Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കുതിപ്പ് തുടരാന്‍ ഗുജറാത്ത്, പിടിച്ചുകെട്ടാന്‍ പഞ്ചാബ്, ഹര്‍ദിക് പട ഡബിള്‍ സ്‌ട്രോങ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (3-4-2022) നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍. 9 കളിയില്‍ നിന്ന് എട്ട് ജയവും ഒരു തോല്‍വിയുമടക്കം 16 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ 9 മത്സരത്തില്‍ നിന്ന് നാല് ജയവും അഞ്ച് തോല്‍വിയുമടക്കം 8 പോയിന്റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്താണ്. ഗുജറാത്തിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാണ്. എന്നാല്‍ പഞ്ചാബിന്റെ അവസ്ഥ അങ്ങനെയല്ല. ഇനിയുള്ള മത്സരങ്ങളിലെല്ലാം തുടര്‍ ജയങ്ങള്‍ നേടാന്‍ സാധിച്ചാലേ പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷയുള്ളൂ.

തലപ്പത്ത് കുതിച്ച് ഗുജറാത്ത്

തലപ്പത്ത് കുതിച്ച് ഗുജറാത്ത്

ഇത്തവണ ശരാശരി ടീമെന്ന് വിലയിരുത്തപ്പെട്ട ഗുജറാത്ത് ടൈറ്റന്‍സ് ശരിക്കും ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് ഇത്തവണ കാഴ്ചവെക്കുന്നത്. അരങ്ങേറ്റക്കാരുടെ സമ്മര്‍ദ്ദമില്ലാതെ കളിക്കുന്ന ഗുജറാത്ത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. നായകനെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യ മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. ടീം ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നതെന്നതാണ് ശ്രദ്ധേയം. ഫിനിഷിങ്ങില്‍ രാഹുല്‍ തതെവാത്തിയയും റാഷിദ് ഖാനും ഡേവിഡ് മില്ലറും മികവ് കാട്ടുന്നതാണ് ടീമിന് കരുത്ത് പകരുന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ച് തുടങ്ങിയ ഗുജറാത്ത് ഡല്‍ഹി, പഞ്ചാബ് ടീമുകളെയും തോല്‍പ്പിച്ചെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റു. എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ അവര്‍ രാജസ്ഥാന്‍, സിഎസ്‌കെ, കെകെആര്‍, ഹൈദരാബാദ്, ആര്‍സിബി ടീമുകളെയെല്ലാം തോല്‍പ്പിച്ചു. ആദ്യ പാദത്തില്‍ പഞ്ചാബിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസം ഗുജറാത്തിന് കരുത്താവും.

മുന്നില്‍ നിന്ന് നയിച്ച് ഹര്‍ദിക്

മുന്നില്‍ നിന്ന് നയിച്ച് ഹര്‍ദിക്

മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ വിശേഷണത്തില്‍ നിന്ന് ഗുജറാത്തിന്റെ നായകനായി മാറിയപ്പോള്‍ വലിയ വെല്ലുവിളിയാണ് ഹര്‍ദിക് നേരിട്ടത്. എന്നാല്‍ ഈ വെല്ലുവിളികളെയെല്ലാം അനായാസം മറികടക്കാന്‍ ഹര്‍ദിക്കിന് സാധിച്ചു. എട്ട് മത്സരത്തില്‍ നിന്ന് 51.33 ശരാശരിയില്‍ 308 റണ്‍സുമായി ഗുജറാത്തിന്റെ റണ്‍വേട്ടക്കാരില്‍ ഹര്‍ദിക്കാണ് തലപ്പത്ത്. മൂന്ന് അര്‍ധ സെഞ്ച്വറികള്‍ അദ്ദേഹം നേടിക്കഴിഞ്ഞു.

ഡേവിഡ് മില്ലര്‍ 9 മത്സരത്തില്‍ നിന്ന് 276 റണ്‍സും ശുബ്മാന്‍ ഗില്‍ 9 മത്സരത്തില്‍ നിന്ന് 260 റണ്‍സും നേടി. ബൗളിങ്ങിലേക്ക് വരുമ്പോള്‍ മുഹമ്മദ് ഷമിയും ലോക്കി ഫെര്‍ഗൂസനും കരുത്ത് പകരുന്നു. ഷമി 14 വിക്കറ്റാണ് നേടിയത്. ഫെര്‍ഗൂസന്‍ 10 വിക്കറ്റും സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ 9 വിക്കറ്റും സ്വന്തമാക്കി. ഇത്തവണ എല്ലാ വമ്പന്മാര്‍ക്കും വലിയ വെല്ലുവിളിയാണ് ഹര്‍ദിക്കിന്റെ ഗുജറാത്ത് ഉയര്‍ത്തുന്നത്.

3

പഞ്ചാബിന് പവറില്ല

പഞ്ചാബിന്റെ രാജാക്കന്മാര്‍ക്ക് ഇത്തവണ പ്രതീക്ഷിച്ച പവര്‍ കാട്ടാനാവുന്നില്ല. മായങ്ക് അഗര്‍വാളിന് കീഴിലിറങ്ങുന്ന പഞ്ചാബിന് ഇതുവരെ മികച്ച പ്ലേയിങ് 11നെ സൃഷ്ടിക്കാനായിട്ടില്ല. ഓപ്പണിങ്ങില്‍ മായങ്ക് അഗര്‍വാളിന് ഫോമില്ല. ശിഖര്‍ ധവാന്‍ ഒരറ്റത്ത് ഭേദപ്പെട്ട പ്രകടനം നടത്തുമ്പോള്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളത് ലിയാം ലിവിങ്‌സ്റ്റന് മാത്രം. എന്നാല്‍ അദ്ദേഹത്തിനും സ്ഥിരതയില്ല. ആര്‍സിബിയെ തോല്‍പ്പിച്ച് വരവറിയിച്ച പഞ്ചാബ് കെകെആറിനോട് തോറ്റു. സിഎസ്‌കെയെ തോല്‍പ്പിച്ച് പഞ്ചാബ് തിരിച്ചുവന്നെങ്കിലും ഗുജറാത്തിനോട് തോറ്റു. മുംബൈയെ തോല്‍പ്പിച്ചപ്പോള്‍ ഹൈദരാബാദിനോട് തോറ്റു. ഡല്‍ഹിയോടും തോറ്റെങ്കിലും സിഎസ്‌കെയോട് ജയിച്ചു. ലഖ്‌നൗവിനോട് അവസാന മത്സരത്തില്‍ തോറ്റാണ് പഞ്ചാബിന്റെ വരവ്.

ബൗളിങ് നിരയില്‍ കഗിസോ റബാഡ, അര്‍ഷദീപ് സിങ്, സന്ദീപ് ശര്‍മ എന്നിവര്‍ വിക്കറ്റ് വീഴ്ത്താന്‍ കൂടുതല്‍ ശ്രമിക്കേണ്ടതായുണ്ട്. രാഹുല്‍ ചഹാറിന്റെ സ്പിന്‍ ബൗളിങ്ങും മെച്ചപ്പെടേണ്ടതായുണ്ട്. അനാവശ്യ പരീക്ഷണങ്ങള്‍ ഒഴിവാക്കി ഒത്തൊരുമയോടെ കളിച്ച് ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിച്ചാലെ പഞ്ചാബിന് രക്ഷയുള്ളു.

സാധ്യതാ പ്ലേയിങ് 11

സാധ്യതാ പ്ലേയിങ് 11

ഗുജറാത്ത്- ശുബ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍, ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസന്‍, യാഷ് ദയാല്‍

പഞ്ചാബ് കിങ്‌സ്- മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ജോണി ബെയര്‍‌സ്റ്റോ, ബനുഷ്‌ക രാജപക്‌സെ, ലിയാം ലിവിങ്സ്റ്റന്‍, ജിതേഷ് ശര്‍മ, റിഷി ധവാന്‍, കഗിസോ റബാഡ, രാഹുല്‍ ചഹാര്‍, സന്ദീപ് ശര്‍മ, അര്‍ഷദീപ് സിങ്.

Story first published: Monday, May 2, 2022, 12:23 [IST]
Other articles published on May 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+