Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: റോയല്‍സിന് പിഴച്ചത് എവിടെയൊക്കെ? അക്കമിട്ട് നിരത്തി ഭാജി

സഞ്ജു സാംസണിനും രാജസ്ഥാന്‍ റോയല്‍സിനും ഐപിഎല്ലിന്റെ കലാശക്കളിയില്‍ പിഴച്ചത് എവിടെയൊക്കെയാണ്? റോയല്‍സിനു ഒരുപാട് കാര്യങ്ങള്‍ ഫൈനലില്‍ തിരിച്ചടിയായി മാറിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഫൈനലില്‍ ഒരുപാട് കാര്യങ്ങള്‍ റോയല്‍സിനു വ്യത്യസ്തമായി ചെയ്യാന്‍ സാധിക്കുമായിരുന്നുവെന്നു ഭാജി ചൂണ്ടിക്കാട്ടി.

1

ടോസിനു ശേഷം ബാറ്റ് ചെയ്ത റോയല്‍സിനു ഒമ്പതു വിക്കറ്റിനു 130 റണ്‍സെന്ന ശരാശരിക്കും താഴെയുള്ള സ്‌കോറാണ് നേടാനായത്. ടൈറ്റന്‍സ് ഏഴു വിക്കറ്റുകളും 11 ബോളുകളും ബാക്കിനില്‍ക്കെ അനായാസം ലക്ഷ്യത്തിലെത്തുകയും ചെയ്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് റോയല്‍സിനു ഫൈനലില്‍ സംഭവിച്ച പിഴവുകളെക്കുറിച്ച് ഹര്‍ഭജന്‍ വിശകലനം ചെയ്തത്.

2

ഫൈനലില്‍ ഒരുപാട് കാര്യങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിനു വ്യത്യസ്തമായി ചെയ്യാന്‍ കഴിയുമായിരുന്നു. ആദ്യത്തേത് പറയുകയാണങ്കില്‍ ടോസ് ലഭിച്ച ശേഷം അവര്‍ക്കു ചേസിങ് എടുക്കമായിരുന്നു. പക്ഷെ ആദ്യം ബാറ്റ് ചെയ്യാനാണ് റോയല്‍സ് തീരുമാനിച്ചത്. അതിനു ശേഷം കളിക്കാന്‍ പാടില്ലായിരുന്നുവെന്ന് അവര്‍ക്കു തന്നെ തോന്നുന്ന ചില ഷോട്ടുകള്‍ കളിക്കുകയും ചെയ്തു. സാഹചര്യം കൂടി മനസ്സിലാക്കി അവര്‍ ഷോട്ടുകള്‍ കളിക്കണമായിരുന്നുവെന്നും ഹര്‍ഭജന്‍ സിങ് നിരീക്ഷിച്ചു.

3

ബാറ്റിങില്‍ മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് ശ്രദ്ധിക്കേണ്ടിയിരുന്നു. ഫൈനലില്‍ 160 റണ്‍സെന്നത് വിജയിക്കാന്‍ മതിയായ ടോട്ടല്‍ തന്നെയാണ്. പക്ഷെ റോയല്‍സ് നന്നായി ബാറ്റ് ചെയ്തില്ല. ഈ ടീമിലെ കളിക്കാര്‍ ജോസ് ബട്‌ലറിനെ അമിതമായി ആശ്രയിക്കുന്നവരാണ്. അതു തന്നെയാണ് ഫൈനലിലും സംഭവിച്ചത്. ബട്‌ലര്‍ കാര്യമായ സംഭാവന നല്‍കാതെ പുറത്തായതോടെ അവരുടെ ഈ വീക്ക്‌നെസ് തുറന്നു കാണിക്കപ്പെടുകയും ചെയ്തതായി ഹര്‍ഭജന്‍ സിങ് വിലയിരുത്തി.

4

സീസണില്‍ 850ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടി ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായി മാറിയ ബട്‌ലര്‍ക്കു പക്ഷെ ഫൈനലില്‍ ബാറ്റിങിലെ മാജിക്ക് ആവര്‍ത്തിക്കാനായില്ല. 39 റണ്‍സെടുത്ത് അദ്ദേഹം മടങ്ങുകയായിരുന്നു. റോയല്‍സ് ടീമിലെ മറ്റാര്‍ക്കും തന്നെ 25 റണ്‍സ് പോലും തികയ്ക്കാനായില്ല.

5

ബാറ്റിങില്‍ ജോസ് ബട്‌ലറെ അമിതമായി ആശ്രയിച്ചതു പോലെ ബൗളിങില്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെയും രാജസ്ഥാന്‍ റോയല്‍സ് കൂടുതലായി ആശ്രയിച്ചതായി ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടു. സീസണിലേക്കു റോയല്‍സ് തിരിഞ്ഞു നോക്കുമ്പോള്‍ ബാറ്റിങില്‍ 80 ശതമാനവും ചെയ്തത് ജോസ് ബട്‌ലറാണ്. സമാനമായി ബൗളിങിലാവട്ടെ 70-75 ശതമാനവും ചെയ്തത് ചാഹലുമാണ്. മറ്റുള്ള എല്ലാ ബൗളര്‍മാരും നല്‍കിയത് 20-25 ശതമാനം മാത്രമാണ്. ഇതു പോരായിരുന്നുവെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

6

ഫൈനല്‍ വരെയെത്തിയ രാജസ്ഥാന്‍ റോയല്‍സിനെ പ്രശംസിച്ച ഹര്‍ഭജന്‍ സിങ് കൂടുതല്‍ മെച്ചപ്പെട്ട ടീം തന്നെയാണ് ചാംപ്യന്‍മാരായതെന്നും വ്യക്തമാക്കി. രാജസ്ഥാന്‍ റോയല്‍സിനു കുറക്കൂടി നന്നായി കളിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അതെ, അവര്‍ ഫൈനലിലെത്തിയെന്നത് നേട്ടം തന്നെയാണ്. ഇവിടെ വരെയെത്താന്‍ വളരെ നന്നായി കളിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഗുജറാത്ത് ടൈറ്റന്‍സാണ് കൂടുതല്‍ മെച്ചപ്പെട്ട ടീമെന്നു ഞാന്‍ കരുതുന്നു. അതുകൊണ്ടു തന്നെയാണ് അവര്‍ തല്ലപ്പത്തെത്തിയതെന്നും ഭാജി വിശദമാക്കി.

Story first published: Monday, May 30, 2022, 17:05 [IST]
Other articles published on May 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+