For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഹൈദരാബാദ് ചാരം, രാജസ്ഥാന് ഗംഭീര ജയം, താരമായി സഞ്ജുവും ദേവ്ദത്തും

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിക്കുന്ന 100ാമത്തെ മത്സരം കൂടിയാണ് ഇന്നത്തേത്

1

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 61 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

എയ്ഡന്‍ മാര്‍ക്രമിന്റെയും (41 പന്തില്‍ 57*) വാഷിങ്ടണ്‍ സുന്ദറിന്റെയും (14 പന്തില്‍ 40) പ്രകടനമാണ് ഹൈദരാബാദിനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. യുസ് വേന്ദ്ര ചഹാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രന്റ് ബോള്‍ട്ടും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.സഞ്ജു സാംസണിന്റെയും (55), ദേവ്ദത്ത് പടിക്കലിന്റെയും (41) ജോസ് ബട്‌ലറുടെയും (35) ഷിംറോന്‍ ഹെറ്റ്‌മെയറുടെയും (33) ബാറ്റിങ്ങാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് മികച്ച തുടക്കം ലഭിച്ചു. ജോസ് ബട്‌ലറും (35) യശ്വസി ജയ്‌സ്വാളും (20) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 58 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ ജോസ് ബട്‌ലര്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി. എന്നാല്‍ നോബോളായതിനെത്തുടര്‍ന്ന് താരത്തിന് ലൈഫ് ലഭിച്ചു. പിന്നീട് കത്തിക്കയറിയ ബട്‌ലര്‍ 28 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും പറത്തി. 16 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും നേടി മികച്ച നിലയിലേക്കുയരുകയായിരുന്ന ജയ്‌സ്വാളിനെ മടക്കി റൊമാരിയോ ഷിഫേര്‍ഡാണ് രാജസ്ഥാന് ആദ്യ ഷോക്ക് നല്‍കിയത്. പവര്‍പ്ലേയില്‍ 58 റണ്‍സ് നേടാന്‍ രാജസ്ഥാനായി. മൂന്ന് നോബോളാണ് ഹൈദരാബാദ് പവര്‍പ്ലേയില്‍ എറിഞ്ഞത്.

1

സഞ്ജു സാംസണുമായി മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങിയ ബട്‌ലറെ ഉമ്രാന്‍ മാലിക് വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്റെ കൈയിലെത്തിച്ചു. ബട്‌ലര്‍ മടങ്ങുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് സ്‌കോര്‍ബോര്‍ഡ് 8.1 ഓവറില്‍ 75 എന്ന നിലയിലായിരുന്നു. മത്സരത്തിലൂടെ 2000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇംഗ്ലണ്ട് താരമാവാനും ബട്‌ലര്‍ക്ക് സാധിച്ചു. 65 ഇന്നിങ്‌സില്‍ നിന്ന് 2000 റണ്‍സ് പൂര്‍ത്തിയാക്കി വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ താരമെന്ന ബഹുമതിയും ബട്‌ലര്‍ സ്വന്തമാക്കി.

മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ സഞ്ജുവും ദേവ്ദത്ത് പടിക്കലും (41) രാജസ്ഥാന് അടിത്തറയേകി. 73 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും മൂന്നാം വിക്കറ്റില്‍ സൃഷ്ടിച്ചത്. 29 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമടക്കം അര്‍ധ സെഞ്ച്വറിയിലേക്ക് കുതിച്ച ദേവ്ദത്തിനെ ക്ലീന്‍ ബൗള്‍ഡാക്കി ഉമ്രാന്‍ മാലിക്കാണ് കൂട്ടുകെട്ട് പൊളിച്ചത്.

1

ആര്‍സിബിയുടെ ഓപ്പണറായിരുന്ന ദേവ്ദത്തിനെ നാലാം നമ്പറിലാണ് രാജസ്ഥാന്‍ ഉപയോഗിച്ചത്. ലഭിച്ച അവസരത്തെ മുതലാക്കുന്ന പ്രകടനം തന്നെയാണ് ദേവ്ദത്ത് കാഴ്ചവെച്ചത്. ഉമ്രാന്‍ മാലിക്ക് 145ന് മുകളില്‍ തുടര്‍ച്ചയായി പന്തെറിഞ്ഞ് വിറപ്പിച്ചെങ്കിലും പതറാതെ ബാറ്റ് ചെയ്യാന്‍ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കായി. മണിക്കൂറില്‍ 149.8 കിലോ മീറ്റര്‍ വേഗവുമായി സീസണിലെ മികച്ച വേഗബോള്‍ റെക്കോഡില്‍ തലപ്പത്തെത്താനും ഉമ്രാന്‍ മാലിക്കിനായി.

ഒരു വശത്ത് തല്ലിത്തകര്‍ത്ത നായകന്‍ സഞ്ജു സാംസണ്‍ (55) തന്റെ 100ാം മത്സരം ഗംഭീരമാക്കി. 27 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 203.70 സ്‌ട്രൈക്കറേറ്റിലായിരുന്നു സഞ്ജുവിന്റെ പ്രകടനം. ഡെത്ത് ഓവറില്‍ അപകടകാരിയായി മാറുന്നതിന് മുമ്പ് ഭുവനേശ്വര്‍ കുമാര്‍ സഞ്ജുവിനെ പുറത്താക്കി. അബ്ദുല്‍ സമദിന്റെ ഗംഭീര ക്യാച്ചിലായിരുന്നു സഞ്ജുവിന്റെ മടക്കം.

1

ഡെത്ത് ഓവറുകളില്‍ ഷിംറോന്‍ ഹെറ്റ്മയര്‍ തല്ലിത്തകര്‍ത്തതോടെ രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡ് അതിവേഗം ഉയര്‍ന്നു. 13 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സുമടക്കം 33 റണ്‍സാണ് ഹെറ്റ്‌മെയര്‍ നേടിയത്. അവസാന ഓവറിലെ രണ്ടാം പന്തില്‍ ഹെറ്റ്‌മെയര്‍ പുറത്താവുമ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡ് 207 എന്ന മികച്ച നിലയിലേക്കെത്തിയിരുന്നു. റിയാന്‍ പരാഗും (9 പന്തില്‍ 12) നതാന്‍ കോള്‍ട്ടര്‍നെയ്‌ലും (1) പുറത്താവാതെ നിന്നു.

ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് നാല് ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്തും ടി നടരാന്‍ 43 റണ്‍സും വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയും റൊമാരിയോ ഷിഫേര്‍ഡ് 33 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റും പങ്കിട്ടു.

1

മറുപടിക്കിറങ്ങിയ ഹൈദരാബാദിന് തുടക്കം മുതല്‍ തകര്‍ച്ച നേരിട്ടു. 37 റണ്‍സിനിടെ ഹൈദരാബാദിന്റെ അഞ്ച് പേരാണ് കൂടാരം കയറിയത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെയാണ് (7 പന്തില്‍ 2) ഹൈദരാബാദിന് ആദ്യം നഷ്ടമായത്. മൂന്നാമന്‍ രാഹുല്‍ ത്രിപാഠിയെ (0) അക്കൗണ്ട് തുറക്കും മുമ്പെ പ്രസിദ്ധ് മടക്കി. വമ്പന്‍ പ്രതിഫലത്തില്‍ ടീമിലെത്തിച്ച നിക്കോളാസ് പുരാനെ (9 പന്തില്‍ 0) ട്രന്റ് ബോള്‍ട്ട് എല്‍ബിയിലും കുരുക്കി. അഭിഷേക് ശര്‍മ (19 പന്തില്‍ 9), അബ്ദുല്‍ സമദ് (6 പന്തില്‍ 4) എന്നിവരെ യുസ്‌വേന്ദ്ര ചഹാലും പുറത്താക്കി.

1

ചെറിയ വെടിക്കെട്ടിനൊടുവില്‍ റൊമാരിയോ ഷിഫേര്‍ഡും (18 പന്തില്‍ 24) മടങ്ങി. രണ്ട് സിക്‌സറടക്കം പറത്തി കത്തിക്കയറിയ ഷിഫേര്‍ഡിനെ ക്ലീന്‍ബൗള്‍ഡാക്കിയ ചഹാല്‍ ടി20യില്‍ 250 വിക്കറ്റുകളും പൂര്‍ത്തിയാക്കി. മധ്യനിരയില്‍ വാഷിങ്ടണ്‍ സുന്ദര്‍ (40) തകര്‍ത്തടിച്ചു. 14 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സുമാണ് സുന്ദര്‍ നേടിയത്. ട്രന്റ് ബോള്‍ട്ടാണ് സുന്ദറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന് വിരാമമിട്ടത്. എയ്ഡന്‍ മാര്‍ക്രം 41 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 57 റണ്‍സുമായി പുറത്താവാതെ നിന്നു.

1

പ്ലേയിങ് 11: രാജസ്ഥാന്‍ - യശ്വസി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ.

ഹൈദരാബാദ്- അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, കെയ്ന്‍ വില്യംസന്‍, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, അബ്ദുല്‍ സമദ്, റൊമാരിയോ ഷിഫേര്‍ഡ്, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍

അവസാന സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന്റെ ചീത്തപ്പേര് രണ്ട് ടീമിനും മായ്ക്കേണ്ടതായുണ്ട്. രാജസ്ഥാന്‍ ഏഴാം സ്ഥാനത്തും ഹൈദരാബാദ് ആറാം സ്ഥാനത്തുമായാണ് അവസാന സീസണ്‍ അവസാനിപ്പിച്ചത്. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, റാഷിദ് ഖാന്‍ എന്നിവരെയെല്ലാം ഒഴിവാക്കിയ ഹൈദരാബാദ്് ഇത്തവണ വെള്ളം കുടിക്കുമെന്ന് ആദ്യ മത്സരത്തിലെ പ്രകടനത്തില്‍ നിന്ന് വ്യക്തം.

1

15 മത്സരങ്ങളിലാണ് ഇതുവരെ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. എട്ട് തവണയും ഹൈദരാബാദ് ജയിച്ചപ്പോള്‍ ഏഴ് തവണയാണ് രാജസ്ഥാന് ജയിക്കാനായത്. രാജസ്ഥാനെതിരേ ഹൈദരാബാദിന്റെ ഉയര്‍ന്ന സ്‌കോര്‍ 201 റണ്‍സും രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍ 220 റണ്‍സുമാണ്. ഹൈദരാബാദിന്റെ കുറഞ്ഞ സ്‌കോര്‍ 127 റണ്‍സും രാജസ്ഥാന്റേത് 102 റണ്‍സുമാണ്.

Story first published: Tuesday, March 29, 2022, 23:23 [IST]
Other articles published on Mar 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+