For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഫൈനല്‍ ടിക്കറ്റാരെടുക്കും ? രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ x ആര്‍സിബി, മാച്ച് പ്രിവ്യൂ

രണ്ടാം ക്വാളിഫയറില്‍ ജയിച്ച് ഗുജറാത്തിന്റെ എതിരാളികളായി ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സ് - ആര്‍സിബി എന്നിവരില്‍ ആര് എത്തുമെന്നത് കാത്തിരുന്ന് കാണാം

1

അഹമ്മദാബാദ്: ആവേശമായ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് പുറത്തേക്കുള്ള വഴികാട്ടി ആര്‍സിബി ക്വാളിഫയര്‍ ടിക്കറ്റ് നേടിയിരിക്കുകയാണ്. ഇതോടെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് - ആര്‍സിബി പോരാട്ടത്തിന് ആരാധകര്‍ സാക്ഷിയാവും. നാളെ (27-5-2022) നടക്കുന്ന രണ്ടാം ക്വാളിഫയറിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയമാണ് വേദിയാവുന്നത്. വൈകീട്ട് 7.30നാണ് മത്സരം. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ ടിക്കറ്റെടുത്ത് കഴിഞ്ഞു. രണ്ടാം ക്വാളിഫയറില്‍ ജയിച്ച് ഗുജറാത്തിന്റെ എതിരാളികളായി ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സ് - ആര്‍സിബി എന്നിവരില്‍ ആര് എത്തുമെന്നത് കാത്തിരുന്ന് കാണാം.

സഞ്ജുവും സംഘവും കരുത്തര്‍

സഞ്ജുവും സംഘവും കരുത്തര്‍

ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനോട് തോറ്റെങ്കിലും സഞ്ജുവും സംഘവും നിസാരക്കാരല്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ ടീം ഗുജറാത്തിനോട് പൊരുതി തോല്‍ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ആര്‍സിബിക്ക് അനായാസ ജയം പ്രതീക്ഷിക്കേണ്ട. ബാറ്റിങ്ങില്‍ ജോസ് ബട്‌ലറിന്റെ മിന്നും ഫോം രാജസ്ഥാന് കരുത്ത് പകരുമ്പോള്‍ യശ്വസി ജയ്‌സ്വാളിന്റെ ഓപ്പണിങ്ങിലെ സ്ഥിരത പ്രശ്‌നമാണ്. സഞ്ജു സാംസണ്‍ അതിവേഗം റണ്‍സുയര്‍ത്തുമ്പോള്‍ മധ്യനിരയില്‍ റണ്ണൊഴുക്കിന് വേഗം കുറവാണ്.

ദേവ്ദത്ത് പടിക്കല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടതായുണ്ട്. നാട്ടില്‍ പോയി മടങ്ങിയെത്തിയ ശേഷം ഹെറ്റ്‌മെയറിന് പഴയ മികവിലേക്കെത്താന്‍ സാധിച്ചിട്ടില്ല. ആര്‍ അശ്വിന്‍ ഭേദപ്പെട്ട് ബാറ്റ് ചെയ്യുന്നത് ടീമിന് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും മധ്യനിരയില്‍ ഒരു വെടിക്കെട്ട് താരത്തിന്റെ അഭാവം രാജസ്ഥാനിലുണ്ട്.

അവസാന ഓവറുകളിലെ ബൗളിങ് പ്രശ്‌നം

അവസാന ഓവറുകളിലെ ബൗളിങ് പ്രശ്‌നം

ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ന്യൂബോളില്‍ മികവ് കാട്ടുമ്പോഴും അവസാന ഓവറുകളില്‍ നന്നായി തല്ലുവാങ്ങുന്നു. ഗുജറാത്തിനെതിരേ അവസാന ഓവര്‍ എറിയാനെത്തിയ പ്രസിദ്ധ് തുടര്‍ച്ചയായി മൂന്ന് സിക്‌സുകളാണ് വഴങ്ങിയത്. ഒബെഡ് മക്കോയി ഭേദപ്പെട്ട് നില്‍ക്കുന്നു. യുസ്‌വേന്ദ്ര ചഹാല്‍ പ്രധാന മത്സരങ്ങളില്‍ വിക്കറ്റ് നേടേണ്ടതായുണ്ട്. അശ്വിന്‍ റണ്‍സ് വഴങ്ങുന്നതിലും നിയന്ത്രണം കൊണ്ടുവരേണ്ടതായുണ്ട്.

ആത്മവിശ്വാസത്തോടെ ആര്‍സിബി

ആത്മവിശ്വാസത്തോടെ ആര്‍സിബി

കരുത്തരായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ആര്‍സിബിയുടെ വരവ്. എലിമിനേറ്ററില്‍ രജത് പാട്ടീധാറിന്റെ സെഞ്ച്വറിയും ദിനേഷ് കാര്‍ത്തികിന്റെ ബാറ്റിങ്ങുമാണ് ആര്‍സിബിക്ക് കരുത്തായത്. ടീമിലെ വമ്പന്മാരായ വിരാട് കോലി, ഫഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. ക്വാളിഫയറിലേക്ക് വരുമ്പോള്‍ ഈ മൂന്ന് പേരും ഫോമിലേക്കെത്താത്ത പക്ഷം ആര്‍സിബിക്ക് ജയം പ്രയാസമാവും. അണ്‍ക്യാപ്പഡ് താരമായ പാട്ടീധാറില്‍ നിന്ന് എപ്പോഴും അത്ഭുതം പ്രതീക്ഷിക്കാനാവില്ല.

4

ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ് ന്യൂബോളിലും ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ അവസാന ഓവറുകളിലും മികവ് കാട്ടുന്നു. വനിന്‍ഡു ഹസരങ്ക മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്നതും ആര്‍സിബിക്ക് കരുത്ത് പകരുന്നു. ബാറ്റിങ് നിരയുടെ പ്രകടനമാവും ക്വാളിഫയറില്‍ ആര്‍സിബിക്ക് നിര്‍ണ്ണായകമാവുക.

അഹമ്മദാബാദ് പിച്ച് റിപ്പോര്‍ട്ട്

അഹമ്മദാബാദ് പിച്ച് റിപ്പോര്‍ട്ട്

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഈ സീസണില്‍ നടക്കുന്ന ആദ്യത്തെ മത്സരമാണിത്. അതുകൊണ്ട് തന്നെ പിച്ചിന്റെ സ്വഭാവം കണ്ടറിയണം. വലിയ സ്റ്റേഡിയമാണ് അഹമ്മദാബാദിലേത്. പൊതുവേ ബാറ്റിങ്ങിന് അനുകൂലമാണ് പിച്ച്. അതുകൊണ്ട് തന്നെ വലിയ റണ്ണൊഴുക്ക് തന്നെ രണ്ടാം ക്വാളിഫയറില്‍ പ്രതീക്ഷിക്കുന്നു. ന്യൂബോളില്‍ ബൗളര്‍മാര്‍ക്ക് അല്‍പ്പം സ്വിങ് ലഭിക്കുമെന്നാണ് പിച്ച് റിപ്പോര്‍ട്ട്. നിലവില്‍ അഹമ്മദാബാദില്‍ നല്ല ചൂടാണ്. മഴ ഭീഷണികളില്ല.

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

രാജസ്ഥാന്‍ റോയല്‍സും ആര്‍സിബിയും 27 തവണയാണ് നേര്‍ക്കുനേര്‍ എത്തിയിട്ടുള്ളത്. ഇതില്‍ ആര്‍സിബിക്ക് അല്‍പ്പം മുന്‍തൂക്കമുണ്ട്. 13 തവണയാണ് ആര്‍സിബിക്ക് ജയിക്കാനായത്. 11 തവണ രാജസ്ഥാനും ജയിച്ചു. മൂന്ന് മത്സരങ്ങള്‍ ഫലം കാണാതെയും അവസാനിച്ചു. രാജസ്ഥാനെതിരേ ആര്‍സിബിയുടെ ഉയര്‍ന്ന ടീം സ്‌കോര്‍ 200 റണ്‍സും കുറഞ്ഞത് 70 റണ്‍സുമാണ്. രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍ 217 റണ്‍സും കുറഞ്ഞത് 58 റണ്‍സുമാണ്. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ രാജസ്ഥാനെ തോല്‍പ്പിക്കാന്‍ ആര്‍സിബിക്കായിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ ജയം രാജസ്ഥാനൊപ്പമായിരുന്നു.

സാധ്യതാ 11

സാധ്യതാ 11

ആര്‍സിബി- ഫഫ് ഡുപ്ലെസിസ്, വിരാട് കോലി, രജത് പാട്ടീധാര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക്, ഷഹബാസ് അഹമ്മദ്, വനിന്‍ഡു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹെയ്‌സല്‍വുഡ്, മുഹമ്മദ് സിറാജ്

രാജസ്ഥാന്‍- യശ്വസി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ഒബെഡ് മക്കോയ്, യുസ് വേന്ദ്ര ചഹാല്‍, പ്രസിദ്ധ് കൃഷ്ണ.

Story first published: Thursday, May 26, 2022, 8:48 [IST]
Other articles published on May 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+