Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'എല്ലാ മെഖലയിലും കരുത്തുയര്‍ത്തി', സഞ്ജുവും സംഘവും 'സ്‌ട്രോങ്' - സംഗക്കാര

1

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കാനിരിക്കെ ടീമുകളെല്ലാം സജീവ പ്രതീക്ഷയിലാണ്. ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്നതിനാല്‍ ടൂര്‍ണമെന്റ് കൂടുതല്‍ ആവേശകരമാകുമെന്നുറപ്പ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്. എ ഗ്രൂപ്പിനെ മരണഗ്രൂപ്പെന്ന് വിശേഷിപ്പിക്കാം.

അവസാന സീസണില്‍ നിരാശപ്പെടുത്തിയ പല ടീമുകളും ഇത്തവണ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. ടീം കരുത്തിലു വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അവസാന സീസണില്‍ നിരാശപ്പെടുത്തിയ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ മികച്ച താരനിരയുമായാണെത്തുന്നത്. സഞ്ജു സാംസണ്‍ നയിക്കുന്ന ടീം ഇത്തവണ കപ്പിലേക്കെത്താന്‍ കെല്‍പ്പുള്ളവരായിത്തന്നെയാണെത്തുന്നത്. കുമാര്‍ സംഗക്കാരയെന്ന പരിശീലകന് കീഴില്‍ രാജസ്ഥാന് പ്രതീക്ഷകള്‍ വാനോളമാണ്.

1

'അവസാന സീസണിന് ശേഷം ഞങ്ങളുടെ ചില പോരായ്മകളെക്കുറിച്ച് മനസിലാക്കുകയും മെച്ചപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് മനസിലാക്കുകയും ചെയ്തു. ടീമിന്റെ ബലഹീനതകളെ മനസിലാക്കി കൃത്യമായി പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ട്. കൃത്യമായ പദ്ധതികളിലൂടെയാണ് മെഗാ ലേലത്തില്‍ താരങ്ങളെ സ്വന്തമാക്കിയിട്ടുള്ളത്. യുസ് വേന്ദ്ര ചഹാല്‍, ആര്‍ അശ്വിന്‍, ലോകത്തിലെ മികച്ച രണ്ട് സ്പിന്നര്‍മാരെയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ബോള്‍ട്ട്, പ്രസിദ്ധ്, സൈനി, കോള്‍ട്ടര്‍ നെയ്ല്‍ തുടങ്ങി മികച്ച പേസ്‌നിരയാണ് ഒപ്പമുള്ളത്. യശ്വസി, സഞ്ജു, ബട്‌ലര്‍ എന്നിവരോടൊപ്പം ഇവരും ചേരുമ്പോള്‍ മികച്ചൊരു ടീം കൂട്ടുകെട്ട് ലഭിക്കും'-സംഗക്കാര പറഞ്ഞു.

2

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ശ്രദ്ധിക്കാന്‍ ടീമിന് സാധിച്ചിട്ടുണ്ട്. മെഗാ ലേലത്തെ കൃത്യമായി ഉപയോഗിക്കാന്‍ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. 'എല്ലാ മേഖലയിലും ഞങ്ങള്‍ കരുത്തുയര്‍ത്തിയിട്ടുണ്ട്. നിഷാം, മിച്ചല്‍, വാന്‍ഡെര്‍ ഡൂസന്‍ എന്നിവര്‍ അത്ഭുത പ്രകടനം നടത്തുന്ന ക്രിക്കറ്റ് താരങ്ങളാണ്. ഇന്ത്യയുടെ ചില മികച്ച യുവതാരങ്ങളെയും ലഭിച്ചിട്ടുണ്ട്. വലിയ പോരാട്ടമാണ് ഞങ്ങളുടെ ടീമിനുള്ളില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ റോളില്‍ കൃത്യമായ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്'-സംഗക്കാര പറഞ്ഞു.

3

പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന് പിന്നീടൊരു സീസണില്‍ക്കൂടി കിരീട ഭാഗ്യം ഉണ്ടായില്ല. പ്ലേ ഓഫില്‍ കടന്നിട്ട് തന്നെ നാളുകളേറെയായി. ഇത്തവണ മികച്ച ടീമുമായി എത്തുന്ന രാജസ്ഥാന്‍ പ്ലേ ഓഫില്‍ ഇടം പിടിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലായതിനാല്‍ കാര്യങ്ങള്‍ എളുപ്പവുമാവില്ല. ഇത്തവണ ഷെയ്ന്‍ വോണിന്റെ സേവനം രാജസ്ഥാന് ലഭിക്കാത്തത് ടീമിന് വലിയ തിരിച്ചടിയാണ്. പ്രഥമ സീസണില്‍ രാജസ്ഥാനെ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റനാണ് ഷെയ്ന്‍ വോണ്‍. പിന്നീട് ടീമിന്റെ ഉപദേഷ്ടാവെന്ന നിലയിലും അദ്ദേഹം ഏറെ നാള്‍ പ്രവര്‍ത്തിച്ചിരുന്നു.

4

ഇത്തവണ എല്ലാവരും ഷെയ്ന്‍ വോണെ മിസ് ചെയ്യുമെന്ന് കുമാര്‍ സംഗക്കാര പറഞ്ഞു. 'ഷെയ്ന്‍ വോണിന്റെ വിയോഗം ക്രിക്കറ്റ് ലോകത്തിന് തന്നെ വലിയ നഷ്ടമാണ്. വലിയ അറിവുള്ള മഹാനായ താരമായിരുന്നു അദ്ദേഹം. നല്ലൊരു സുഹൃത്തായിരുന്നു അവന്‍. അദ്ദേഹത്തോടൊപ്പമുള്ള സമയം നന്നായി ആസ്വദിച്ചിരുന്നു. മികച്ച സംഭാഷണങ്ങള്‍ ഞങ്ങള്‍ തമ്മില്‍ നടത്താറുണ്ട്. എല്ലാവരും അവനെ മിസ് ചെയ്യുമെന്നാണ് കരുതുന്നത്'-സംഗക്കാര കൂട്ടിച്ചേര്‍ത്തു.

5

രാജസ്ഥാന്‍ റോയല്‍സ് ടീം: നിലനിര്‍ത്തിയവര്‍- സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ജോസ് ബട്ലര്‍. ലേലത്തില്‍ വാങ്ങിയവര്‍- ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ദേവ്ദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ്, കെസി കരിയപ്പ, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിംഗ്, കുല്‍ദീപ് സെന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍, തേജസ് ബറോക്ക, കുല്‍ദിപ് യാദവ്, കുല്‍ദീപ് യാദവ്, ശുഭം ഗര്‍വാല്‍, ജെയിംസ് നീഷാം, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, റാസി വാന്‍ഡര്‍ ഡ്യുസ്സെന്‍, ഡാരില്‍ മിച്ചല്‍.

Story first published: Thursday, March 17, 2022, 21:05 [IST]
Other articles published on Mar 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+