
മെഗാ ലേലത്തില്‍ വമ്പന്‍ താരങ്ങള്‍ക്കു പിറകെ പോവാതെ ഇടത്തരം കളിക്കാര്‍ക്കു വേണ്ടി രംഗത്തിറങ്ങുകയും അവരെ വാങ്ങുകയും ചെയ്തയാണ് പഞ്ചാബിന്റെ ഏറ്റവും വലിയ വിജയം. സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡയ്ക്കു വേണ്ടി മാത്രമാണ് പഞ്ചാബ് ഒരല്‍പ്പം കൂടുതല്‍ ചെലവഴിച്ചത്. പക്ഷെ മുന്‍ സീസണുകളിലെ പ്രധാന ദൗര്‍ബല്യമായ ഡെത്ത് ഓവര്‍ ബൗളിങ് പരിഹരിക്കാന്‍ അവര്‍ക്കു ഇതിലൂടെ സാധിക്കുകയും ചെയ്തു.

പഞ്ചാബിന്റെ ബാറ്റിങ് ലൈനപ്പ് ആരെയും ഭയപ്പെടുത്തും. അത്രമാത്രം പ്രഹരശേഷിയാണ് അവരുടെ ബാറ്റിങ് നിരയ്ക്കുള്ളത്. ജോണി ബെയര്‍സ്‌റ്റോ, ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, ലിയാം ലിവിങ്സ്റ്റണ്‍, ഷാരൂഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത് എന്നിവരെല്ലാം പഞ്ചാബ് നിരയിലുണ്ട്. പഴയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്റിങ് ലൈനപ്പിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ പഞ്ചാബ് ടീം. അന്നു പക്ഷെ ആര്‍സിബിയുടെ ബൗളിങ് ദുര്‍ബലമായിരുന്നെങ്കില്‍ പഞ്ചാബിന്റെ ബൗളിങും ശക്തമാണ്.

ഫസ്റ്റ് ചോയ്‌സ് റിസ്റ്റ് സ്പിന്നറായി രാഹുല്‍ ചാഹറിനെയാണ് പഞ്ചാബ് കിങ്‌സ് വാങ്ങിയിരിക്കുന്നത്. ബാക്കപ്പായി ഹര്‍പ്രീത് ബ്രാറുമുണ്ട്. പേസ് ബൗളിങിലേക്കു വന്നാല്‍ കാഗിസോ റബാഡ, അര്‍ഷ്ദീപ് സിങ് എന്നിവരെക്കൂടാതെ ഇന്ത്യന്‍ താരങ്ങളായ സന്ദീപ് ശര്‍മ, ഇഷാന്‍ പൊറെല്‍ എന്നിവരും ടീമിലുണ്ട്.

പഞ്ചാബിന്റെ കരുത്ത്
ബാറ്റിങ് തന്നെയാണ് പഞ്ചാബ് കിങ്‌സിന്റെ റ്റവും വലിയ കരുത്തെന്നു കാണാം. മല്‍സരവിധി മാറ്റി മറിക്കാന്‍ ശേഷിയുള്ള ബാറ്റര്‍മാര്‍ ടീമിലുണ്ട്. ധവാന്‍, മായങ്ക്, ബെയര്‍സ്റ്റോ, ലിവിങ്‌സ്റ്റണ്‍ എന്നിവര്‍ ബാറ്റിങില്‍ ആദ്യ നാലു സ്ഥാനങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞു. മാത്രമല്ല ഇവര്‍ക്കുി പകരമിറക്കാവുന്ന ബാക്കപ്പ് താരങ്ങളെയും പഞ്ചാബിന് ലേലത്തില്‍ വാങ്ങിക്കാന്‍ സാധിച്ചു.
പഞ്ചാബിന്റെ മധ്യനിരയും ശക്തമാണ്. ഷാരൂഖ് ഖാന്‍, അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുട തുറുപ്പുചീട്ടായ രാജ് ബാവ, വെസ്റ്റ് ഇന്‍ഡീസ് പേസറും വെടിക്കെട്ട് താരവുമായ ഡെയ്ന്‍ സ്മിത്ത് എന്നിവരും സംഘത്തിലുണ്ട്.

വീക്ക്‌നെസ്
വലിയ വീക്ക്‌നെസുകളൊന്നും പഞ്ചാബ് കിങ്‌സ് ടീമിനു ഇല്ലെന്നു തന്നെ കാണാം. മധ്യനിരയില്‍ മികച്ചൊരു ഇടംകൈയന്‍ ഇന്ത്യന്‍ ബാറ്റര്‍ ഇല്ലെന്നതു മാത്രമാണ് ഏക പോയായ്മ. രാജ് ബാവയ്ക്കു ഈ റോള്‍ നല്‍കാമെങ്കിലും അനുഭവസമ്പത്ത് ഇല്ലെന്നതു തിരിച്ചടിയാണ്.
ലേലത്തില്‍ ശ്രീലങ്കയുടെ മധ്യനിര ബാറ്റര്‍ ഭാനുക രാജപക്‌സെയെ പഞ്ചാബ് വാങ്ങിയിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമോയെന്ന കാര്യം സംശയമാണ്.

പഞ്ചാബ് കിങ്‌സ് സ്‌ക്വാഡ്
ബാറ്റര്‍മാര്‍: മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ഷാരൂഖ് ഖാന്‍, ഭാനുക രാജപക്‌സെ.
വിക്കറ്റ് കീപ്പര്‍മാര്‍: ജോണി ബെയര്‍സ്റ്റോ, ജിതേഷ് ശര്‍മ്മ, പ്രഭ്‌സിമ്രാന്‍ സിംഗ്.
സ്പിന്നര്‍മാര്‍: രാഹുല്‍ ചാഹര്‍, ഹര്‍പ്രീത് ബ്രാര്‍.
ഫാസ്റ്റ് ബൗളര്‍മാര്‍: അര്‍ഷ്ദീപ് സിംഗ്, കാഗിസോ റബാഡ, ഇഷാന്‍ പൊറെല്‍ , സന്ദീപ് ശര്‍മ, വൈഭവ് അറോറ, ബല്‍തേജ് സിംഗ്, നഥാന്‍ എല്ലിസ്.
സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍മാര്‍: ലിയാം ലിവിംഗ്സ്റ്റണ്‍, ഒഡെയ് സ്മിത്ത്, റിത്വിക് ചാറ്റര്‍ജി, അന്‍ഷ് പട്ടേല്‍, അഥര്‍വ ടൈഡ്.
ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍മാര്‍: രാജ് ബാവ, റിഷി ധവാന്‍, പ്രേരക് മങ്കാഡ്, ബെന്നി ഹോവല്‍.

സാധ്യതാ പ്ലെയിങ് ഇലവന്‍
ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, ഷാരൂഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത്, ഹര്‍പ്രീത് ബ്രാര്‍, സന്ദീപ് ശര്‍മ, കാഗിസോ റബാഡ, അര്‍ഷ്ദീപ് സിങ്, രാഹുല്‍ ചാഹര്‍.


Click it and Unblock the Notifications











