IPL 2022: പഞ്ചാബ് x ഹൈദരാബാദ്, അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയത്തോടെ ആര് മടങ്ങും ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ അവസാന ഗ്രൂപ്പു ഘട്ട മത്സരം നാളെ. വൈകീട്ട് 7.30ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സുമാണ് ഏറ്റുമുട്ടുക. രണ്ട് ടീമും പ്ലേ ഓഫ് കാണാതെ പുറത്തായവരാണ്. അതുകൊണ്ട് തന്നെ അവസാന മത്സരം ജയിച്ച് മടങ്ങാനുറച്ചാവും ഇരു ടീമിന്റെയും വരവ്. 13 മത്സരത്തില്‍ നിന്ന് ആറ് ജയവും ഏഴ് തോല്‍വിയുമടക്കം 12 പോയിന്റുമായി പഞ്ചാബ് ഏഴാം സ്ഥാനത്താണ്. ഹൈദരാബാദും 13 മത്സരത്തില്‍ നിന്ന് ആറ് ജയവും ഏഴ് തോല്‍വിയുമാണ് വഴങ്ങിയത്. ഹൈദരാബാദ് ജയിച്ചാല്‍ പഞ്ചാബിനെ മറികടന്ന് ഹൈദാരാബാദിന് ഏഴാം സ്ഥാനത്തേക്കെത്താം. അല്ലാതെ ജയിച്ചാല്‍ വലിയ കാര്യമില്ലെന്ന് പറയാം.
ഹൈദരാബാദിന്റെ പ്രശ്‌നം സ്ഥിരതയില്ലായ്മയാണ്. ബാറ്റിങ് നിരയുടെ പ്രകടനമാണ് ഇത്തവണ ഹൈദരാബാദിന് തിരിച്ചടിയായത്. നായകന്‍ കെയ്ന്‍ വില്യംസണ്‍ നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഭുവനേശ്വര്‍ കുമാറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഹൈദരാബാദ് ഇറങ്ങിയേക്കും. ഇത്തവണ മികച്ച ബൗളിങ് പ്രകടനം ഹൈദരാബാദ് കാഴ്ചവെച്ചിരുന്നു. ഭുവനേശ്വറിനൊപ്പം ടി നടരാജനും ഉമ്രാന്‍ മാലിക്കുമെല്ലാം ഭേദപ്പെട്ട ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്.

ബാറ്റിങ്ങില്‍ എയ്ഡന്‍ മാര്‍ക്രം, രാഹുല്‍ ത്രിപാഠി, നിക്കോളാസ് പുരാന്‍ എന്നിവരുടെ ബാറ്റിങ് പ്രകടനത്തിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷ. അടുത്ത സീസണില്‍ ഹൈദരാബാദിന്റെ ബാറ്റിങ് നിരയിലേക്ക് കൂടുതല്‍ മികച്ചവരെ എത്തിക്കാത്ത പക്ഷം വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. ഡേവിഡ് വാര്‍ണറുടെ ഉത്തമ പകരക്കാരനാവാന്‍ ഇത്തവണ വില്യംസണിനായില്ല.
പഞ്ചാബിനെ സംബന്ധിച്ച് ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരതയാണ് പ്രശ്‌നം. ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്‌റ്റോ, ലിയാം ലിവിങ്‌സ്റ്റന്‍ എന്നിവരുടെ പ്രകടനത്തിലാണ് പ്രതീക്ഷ. നായകന്‍ മായങ്ക് അഗര്‍വാളിന്റെ മോശം പ്രകടനമാണ് പഞ്ചാബിന് നിരാശയുണ്ടാക്കുന്നത്. ഇത്തവണ ഓപ്പണറായും മധ്യനിരയിലുമെല്ലാം കളിച്ചിട്ടും പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ മായങ്കിനായില്ല. ശിഖര്‍ ധവാന്‍ 421 റണ്‍സുമായി പഞ്ചാബിന്റെ റണ്‍വേട്ടക്കാരില്‍ തലപ്പത്ത്.

പേസ് നിരയില്‍ കഗിസോ റബാഡയും അര്‍ഷദീപ് സിങ്ങും തിളങ്ങുന്നുണ്ടെങ്കിലും സ്പിന്നര്‍ രാഹുല്‍ ചഹാറിന് പ്രതീക്ഷിച്ച ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അടുത്ത സീസണില്‍ റബാഡ, അര്‍ഷദീപ് എന്നിവരെ പഞ്ചാബ് നിലനിര്‍ത്താനാണ് സാധ്യത. 12 മത്സരത്തില്‍ നിന്ന് 22 വിക്കറ്റാണ് റബാഡ വീഴ്ത്തിയത്. രാഹുല്‍ ചഹാര്‍ 14 വിക്കറ്റുകളാണ് വീഴ്ത്തിയത്. അടുത്ത സീസണില്‍ പഞ്ചാബ് ടീമില്‍ അഴിച്ചുപണി ഉറപ്പാണ്.

ഇതുവരെ 18 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 13 തവണയും ജയം ഹൈദരാബാദിനായിരുന്നു. അഞ്ച് തവണയാണ് പഞ്ചാബ് വിജയിച്ചത്. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് വിക്കറ്റിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ജയിച്ചത്. ഇതിന് പകരം വീട്ടാനുറച്ചാവും പഞ്ചാബ് ഇറങ്ങുക. വെടിക്കെട്ട് താരങ്ങള്‍ രണ്ട് ടീമിലും ഉള്ളതിനാല്‍ റണ്ണൊഴുകുന്ന തകര്‍പ്പന്‍ മത്സരം ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications