Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രണ്ടാം കിരീടം ലക്ഷ്യമിട്ട് സഞ്ജുവിന്റെ രാജസ്ഥാന്‍, സാധ്യതാ ടീമില്‍ ആരൊക്കെ? അറിയാം

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം 12,13 തീയ്യതികളിലായി നടക്കാന്‍ പോവുകയാണ്. ലഖ്‌നൗ, അഹമ്മദാബാദ് ടീമുകളുടെ വരവോടെ ഇത്തവണ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. വാശിയേറിയ മെഗാ ലേലത്തിലേക്ക് നിരവധി സൂപ്പര്‍ താരങ്ങള്‍ ഇത്തവണ എത്തിപ്പെട്ടിട്ടുള്ളതിനാല്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്. എല്ലാ ടീമുകളിലും വലിയ മാറ്റങ്ങള്‍ ഇത്തവണ സംഭവിക്കുമെന്നതിനാല്‍ ആരാധകരും വലിയ കാത്തിരിപ്പിലാണ്.

സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ്, കെകെആര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരാണ് നാല് താരങ്ങളെ വീതം നിലനിര്‍ത്തിയത്. ആര്‍സിബി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, അഹമ്മദാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരുടെയൊപ്പം മൂന്ന് താരങ്ങള്‍ വീതവും പഞ്ചാബ് കിങ്‌സില്‍ രണ്ട് താരങ്ങളുമാണുള്ളത്. പ്രഥമ സീസണില്‍ കിരീടം നേടിയ രാജസ്ഥാന് പിന്നീടൊരുതവണ കൂടി കിരീടത്തില്‍ മുത്തമിടാനായിട്ടില്ല.

1

ഇത്തവണ വലിയ മാറ്റങ്ങളോടെയാവും രാജസ്ഥാന്‍ എത്തുക. സഞ്ജു സാംസണ്‍ നായകനും കുമാര്‍ സംഗക്കാര ടീം ഡയറക്ടറുമായ രാജസ്ഥാന്‍ റോയല്‍സ് വലിയ പദ്ധതികളോടെ തന്നെയാവും ഇത്തവണ ലേലത്തിലേക്കെത്തുക. പല സൂപ്പര്‍ താരങ്ങളെയും ടീം ലക്ഷ്യമിടുന്നുണ്ട്. ഇത്തവണ രാജസ്ഥാന്‍ ലക്ഷ്യമിടുന്ന പ്രധാന താരങ്ങളെ ഉള്‍ക്കൊള്ളിച്ച് സാധ്യതാ ടീമിനെ അറിയാം.

ബാറ്റിങ് നിരയില്‍ പ്രമുഖര്‍

ബാറ്റിങ് നിരയില്‍ പ്രമുഖര്‍

രാജസ്ഥാന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ ചില സൂപ്പര്‍ താരങ്ങള്‍ ടീമിനൊപ്പമുണ്ടാവുമെന്നുറപ്പാണ്. സൂപ്പര്‍ താരങ്ങള്‍ക്കായി കോടികള്‍ വാരി എറിയാന്‍ മടികാട്ടാത്ത നിരയാണ് രാജസ്ഥാന്‍. ഇത്തവണ ശിഖര്‍ ധവാനെ ഓപ്പണറായി രാജസ്ഥാന്‍ നോട്ടമിടുന്നുണ്ടെന്നാണ് വിവരം. സീനിയര്‍ താരത്തിന്റെ സമീപകാല ഫോം വളരെ മികച്ചതാണ്. പ്രായം 36 കഴിഞ്ഞ ധവാനെ വലിയ സാമ്പത്തിക ചിലവില്ലാതെ ടീമിലെത്തിക്കാമെന്ന് രാജസ്ഥാന്‍ കണക്കുകൂട്ടുന്നു. യശ്വസി ജയ്‌സ്വാള്‍-ധവാന്‍ ഓപ്പണിങ് കൂട്ടുകെട്ട് കാണാനാവുമോയെന്നത് കാത്തിരുന്ന് കാണാം. സിഎസ്‌കെ ഒഴിവാക്കിയ ഫഫ് ഡുപ്ലെസിസിനെയും രാജസ്ഥാന്‍ നോട്ടമിടുന്നുണ്ടെന്നാണ് വിവരം. റോബിന്‍ ഉത്തപ്പ, ഷിംറോന്‍ ഹെറ്റ്‌മെയര്‍, നിധീഷ് റാണ, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരെയും ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലേക്ക് രാജസ്ഥാന്‍ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം,

ഓള്‍റൗണ്ടര്‍മാരായി ഇവര്‍

ഓള്‍റൗണ്ടര്‍മാരായി ഇവര്‍

ഓള്‍റൗണ്ടര്‍മാര്‍ ടീമിന്റെ അഭിവാജ്യ ഘടകമാണ്. രാജസ്ഥാന്‍ മധ്യനിരയിലേക്ക് പരിഗണിക്കാനിരിക്കുന്നത് മിച്ചല്‍ മാര്‍ഷ്, ജേസന്‍ ഹോള്‍ഡന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയാണെന്നാണ് വിവരം. മൂന്ന് പേരും മികച്ച ഓള്‍റൗണ്ടര്‍മാരാണ്. ഓസ്‌ട്രേലിയയിലെ 2021ലെ ടി20 ലോകകപ്പ് കിരീടം ചൂടിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് മിച്ചല്‍ മാര്‍ഷല്‍. ജേസന്‍ ഹോള്‍ഡര്‍ അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. വാഷിങ്ടണ്‍ സുന്ദര്‍ പവര്‍പ്ലേയിലടക്കം പന്തെറിയാന്‍ കെല്‍പ്പുള്ള മികച്ച താരമാണ്. ഇവരെ ടീമിലെത്തിക്കുക എളുപ്പമാവില്ല. വാശിയേറിയ പോരാട്ടം തന്നെ ഇവര്‍ക്കായി ലേലത്തില്‍ നടന്നേക്കും.

ബൗളിങ് നിരയിലും പ്രമുഖര്‍ വേണം

ബൗളിങ് നിരയിലും പ്രമുഖര്‍ വേണം

ബൗളിങ് നിരയില്‍ ആരെയും രാജസ്ഥാന്‍ നിലനിര്‍ത്താത്തതിനാല്‍ ശക്തരായ താരങ്ങളെത്തന്നെ നിലനിര്‍ത്തേണ്ടതായുണ്ട്. ഡല്‍ഹി ഒഴിവാക്കിയ കഗിസോ റബാഡയെയാണ് രാജസ്ഥാന്‍ പ്രധാനമായും നോട്ടമിടുന്നത്. മുംബൈ ഇന്ത്യന്‍സ് കൈവിട്ട ട്രന്റ് ബോള്‍ട്ടിനെയും ടീം നോട്ടമിടുന്നു. ടി നടരാജന്‍, പ്രസിദ്ധ് കൃഷ്ണ, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവരെ പേസ് നിരയിലേക്കും യുസ് വേന്ദ്ര ചഹാല്‍, രാഹുല്‍ ചഹാര്‍ എന്നിവരെ സ്പിന്‍ നിരയിലേക്കും രാജസ്ഥാന്‍ പരിഗണിച്ചേക്കും.

സമീപകാലത്തൊന്നും പ്ലേ ഓഫിലെത്താനാവാത്ത രാജസ്ഥാന്‍ ഇത്തവണ വലിയ മാറ്റത്തോടെ കപ്പടിക്കാമെന്ന പ്രതീക്ഷയിലാണ്. നായകസ്ഥാനത്ത് സഞ്ജു സാംസണ്‍ തുടരുമ്പോള്‍ ജോസ് ബട്‌ലറുടെ സാന്നിധ്യം ടീമിന് കരുത്താവും. ആവിശ്യത്തിന് തുക ബാക്കിയുള്ള രാജസ്ഥാന്‍ ലേലത്തില്‍ ഒമ്പത് എതിരാളികള്‍ക്കും വലിയ തലവേദന ഉയര്‍ത്തുമെന്നുറപ്പ്.

Story first published: Sunday, February 6, 2022, 13:43 [IST]
Other articles published on Feb 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+