IPL 2022: റോയല്‍സ് പെര്‍ഫെക്ടല്ല, ഒരു വീക്ക്‌നെസുണ്ട്!- ചൂണ്ടിക്കാട്ടി ചോപ്ര
ഐപിഎല്ലിന്റെ ഈ സീസണിലെ ഏറ്റവും സന്തുലിതമായ ടീമെന്നാണ് രാജസ്ഥാന്‍ റോയല്‍സ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സഞ്ജു സാംസണ്‍ നയിക്കുന്ന റോയല്‍സിനു ബാറ്റിങിലും ബൗളിങിലും ഒരുപിടി മികച്ച കളിക്കാരുണ്ട്. കടലാസില്‍ മാത്രമല്ല കളിക്കളത്തിലും തങ്ങള്‍ ശക്തരാണെന്നു ഇതുവരെ നടന്ന രണ്ടു മല്‍സരങ്ങളിലും റോയല്‍സ് തെളിയിക്കുകയും ചെയ്തു. രണ്ടു തകര്‍പ്പന്‍ വിജയങ്ങള്‍ സ്വന്തമാക്കിയ റോയല്‍സ് പോയിന്റ് പട്ടികയില്‍ തലപ്പത്തുമുണ്ട്. 2008ലെ പ്രഥമ സീസണിലെ ചാംപ്യന്‍മാര്‍ കൂടിയായ റോയല്‍സ് രണ്ടാം കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇത്തവണ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ റോയല്‍സിനെ ഒരു പെര്‍ഫെക്ട് ടീമെന്നു ഇനിയും വിളിക്കാന്‍ സാധിക്കില്ലെന്നും ഒരു വീക്ക്‌നെസ് അവര്‍ക്കുമുണ്ടെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

രാജസ്ഥാന്‍ റോയല്‍സിന്റെ ഡെത്ത് ഓവര്‍ ബൗളിങിനു ചെറിയൊരു കുഴപ്പമുണ്ട്. പ്രസിദ്ധ് കൃഷ്ണ ഒരു ഗണ്‍ ഡെത്ത് ബൗളറല്ല. ട്രെന്റ് ബോള്‍ട്ട് വളരെ മികച്ച ഡെത്ത് ഓവര്‍ ബൗളറാണ്. പക്ഷെ ബോള്‍ട്ടിനെ ഡെത്ത് ഓവറിലെ ഒരു ഗണ്‍ പേസറെന്നു വിളിക്കാന്‍ കഴിയില്ല. കൂടാതെ മൂന്നാമത്തെ പേസറുടെ കാര്യത്തിലും റോയല്‍സിനു ഒരു പ്രശ്‌നമുണ്ട്. ഇവ മാറ്റി നിര്‍ത്തിയാല്‍ ഒരു കംപ്ലീറ്റ് ടീമായിട്ടാണ് അവര്‍ കാണപ്പെടുന്നതെന്നു ആകാശ് ചോപ്ര നിരീക്ഷിച്ചു.

നതാന്‍ കൂള്‍ട്ടര്‍ നൈലിനു പരിക്കേറ്റതോടെയാണ് നവദീപ് സെയ്‌നിയെ രാജസ്ഥാന്‍ റോയല്‍സ് കളിപ്പിച്ചത്. അവസാനത്തെ മല്‍സരത്തില്‍ ഫീല്‍ഡിങിനിടെ ക്യാച്ചെടുക്കവെ സെയ്‌നിക്കു കണ്‍കഷന്‍ നേരിടുകയും ചെയ്തിരുന്നു. ചില സമയങ്ങളില്‍ ഒരുപാട് റണ്‍സ് വിട്ടുകൊടുക്കുന്ന പതിവ് സെയ്‌നിക്കുണ്ട്. നാലോവറില്‍ 40 റണ്‍സ് വരെ അവന്‍ വഴങ്ങിയേക്കും. ജിമ്മി നീഷാം റോയല്‍സിനുണ്ടെങ്കിലും വാംഖഡെയിലെ ഗ്രൗണ്ട് ചെറുതായതിനാല്‍ കൡപ്പിക്കുന്നത് റിസ്‌കായിരിക്കുമെന്നും ആകാശ് ചോപ്ര വിലയിരുത്തി. മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ കരെണ്‍ പൊള്ളാര്‍ഡ്, അന്‍മോല്‍പ്രീത് സിങ് എന്നിവരെ പുറത്താക്കിയിരുന്നെങ്കിലും മൂന്നോവറില്‍ 36 റണ്‍സ് വഴങ്ങിയിരുന്നു.

രാജസ്ഥാന്‍ റോയല്‍സില്‍ ദേവ്ദത്ത് പടിക്കല്‍ തന്റെ സ്ഥിരം പൊസിഷനില്‍ അല്ല കളിക്കുന്നതെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. തന്റെ സ്ഥിരം പൊസിഷനില്‍ നിന്നു മാറിയാണ് ദേവ്ദത്ത് കളിച്ചുകൊണ്ടിരിക്കുന്നത്. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ ഓപ്പണ്‍ ചെയ്തിരുന്നുപോലെ റോയല്‍സില്‍ താരം ഓപ്പണ്‍ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ ദേവ്ദത്തിനു ശരിയായ താളം വീണ്ടെടുക്കാനുമായിട്ടില്ല. പക്ഷെ അദ്ദേഹം അതു വീണ്ടെടുത്തേ തീരൂ. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ഉജ്ജ്വലമായാണ് ബാറ്റ് ചെയ്യുന്നത്. ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ എന്നിവരും ഫോമിലാണ്. കുറച്ചു ബോളുകള്‍ മാത്രമേ നേരിട്ടിട്ടുള്ളൂവെങ്കിലു റിയാന്‍ പരാഗ് നല്ല ടൈമിങോടെയാണ് കളിക്കുന്നതെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ തനിക്കു ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും ആകാശ് ചോപ്ര ആവശ്യപ്പെട്ടു. ജയ്‌സ്വാള്‍ റണ്‍സെടുക്കേണ്ടത് പ്രധാനമാണ്. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും അവന്‍ നേരത്തേ പുറത്തായിരുന്നു. എനിക്കു വലിയ പ്രതീക്ഷയുള്ള യുവതാരമാണ് അവന്‍. ജയ്‌സ്വാളിനു വളരെ നന്നായി അറിയുന്ന ഗ്രൗണ്ടാണ് വാംഖഡെ. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ വലിയ സ്‌കോര്‍ നേടാന്‍ അവനു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ മോശം ഷോട്ടുകള്‍ കളിച്ച് പുറത്താവരുതെന്നും ചോപ്ര ഉപദേശിച്ചു.

രാജസ്ഥാന്‍ റോയല്‍സ് സ്ക്വാഡ്
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ്, കെസി കരിയപ്പ, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിംഗ്, കുല്‍ദീപ് സെന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍, തേജസ് ബറോക്ക, കുല്‍ദിപ് യാദവ്, കുല്‍ദീപ് യാദവ്, ശുഭം ഗര്‍വാല്‍, ജെയിംസ് നീഷാം, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, റാസി വാന്‍ഡര്‍ ഡ്യുസ്സെന്‍, ഡാരില്‍ മിച്ചല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications