Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: നൂറടിച്ച് ബട്‌ലര്‍, പക്ഷെ നാണക്കേടും! സച്ചിന്റെ റെക്കോര്‍ഡിനൊപ്പം

ഐപിഎല്ലിന്റെ 15ാം സീസണിലെ ആദ്യത്തെ സെഞ്ച്വറിക്കു വേണ്ടിയുള്ള കാത്തിരിപ്പ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ അവസാനിപ്പിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തിലാണ് അദ്ദേഹം മൂന്നക്കം കടന്നത്. 68 ബോളുകളില്‍ 100 റണ്‍സ് അടിച്ചെടുത്ത് ബട്‌ലര്‍ പുറത്താവുകയായിരുന്നു. 11 ബൗണ്ടറികളും അഞ്ചു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

കരിയറിലെ രണ്ടാമത്തെ ഐപിഎല്‍ സെഞ്ച്വറി കൂടിയാണ് ബട്‌ലര്‍ തന്റെ പേരില്‍ കുറിച്ചത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയായിരുന്നു അദ്ദേഹം ആദ്യ സെഞ്ച്വറി കണ്ടെത്തിയത്. ബട്‌ലറുടെ സെഞ്ച്വറിയുടെ മികവില്‍ 194 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് മുംബൈയ്ക്കു റോയല്‍സ് നല്‍കിയത്.

1

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരു വിദേശ താരത്തിന്റെ ഏറ്റവും സ്ലോയായിട്ടുള്ള സെഞ്ച്വറിയെന്ന നാണക്കേടിനൊപ്പവും ജോസ് ബട്‌ലര്‍ എത്തിയിരിക്കുകയാണ്. മാത്രമല്ല ടൂര്‍ണമെന്റിന്റെ 14 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ബോളുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗം കുറഞ്ഞ രണ്ടാമത്തെ സെഞ്ച്വറിയും കൂടിയാണിത്. 66 ബോളുകളാണ് മുംബൈ ഇന്ത്യന്‍സിനെതിരേ സെഞ്ച്വറി കുറിക്കാന്‍ ബട്‌ലര്‍ക്കു വേണ്ടി വന്നത്.
നേരത്തേ മറ്റു രണ്ടു പേര്‍ കൂടി ഇത്രയും ബോളുകളില്‍ നിന്നും സെഞ്ച്വറിയടിച്ചിട്ടുണ്ട്. 2011ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കെതിരേ മുംബൈ ഇന്ത്യന്‍സിനായി സച്ചിന്‍ ടെണ്ടുല്‍ക്കറും 2010ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ഡേവിഡ് വാര്‍ണറുമാണ് 66 ബോളുകളില്‍ സെഞ്ച്വറിയടിച്ചത്.

2

ടൂര്‍ണമെന്റിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറിയെന്ന നാണക്കേട് ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയ്ക്കു അവകാശപ്പട്ടതാണ്. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അദ്ദേഹം 67 ബോളുകളില്‍ നിന്നും സെഞ്ച്വറിയടിച്ചത്.

3

അതേസമയം, വേഗം കുറഞ്ഞ സെഞ്ച്വറി നേടിയ താരങ്ങളുടെ ലിസ്റ്റില്‍ പാണ്ഡെ, ബട്‌ലര്‍, സച്ചിന്‍, വാര്‍ണര്‍ എന്നിവര്‍ക്കു ശേഷമുള്ളത് ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍, റോയല്‍ ചാലഞ്ചേഴ്‌സ് മുന്‍ നായകന്‍ വിരാട് കോലി, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ എന്നിവരാണ്. 2012ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ പീറ്റേഴ്‌സന്‍ 64 ബോളിലും 2012ല്‍ ഗുജറാത്ത് ലയണ്‍സിനെതിരേ കോലിയും 2019ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ രാഹുലും 63 ബോളുകളിലാണ് സെഞ്ച്വറിയടിച്ചത്.

4

മുംബൈ ഇന്ത്യന്‍സിനെതിരേ മികച്ച റെക്കോര്‍ഡാണ് ജോസ് ബട്‌ലറുടേത്. അവസാനത്തെ അഞ്ച് ഇന്നിങ്‌സുകളെടുത്താല്‍ നാലിലും അദ്ദേഹം 50പ്ലസ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മുംബൈയ്ക്കെതിരേ സെഞ്ച്വറിയും ബട്‌ലര്‍ നേടിയിരിക്കുകയാണ്. 53 ബോളില്‍ പുറത്താവാതെ 94 റണ്‍സ്, 43 ബോളില്‍ 89 റണ്‍സ്, 44 ബോളില്‍ 70 റണ്‍സ്, 32 ബോളില്‍ 41 റണ്‍സ്, ഇന്നു 68 ബോളില്‍ 100 റണ്‍സ് എന്നിങ്ങനെയാണ് ബട്‌ലറുടെ സ്‌കോറുകള്‍.

5

ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ നാലാമത്തെ മാത്രം ഇംഗ്ലണ്ട് താരമാണ് ബട്‌ലര്‍. മാത്രമല്ല ഒന്നിലധികം സെഞ്ച്വറികളുള്ള രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം. ബെന്‍ സ്റ്റോക്‌സാണ് രണ്ടു സെഞ്ച്വറികളുള്ള മറ്റൊരു ഇംഗ്ലീഷ് താരം
2012ല്‍ കെവിന്‍ പീറ്റേഴ്‌സാണ് ആദ്യമായി ഐപിഎല്‍ സെഞ്ച്വറി നേടിയ ഇംഗ്ലീഷ് താരം. 2017ല്‍ ഗുജറാത്ത് ലയണ്‍സിനെതിരേയും 2020ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേയുമാണ് സ്‌റ്റോക്‌സ് സെഞ്ച്വറി കുറിച്ചത്. ജോണി ബെയര്‍സ്‌റ്റോയാണ് സെഞ്ച്വറിയുള്ള മറ്റൊരു ഇംഗ്ലീഷ് താരം. 2010ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയാണ് അദ്ദേഹം സെഞ്ച്വറിയടിച്ചത്.

6

ഇന്നത്തെ മല്‍സത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിര മലയാളി താരം ബേസില്‍ തമ്പിയാണ് ബട്‌ലറുടെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞത്. ഒരോവറില്‍ 26 റണ്‍സാണ് ബേലസില്‍ വിട്ടുകൊടുത്തത്. മൂന്നു സിക്‌സറുകളും രണ്ടു ബൗണ്ടറികളുമടക്കമാണിത്.
നാലാമത്തെ ഓവറിലാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ ബേസിലിനെ ബോള്‍ ഏല്‍പ്പിച്ചത്. ആദ്യ ബോളില്‍ റണ്‍ ലഭിച്ചില്ലെങ്കിലും പിന്നെ അടിയുടെ പൂരമാണ് കണ്ടത്. രണ്ടാമത്തെ ബോളില്‍ ബൗണ്ടറിയും അടുത്ത രണ്ടു ബോളില്‍ സിക്‌സറുമടിച്ച ബട്‌ലര്‍ അഞ്ചാമത്ത ബോളില്‍ ബൗണ്ടറിയും അവസാന ബോളില്‍ സിക്‌സറുമടിച്ചു.

Story first published: Saturday, April 2, 2022, 18:05 [IST]
Other articles published on Apr 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+