IPL 2022: 'ലക്ഷ്മണ്‍, റെയ്‌ന, ഇര്‍ഫാന്‍', ഇത്തവണത്തെ കമന്റേറ്റര്‍മാരും അവരുടെ പ്രതിഫലവും ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കാന്‍ പോവുകയാണ്. 2011ന് ശേഷം 10 ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ആദ്യത്തെ ഐപിഎല്‍ സീസണാണിത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതിയതായി എത്തുന്ന ടീമുകള്‍. ടീമുകളെല്ലാം അവസാന ഘട്ട പരിശീലനത്തിലാണ്. അവസാന സീസണില്‍ പാതിവഴിയില്‍ ഇന്ത്യയില്‍ നിന്ന് ടൂര്‍ണമെന്റ് മാറ്റേണ്ട സാഹചര്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ കര്‍ശന സുരക്ഷയൊരുക്കിയാണ് ടൂര്‍ണമെന്റ് നടത്തുന്നത്.

ഇത്തവണ ടീമുകളിലെ താരങ്ങളെക്കുറിച്ചും നായകന്മാരെക്കുറിച്ചും ആരാധകര്‍ക്ക് കൃത്യമായ അറിയാം. എന്നാല്‍ ഇത്തവണ കളിയാവേശം ആരാധകരിലേക്കെത്തിക്കുന്ന കമന്റേറ്റര്‍മാര്‍ ആരൊക്കെയാണെന്ന് അറിയാമോ. അവരുടെ പ്രതിഫലം എത്ര രൂപയാണെന്ന് അറിയാമോ ? പരിശോധിക്കാം. പ്രമുഖരായവരുടെ വലിയ പട്ടികയാണ് ഇത്തവണ കമന്റേറ്റര്‍ പാനലിലുള്ളത്. മുന്‍ താരങ്ങളടക്കം പല പ്രശസ്തരായ താരങ്ങളും ഇത്തവണ ആരാധകര്‍ക്ക് ആവേശം പകരും.

ഇംഗ്ലീഷ് കമന്റേറ്റര്‍മാരായി ഹര്‍ഷ ബോഗ്ലെ, സുനില്‍ ഗവാസ്‌കര്‍, ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, മുരളി കാര്‍ത്തിക്, ദീപ് ദാസ്ഗുപ്ത, അഞ്ജും ചോപ്ര, ഇയാന്‍ ബിഷോപ്, അലന്‍ വിക്കിന്‍സ്, പോമി എംബാങ്‌വ, നിക്ക് നൈറ്റ്, ഡാനി മോറിസന്‍, സൈമന്‍ ഡൗള്‍, മാത്യു ഹെയ്ഡന്‍, കെവിന്‍ പീറ്റേഴ്‌സ്ന്‍ എന്നിവരാണുള്ളത്. ഇവരെല്ലാം തന്നെ മുന്‍ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് നിരൂപകരുമാണ്.
ഹിന്ദി കമന്റേറ്റര്‍മാരായി ആകാശ് ചോപ്ര, ഇര്‍ഫാന്‍ പഠാന്‍, പാര്‍ഥിവ് പട്ടേല്‍, നിഖില്‍ ചോപ്ര, തന്യ പുരോഹിത്, കിരണ്‍ മോറെ, ജാറ്റിന്‍ സാപ്രു, സുരന്‍ സുരേന്ദ്രന്‍, രവി ശാസ്ത്രി, സുരേഷ് റെയ്‌ന എന്നിവരാണുള്ളത്. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രിയും ഇത്തവണ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡാവുകയും ചെയ്ത സുരേഷ് റെയ്‌നയുമാണ് ഇതില്‍ എടുത്തു പറയേണ്ടത്. ബാക്കിയുള്ളവരും ക്രിക്കറ്റുമായി നിരന്തരം സജീവമായി ഇടപെടുന്നവരാണ്.

തമിഴ് കമന്റേറ്റര്‍മാരായി മുത്തുരാമന്‍ ആര്‍, ഭാവന, ആര്‍ജെ ബാലാജി, എസ് ബദരിനാദ്, അഭിനവ് മുകുന്ദ്, എസ് രമേഷ്, നാനി ആന്റ് കെ ശ്രീകാന്ത് എന്നിവരും മറാഠിയില്‍ കുണാല്‍ ഡേറ്റ്, പ്രസന്ന സന്ത്, ചൈതന്യ സന്ത്, സ്‌നേഹല്‍ പ്രധാന്‍, സന്ദീപ് പാട്ടീല്‍ എന്നിവരാണുള്ളത്. കന്നടയില്‍ മധു മൈലന്‍കൊടി, കിരണ്‍ ശ്രീനിവാസ്, ശ്രീനിവാസ മൂര്‍ത്തി, വിജയ് ഭരദ്വാജ്, ജികെ അനില്‍ കുമാര്‍, വെങ്കടേഷ് പ്രസാദ്, വേദാ കൃഷ്ണമൂര്‍ത്തി, സുമേഷ് ഗോണി, വിനയ് കുമാര്‍ എന്നിവരും കമന്റേറ്റര്‍മാരായുണ്ട്.

ബംഗാളി, തെലുങ്ക്, മലയാളം ഭാഷകളിലും കമന്ററിയുണ്ട്. മലയാളത്തില്‍ വിഷ്ണു ഹരിഹരന്‍, ഷിയാസ് മുഹമ്മദ്, ടിനു യോഹന്നാന്‍, റാഫി ഗോമസ്, സിഎം ദീപക് എന്നിവരാണുള്ളത്. ഡഗൗട്ട് കമന്റേറ്റര്‍മാരായി ആനന്ത് ത്യാഗി, നെരോളി മിഡൗസ്, സ്‌കോട്ട് സ്‌റ്റൈറിസ്, ഗ്രെയിം സ്വാന്‍ എന്നിവരാണുള്ളത്. ഇംഗ്ലീഷ് കമന്റേറ്റര്‍മാര്‍ക്ക് പ്രതിഫലം ഒരുകോടിയോളം രൂപയാണ്. ഹിന്ദി കമന്റേറ്റര്‍മാര്‍ക്ക് 60 ലക്ഷം വരെയാണ് പ്രതിഫലം ലഭിക്കുക. ഡഗൗട്ട് കമന്റേറ്റര്‍മാര്‍ക്ക് 50 ലക്ഷവും ബംഗളി, തമിഴ്, മലയാളം എന്നിവര്‍ക്കെല്ലാം 30 ലക്ഷത്തോളമാണ് പ്രതിഫല നിരക്ക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications