Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പ്ലേഓഫില്‍ ആരൊക്കെ? സാധ്യത ഈ ടീമുകള്‍ക്ക്

ഐപിഎല്ലിന്റെ 15ാം സീസണിലെ മൂന്നാം റൗണ്ട് പോരാട്ടങ്ങള്‍ വളരെ ആവേശകരമായാണ് പുരോഗമിക്കുന്നത്. പകുതിയിലേറെ ടീമുകള്‍ മൂന്നാം റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അക്കൂട്ടത്തില്‍ ഇനിയും തോല്‍വിയറിഞ്ഞിട്ടില്ലാത്ത ടീം ഒന്നു മാത്രമേയുള്ളൂ. അത് ഇത്തവണ അരങ്ങറിയ ടീമുകളിലൊന്നായ ഗുജറാത്ത് ടൈറ്റന്‍സാണ്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ജിടി കളിച്ച രണ്ടു മല്‍സരങ്ങളും ജയിച്ച് മുന്നേറുകയാണ്.

1

ഒരുപാട് മല്‍സരങ്ങള്‍ സീസണില്‍ ബാക്കിയുണ്ടെന്നതിനാല്‍ പ്ലേഓഫ് ഫേവറിറ്റുകളെ തിരഞ്ഞെടുക്കക ദുഷ്‌കരം തന്നെയാണെന്നതില്‍ സംശയമില്ല. പക്ഷെ ചില ഫ്രാഞ്ചൈസികളുടെ കെട്ടുറപ്പും പ്രകടനവും തീര്‍ച്ചയായും അവരെ ഫേവറിറ്റുകളുടെ കൂട്ടത്തില്‍ മുന്നിലേക്കു കൊണ്ടു വരുന്നു. ഇതുവരെ നടന്ന മല്‍സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫില്‍ കടക്കാന്‍ സാധ്യതയുള്ള നാലു ടീമുകള്‍ ആരൊക്കെയാണെന്നു നോക്കാം.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

പ്രഥമ സീസണിലെ ജേതാക്കളും മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന ടീമുമായ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ എല്ലാവരും ഭയക്കേണ്ട ഫ്രാഞ്ചാസൈി തന്നെയാണ്. നിലവില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ഒരു തോല്‍വിയുടമടക്കം നാലു പോയിന്റുമായി തലപ്പത്താണ് റോയല്‍സ്. ചൊവ്വാഴ്ചത്തെ കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടായിരുന്നു അവര്‍ക്ക് സീസണിലെ ആദ്യ തോല്‍വി നേരിട്ടത്.
ഒരുപാട് സീസണുകള്‍ക്കു ശേഷമാണ് ഇത്രയും മികച്ചൊരു ടീമിനെ റോയല്‍സ് ഐപിഎല്ലില്‍ അണിനിരത്തുന്നത്.

3

മാച്ച് വിന്നര്‍മാരുടെ വലിയൊരു നിര തന്നെ റോയല്‍സിനുണ്ട്. ബാറ്റിങില്‍ ക്യാപ്റ്റന്‍ സഞ്ജുവിനെക്കൂടാതെ ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരും ബൗളിങില്‍ യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ എന്നിവരും റോയല്‍സിനെ അപകടകാരികളാക്കി മാറ്റുന്നു. ഇത്രയും മികച്ചൊരു സംഘത്തെ ലഭിച്ചതിനാല്‍ തന്നെ ടീമിനെ പ്ലേഓഫിലത്തിക്കേണ്ടത് സഞ്ജുവിനെ സംബന്ധിച്ചും പ്രധാനമാണ്. അനുഭസമ്പത്തും പ്രതിഭയുമുള്ള പല താരങ്ങളും ഉള്ളതിനാല്‍ തന്നെ സഞ്ജുവിന് ക്യാപ്റ്റന്‍സിയും കൂടുതല്‍ എളുപ്പമായിരിക്കുകയാണ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് പ്ലേഓഫ് സാധ്യതയുള്ള മറ്റൊരു ടീം. ഈ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് പല വീക്ക്‌നെസുകളുമുണ്ടെന്നു ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ ടീമായിരുന്നു കെകെആര്‍. അവരുടെ ടീം കോമ്പിനേഷന്‍ എങ്ങനെയാവുമെന്നും പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പക്ഷെ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ കെകെആര്‍ എല്ലാവരെയും ഞെട്ടിച്ചു.

5

ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കഥ കഴിച്ചുകൊണ്ടാണ് അവര്‍ തുടങ്ങിയത്. മറ്റു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടാതിരുന്ന അജിങ്ക്യ രഹാനെയെ ഓപ്പണറും ഉമേഷ് യാദവിനെ ന്യൂബോള്‍ ബൗളറുമാക്കിയ കെകെആര്‍ അവരെ മാച്ച് വിന്നര്‍മാരാക്കി മാറ്റി. നിലവില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ഒരു തോല്‍വിയുമടക്കം കെകെആര്‍ രണ്ടാംസ്ഥാനത്തുണ്ട്. ശ്രേയസിന്റെ ഉജ്ജ്വല ക്യാപ്റ്റന്‍സി തന്നെയാണ് കെകെആറിന്റെ ഏറ്റവും വലിയ കരുത്ത്. ഇത്തവണ തീര്‍ച്ചയായും പ്ലേഓഫിലെത്താന്‍ സാധ്യതയുള്ള ടീമാണ് കെകെആര്‍.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ് ഇപ്പോള്‍ പഴയ പഞ്ചാബ് കിങ്‌സല്ലെന്നു പറയേണ്ടി വരും. പുതിയ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനു കീഴില്‍ ആരെയും തോല്‍പ്പിക്കാന്‍ ശേഷിയുള്ള ടീമായി പഞ്ചാബ് മാറിക്കഴിഞ്ഞു. നിലവില്‍ മൂന്നു മല്‍സരങ്ങളിലാണ് പഞ്ചാബ് കളിച്ചത്. ഇവയില്‍ രണ്ടെണ്ണത്തില്‍ ജയിച്ച അവര്‍ ഒന്നില്‍ തോല്‍ക്കുകയും ചെയ്തു. ബാറ്റിങാണ് അവരുടെ ഏറ്റവും വലിയ ശക്തി. ടി20 സ്‌പെഷ്യലിസ്റ്റുകളുടെ ഒരു നിര തന്നെ പഞ്ചാബിനുണ്ട്. ബൗളിങും മോശമല്ല.

7

മായങ്കിനെക്കൂടാതെ പരിചയസമ്പന്നനായ ശിഖര്‍ ധവാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ജോണി ബെയര്‍സ്‌റ്റോ, ഷാരൂഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത്, ഭാനുക രാജപക്‌സ തുടങ്ങിയവര്‍ പഞ്ചാബ് ബാറ്റിങിനു കരുത്ത് പകരുന്നു. ഇക്കൂട്ടത്തില്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ രാജപക്‌സയാണ് സര്‍പ്രൈസ് പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്. ബൗളിങില്‍ കാഗിസോ റബാഡയും രാഹുല്‍ ചാഹറുമാണ് പഞ്ചാബിന്റെ നിര്‍ണായക താരങ്ങള്‍. കഴിഞ്ഞ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന അര്‍ഷ്ദീപ് സിങും ഇത്തവണയുണ്ട്.

ഗുജറാത്ത് ടൈറ്റന്‍സ്

ഗുജറാത്ത് ടൈറ്റന്‍സ്

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന് ഐപിഎല്ലില്‍ ഇതു കന്നി സീസണാണ്. ഇതിനു മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും ഒരിക്കലും ക്യാപ്റ്റനായിട്ടില്ലാത്ത ഹാദിക്കിനെ ടൈറ്റന്‍സിന്റെ നായകസ്ഥാനമേല്‍പ്പിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. പക്ഷെ ഏറെ പരിചയസമ്പത്തും പക്വതയുമുള്ള ഒരു ക്യാപ്റ്റനെപ്പോലെയാണ് ഹാര്‍ദിക് ടീമിനെ മുന്നില്‍ നിന്നു നയിച്ചുകൊണ്ടിരിക്കുന്നത്.

9

ഈ സീസണില്‍ ഒരുമിച്ച് ഇതാദ്യമായി കളിക്കുകയാണെങ്കിലും ടൈറ്റന്‍സ് ടീം പ്രദര്‍ശിപ്പിക്കുന്ന ഒത്തിണക്കം അതിശയിപ്പിക്കുന്നതാണ്. വര്‍ഷങ്ങളായി ഒരുമിച്ച് കളിച്ചുകൊണ്ടിരിക്കുന്നവരെപ്പോലെയാണ് അവര്‍ കാണപ്പെടുന്നത്. ഇത്തവണ തോല്‍വിയറിയാതെ മുന്നേറുന്ന ഏക ടീമും ടൈറ്റന്‍സാണ്. കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച അവര്‍ ഇതേ ഫോം തുടര്‍ന്നാല്‍ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യുമെന്നതില്‍ സംശയമില്ല.

Story first published: Wednesday, April 6, 2022, 16:42 [IST]
Other articles published on Apr 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+