For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: തോറ്റാല്‍ പ്ലേ ഓഫ് സീറ്റ് കടുപ്പം, പഞ്ചാബ് x ആര്‍സിബി, ജീവന്‍-മരണ പോരാട്ടം

12 മത്സരത്തില്‍ നിന്ന് ഏഴ് ജയവും അഞ്ച് തോല്‍വിയുമടക്കം 14 പോയിന്റുള്ള ആര്‍സിബി നാലാം സ്ഥാനത്താണ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ 60ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍. രണ്ട് ടീമിനും ജയം അനിവാര്യമായതിനാല്‍ തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം. 12 മത്സരത്തില്‍ നിന്ന് ഏഴ് ജയവും അഞ്ച് തോല്‍വിയുമടക്കം 14 പോയിന്റുള്ള ആര്‍സിബി നാലാം സ്ഥാനത്താണ്. പഞ്ചാബ് 11 മത്സരത്തില്‍ നിന്ന് അഞ്ച് ജയവും ആറ് തോല്‍വിയുമടക്കം 10 പോയിന്റുമായി എട്ടാം സ്ഥാനത്തുമാണ്. പഞ്ചാബിന് ഇന്ന് തോറ്റാല്‍ പ്ലേ ഓഫില്‍ ഇനി പ്രതീക്ഷ വേണ്ടെന്ന് പറയാം.

ആര്‍സിബിയോട് തോറ്റാല്‍ രണ്ട് മത്സരമാവും പിന്നീട് പഞ്ചാബിന് ശേഷിക്കുന്നത്. രണ്ട് മത്സരം ജയിച്ചാലും 14 പോയിന്റാവും പഞ്ചാബിന് പരമാവധി ലഭിക്കുക. നിലവിലെ ആദ്യ നാല് സ്ഥാനക്കാരില്‍ രണ്ട് ടീമിന് 14ല്‍ കൂടുതലും മൂന്നും നാലും ടീമുകള്‍ക്ക് 14 പോയിന്റുവീതവുമാണുള്ളത്. അതുകൊണ്ട് തന്നെ ആര്‍സിബിയോട് തോറ്റാല്‍ പിന്നെ പഞ്ചാബിന് പ്ലേ ഓഫില്‍ കടക്കാന്‍ അത്ഭുതം സംഭവിക്കണം.

1

അതേ സമയം ആര്‍സിബി കരുത്തരുടെ നിരയാണ്. പ്ലേ ഓഫ് സജീവമാക്കി നില്‍ക്കുന്ന ആര്‍സിബിക്ക് അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ അനായാസമായി പ്ലേ ഓഫിലെത്താം. ഇന്ന് പഞ്ചാബിനോട് തോറ്റാല്‍ ആര്‍സിബിക്ക് അവസാന മത്സരം ഞാണിന്മേല്‍ കളിയായി മാറും. അതിന് അവസരം നല്‍കാതെ പഞ്ചാബിനെ തോല്‍പ്പിച്ച് പ്ലേ ഓഫിലേക്ക് ഒരുപടി കൂടി അടുക്കുകയാവും ആര്‍സിബിയുടെ ലക്ഷ്യം.

നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ആര്‍സിബിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. ഓപ്പണര്‍ വിരാട് കോലിയുടെ മോശം ഫോമാണ് ടീം നേരിടുന്ന പ്രധാന പ്രശ്‌നം. ഫഫ് ഡുപ്ലെസിസ് മോശമില്ലാതെ കളിക്കുമ്പോഴും കോലിക്ക് നിലയുറപ്പിക്കാനാവുന്നില്ല. സീസണില്‍ മൂന്ന് ഗോള്‍ഡന്‍ ഡെക്കുകള്‍ കോലി ഏറ്റുവാങ്ങിക്കഴിഞ്ഞു. വരാനിരിക്കുന്ന നിര്‍ണ്ണായക മത്സരങ്ങളില്‍ കോലി ഫോം ഔട്ടായാല്‍ അത് ആര്‍സിബിയെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.

2

രജത് പാട്ടീധര്‍ മൂന്നാം നമ്പറില്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തുന്നുണ്ട്. വമ്പന്‍ ഷോട്ടുകള്‍ ഫലപ്രദമായി കളിക്കാന്‍ രജതിന് സാധിക്കുന്നത് ആര്‍സിബിക്ക് പ്രതീക്ഷ നല്‍കുന്നു. ഗ്ലെന്‍ മാക്‌സ് വെല്‍ ഓള്‍റൗണ്ട് മികവാണ് കാട്ടുന്നത്. ബാറ്റുകൊണ്ട് വമ്പനടികള്‍ നടത്തുന്നതോടൊപ്പം പന്തുകൊണ്ട് വിക്കറ്റുകള്‍ നേടാനും അദ്ദേഹത്തിനാവുന്നു. പവര്‍പ്ലേയില്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ബൗളറായി മാക്‌സ് വെല്‍ മാറിയത് നായകന്‍ ഫഫ് ഡുപ്ലെസിസിനും കാര്യങ്ങള്‍ എളുപ്പമാക്കുന്നു.

ഫിനിഷര്‍ റോളില്‍ ദിനേഷ് കാര്‍ത്തിക് നടത്തുന്ന പ്രകടനമാണ് ഇത്തവണത്തെ ആര്‍സിബിയുടെ കുതിപ്പിന്റെ പ്രധാന ഊര്‍ജമെന്ന് പറയാം. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്നുവെന്നതാണ് കാര്‍ത്തികിന്റെ സവിശേഷത. വളരെ പ്രയാസമെന്ന് തോന്നുന്ന പന്തുകള്‍ പോലും അടിച്ച് ഗ്യാലറിയിലെത്തിക്കാന്‍ കാര്‍ത്തികിന് മികവുണ്ട്. ഷഹബാസ് അഹ്‌മദ്, മഹിപാല്‍ ലോംറോര്‍, വനിന്‍ഡു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും അത്യാവശ്യ ഘട്ടത്തില്‍ ബാറ്റുകൊണ്ടും സംഭാവന ചെയ്യാന്‍ സാധിക്കുന്നവരാണ്. ബൗളിങ്ങില്‍ വനിന്‍ഡു ഹസരങ്കയാണ് തുറുപ്പുചീട്ട്. 12 മത്സരത്തില്‍ നിന്ന് 21 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു. മുഹമ്മദ് സിറാജ് ന്യൂബോളില്‍ ഭേദപ്പെട്ട് നില്‍ക്കുന്നു. ഹര്‍ഷല്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്നത് ആര്‍സിബിക്ക് ആശ്വാസമായിട്ടുണ്ട്.

3

പഞ്ചാബിലേക്ക് വരുമ്പോള്‍ സ്ഥിരതയാണ് പ്രശ്‌നം. ശിഖര്‍ ധവാന്‍ ഭേദപ്പെട്ട പ്രകടനം നടത്തുമ്പോള്‍ നായകന്‍ മായങ്ക് അഗര്‍വാള്‍ മോശം ഫോമില്‍. ബനുഷ്‌ക രാജപക്‌സെ മോശമില്ല. എന്നാല്‍ മധ്യനിരയില്‍ ലിയാം ലിവിങ്‌സ്റ്റന് വെടിക്കെട്ട് ആവര്‍ത്തിക്കാനാവാത്തത് പഞ്ചാബിനെ ബാധിക്കുന്നു. റിഷി ധവാന്റെ ഓള്‍റൗണ്ട് മികവില്‍ ടീം പ്രതീക്ഷ വെക്കുന്നു. കഗിസോ റബാഡ, അര്‍ഷദീപ്, സന്ദീപ് ശര്‍മ എന്നിവരുടെ പേസ് ബൗളിങ് ഭേദപ്പെട്ട് നില്‍ക്കുന്നു. എന്നാല്‍ സ്പിന്നര്‍ രാഹുല്‍ ചഹാറിന് പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനാവുന്നില്ല. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ജയം പഞ്ചാബിനായിരുന്നു.

Story first published: Thursday, May 12, 2022, 17:32 [IST]
Other articles published on May 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+