IPL 2022: 'അവനെ രാജസ്ഥാന്‍ വിട്ടു കളയരുത്', ഭാവി സൂപ്പര്‍ താരം, യുവതാരത്തെക്കുറിച്ച് സഞ്ജയ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ശ്രദ്ധേയ പ്രകടനം നടത്തി കൈയടി നേടുന്ന യുവതാരങ്ങള്‍ നിരവധിയാണ്. ഇത്തവണ യുവ ബൗളര്‍മാരാണ് കൂടുതല്‍ മികവ് കാട്ടുന്നതെന്ന് പറയാം. ഇന്ത്യന്‍ ടീമിന്റെ ഭാവി താരങ്ങളെന്ന് വിളിക്കാവുന്ന തരത്തില്‍ ചില താരങ്ങള്‍ പ്രതിഭകൊണ്ട് വളര്‍ന്നുവരുന്നു. രാജസ്ഥാന്‍ റോയല്‍സിലേക്ക് വരുമ്പോള്‍ ഇത്തവണ കരുത്തുറ്റ പ്രകടനം തന്നെയാണ് ടീം കാഴ്ചവെക്കുന്നത്. ഇതില്‍ യുവതാരങ്ങളില്‍ എടുത്തു പറയേണ്ടത് യശ്വസി ജയ്‌സ്വാളിന്റെ പ്രകടനത്തെയാണ്.
20കാരനായ താരം അവസാന സീസണിലും രാജസ്ഥാനായി ഗംഭീര പ്രകടനമാണ് നടത്തിയത്. ഇതോടെ ഇത്തവണ രാജസ്ഥാന്‍ നിലനിര്‍ത്തി. ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയപ്പോള്‍ പ്ലേയിങ് 11ന് പുറത്തായ ജയ്‌സ്വാള്‍ മടങ്ങിവരവില്‍ പഞ്ചാബ് കിങ്‌സിനെതിരേ 68 റണ്‍സാണ് അടിച്ചെടുത്തത്. ആദ്യ മൂന്ന് ഇന്നിങ്‌സില്‍ 20, 1, 4 എന്നിങ്ങനെ പ്രകടനം നടത്തിയ ശേഷമാണ് ഇടം കൈയന്‍ ഓപ്പണറുടെ ഇപ്പോഴത്തെ തിരിച്ചുവരവ്.

ഇപ്പോഴിതാ രാജസ്ഥാന്‍ ജയ്‌സ്വാളിനെ വിട്ടുകളയരുതെന്നും ദീര്‍ഘ നാളത്തേക്ക് ഉപകാരപ്പെടുന്ന താരമാണ് ജയ്‌സ്വാളെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും അവതാരകനും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. 'ഓപ്പണറെന്ന നിലയില്‍ നിലനിര്‍ത്തേണ്ട താരമാണ് ജയ്‌സ്വാള്‍. നിലനിര്‍ത്തപ്പെട്ട താരമാണവന്‍. ഇപ്പോള്‍ ഫോമിലേക്കും മടങ്ങിയെത്തിയിരിക്കുന്നു. രാജസ്ഥാന് ദീര്‍ഘനാളത്തേക്കായി പരിഗണിക്കാവുന്ന താരമാണ് സഞ്ജയ്. എന്നാല്‍ ആശങ്ക ദേവ്ദത്ത് പടിക്കലിനാണ്. മധ്യനിരയിലേക്കിറങ്ങുന്നത് യുവതാരത്തിന്റെ വളര്‍ച്ചയെ ബാധിക്കും. രാജസ്ഥാന്‍ ഹെറ്റ്‌മെയറുടെ അഭാവത്തില്‍ ഫിനിഷറെ വേണം. ഡാരില്‍ മിച്ചലിനെ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ജിമ്മി നിഷാം മാത്രമാണ് ഇനി രാജസ്ഥാന്റെ മുന്നിലുള്ള വഴി. ഞാന്‍ ആ വഴിക്ക് പോകും'- സഞ്ജയ് പറഞ്ഞു.

ജയ്‌സ്വാള്‍ ഓപ്പണിങ്ങിലേക്കെത്തുന്നത് ദേവ്ദത്തിനെയാണ് പ്രതികൂലമായി ബാധിക്കുന്നത്. 11 മത്സരങ്ങളില്‍ നിന്ന് 247 റണ്‍സാണ് പടിക്കല്‍ നേടിയത്. 22.45 ശരാശരിയും 119.32 സ്‌ട്രൈക്കറേറ്റുമാണ് അദ്ദേഹത്തിനുള്ളത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. നിലവിലെ സാഹചര്യത്തില്‍ രാജസ്ഥാന് ജയ്‌സ്വാളിനെ ഓപ്പണറാക്കുന്നതാണ് നല്ലത്. ദേവ്ദത്തിനെക്കാളും പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ കഴിവുള്ളത് ജയ്‌സ്വാളിനാണ്.

രാജസ്ഥാനെതിരായ മത്സരത്തിനിറങ്ങുന്ന ഡല്‍ഹിക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. കരുത്തുറ്റ ടീമുമായി എത്തിയ ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഇപ്പോള്‍ പരുങ്ങലിലാണ്. ടീമിന്റെ ബൗളിങ് നിരയില്‍ മാറ്റങ്ങള്‍ ആവിശ്യമാണെന്ന് സഞ്ജയ് ചൂണ്ടിക്കാട്ടി. ' ആന്‍ റിച്ച് നോക്കിയേ മോശം ഫോമിലാണെങ്കില്‍ അവനെ തിരികെ എത്തിക്കുന്നതിനെക്കുറിച്ച് പുനരാലോചിക്കേണ്ടതായുണ്ട്. മുസ്തഫിസുര്‍ ഡല്‍ഹിക്കായി നന്നായി തന്നെ പന്തെറിയുന്നുണ്ട്. അവനെ മാറ്റേണ്ടതായി തോന്നുന്നില്ല'-സഞ്ജയ് കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ മത്സരം ഡല്‍ഹിക്കും രാജസ്ഥാനും പ്രധാനപ്പെട്ടതാണ്. 11 മത്സരത്തില്‍ നിന്ന് 14 പോയിന്റുള്ള രാജസ്ഥാന് ഡല്‍ഹിയെ തോല്‍പ്പിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ ലഖ്‌നൗവിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കെത്താം. അതേ സമയം 11 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള ഡല്‍ഹിക്ക് ഇന്ന് തോറ്റാല്‍ പ്ലേ ഓഫില്‍ കടക്കുക പ്രയാസമാവും. ഡല്‍ഹിക്ക് ജീവന്‍മരണ പോരാട്ടമായതിനാല്‍ തകര്‍പ്പന്‍ പോരാട്ടം തന്നെ ഇന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications