Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കുഞ്ഞ് പിറന്നു, നാട്ടിലേക്ക് മടങ്ങി ഹെറ്റ്‌മെയര്‍, രാജസ്ഥാന് വമ്പന്‍ തിരിച്ചടി

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫിനോടടുക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് കടുത്ത തിരിച്ചടി. ടീമിലെ സ്റ്റാര്‍ ബാറ്റ്‌സ്മാനും ഫിനിഷറുമായ ഷിംറോന്‍ ഹെറ്റ്‌മെയര്‍ നാട്ടിലേക്ക് മടങ്ങിയതാണ് രാജസ്ഥാന് തലവേദനയായിരിക്കുന്നത്. ആദ്യത്തെ കുട്ടിയുടെ ജനനത്തെത്തുടര്‍ന്നാണ് അദ്ദേഹം ബയോബബിള്‍ വിട്ട് നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്. സീസണില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറുകയല്ലെന്നും നാട്ടില്‍ പോയി അദ്ദേഹം തിരിച്ചെത്തുമെന്നാണ് വിവരം. എന്നാല്‍ പ്ലേ ഓഫ് പോരാട്ടം മുറുകുന്ന ഈ സാഹചര്യത്തില്‍ ഹെറ്റ്‌മെയറുടെ അഭാവം രാജസ്ഥാന് കടുത്ത തിരിച്ചടി തന്നെയാണ്.

ഹെറ്റ്‌മെയര്‍ നാട്ടിലേക്ക് മടങ്ങുന്നതിന്റെ വീഡിയോ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ രാജസ്ഥാന്‍ പങ്കുവെച്ചിട്ടുണ്ട്. കുട്ടിയുടെ ജനനത്തെത്തുടര്‍ന്ന് ഹെറ്റ്‌മെയര്‍ നാട്ടിലേക്ക് പോവുകയാണെന്നും വൈകാതെ തിരിച്ചെത്തുമെന്നുമാണ് രാജസ്ഥാന്‍ കുറിച്ചിരിക്കുന്നത്. ഇത്തവണ രാജസ്ഥാന്‍ മികച്ച പ്രകടനം നടത്തി കുതിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റുന്നത് ഹെറ്റ്‌മെയറുടെ പ്രകടനം തന്നെയാണ്. പല മത്സരങ്ങളിലും ഹെറ്റ്‌മെയറുടെ ബാറ്റിങ്ങാണ് രാജസ്ഥാന് ജയം സമ്മാനിച്ചതെന്ന് പറയാം.

1

ജോസ് ബട്‌ലര്‍ക്ക് ശേഷം രാജസ്ഥാന്റെ ഏറ്റവും നിര്‍ണ്ണായക താരമായി ഹെറ്റ്‌മെയര്‍ ഈ സീസണില്‍ മാറിയിട്ടുണ്ട്. 11 മത്സരത്തില്‍ നിന്ന് 291 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഏഴ് തവണയും നോട്ടൗട്ടായിരുന്നു എന്നതാണ് എടുത്തു പറയേണ്ടത്. 59* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 18 ഫോറും 21 സിക്‌സും ഈ സീസണില്‍ ഹെറ്റ്‌മെയര്‍ നേടിയിട്ടുണ്ട്. 166.28 എന്ന വമ്പന്‍ സ്‌ട്രൈക്കറേറ്റിലാണ് ഇത്തവണ ഹെറ്റ്‌മെയറുടെ പ്രകടനം.

നിലവില്‍ 11 മത്സരത്തില്‍ നിന്ന് ഏഴ് ജയവും നാല് തോല്‍വിയുമടക്കം 14 പോയിന്റുമായി രാജസ്ഥാന്‍ റോയല്‍സ് മൂന്നാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ രണ്ട് ജയം നേടിയെങ്കില്‍ മാത്രമെ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാനാവൂ. നിലവിലെ ഫോമില്‍ രാജസ്ഥാന്‍ സജീവ പ്ലേ ഓഫ് പ്രതീക്ഷയിലാണ്. എന്നാല്‍ അടുത്ത മത്സരങ്ങളില്‍ ഹെറ്റ്‌മെയര്‍ ഇല്ലാതിരുന്നാല്‍ അത് രാജസ്ഥാനെ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം.

1

എന്തായാലും അടുത്ത രണ്ട് മത്സരങ്ങളെങ്കിലും ഹെറ്റ്‌മെയര്‍ക്ക് നഷ്ടമാവും. മെയ് 11ന് ഡല്‍ഹിക്കെതിരേയും മെയ് 15ന് ലഖ്‌നൗവിനെതിരേയും 20ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുമാണ് രാജസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. നാട്ടില്‍ പോയി മടങ്ങിയെത്തിയാലും ക്വാറന്റെയ്ന്‍ നോക്കി കോവിഡില്ലെന്ന് ഉറപ്പാക്കിയാല്‍ മാത്രമെ ഹെറ്റ്‌മെയര്‍ക്ക് കളിക്കാനാവു. അതുകൊണ്ട് തന്നെ രണ്ട് മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമാവാനാണ് സാധ്യത. ഹെറ്റ്‌മെയറുടെ അഭാവം നികത്തുക രാജസ്ഥാന് വലിയ വെല്ലുവിളി തന്നെയാണെന്ന് പറയാം.

Story first published: Sunday, May 8, 2022, 12:45 [IST]
Other articles published on May 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+