ആവേശ് ഖാനും ഇംഗ്ലണ്ടിന്റെ മാര്‍ക്ക് വുഡുമായിരിക്കും. ശരിയായ ടീം കോമ്പിനേഷന്‍ കണ്ടുത്തുന്നതില്‍ വിജയിച്ചാല്‍ ലഖ്‌നൗ എല്ലാവരും ഭയക്കേണ്ട ടീമുകളിലൊന്നായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Story first published: Wednesday, March 16, 2022, 0:16 [IST]
Other articles published on Mar 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+