For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മുംബൈയെ പഞ്ചറാക്കി പഞ്ചാബ്! അഞ്ചാം തോല്‍വി

12 റണ്‍സിനാണ് മുംബൈയുടെ തോല്‍വി

1

പൂനെ: ഐപിഎല്ലിന്റെ 15സീസണിലെ കന്നി വിജയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് അഞ്ചാം റൗണ്ടിലും അവസാനിപ്പിക്കാന്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനായില്ല. വിജയത്തിന് അരികില്‍ വരെയെത്തിയ ശേഷമാണ് പഞ്ചാബ് കിങ്‌സിനെതിരായ കളിയില്‍ മുംബൈ 12 റണ്‍സിനു പരാജയപ്പെട്ടത്. 199 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് മുംബായ്ക്കു പഞ്ചാബ് നല്‍കിയത്. മുംബൈ വീറോടെ തന്നെ പൊരുതിയെങ്കിലും ഒമ്പതു വിക്കറ്റിനു 186 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഡെത്ത് ഓവറുകളില്‍ നിര്‍ണായക വിക്കറ്റുകള്‍ പിഴുച പഞ്ചാബ് മുംബൈയ്ക്കു മൂക്കുകയറിടുകയായിരുന്നു. സീസണില്‍ മുംബൈയുടെ തുടര്‍ച്ചയായ അഞ്ചാമത്തെ പരാജയം കൂടിയാണിത്. ഈ തോല്‍വിയോടം മുംബൈയുടെ പ്ലേഓഫ് സാധ്യതകളും ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്. ഇനി മുംബൈ പ്ലേഓഫ് കാണണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കണം.

റണ്‍ചേസില്‍ മുംബൈയുടെ ടോപ്‌സ്‌കോററായത് സൗത്താഫ്രിക്കയുടെ ബാറ്റിങ് സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രെവിസായിരുന്നു. 49 റണ്‍സാണ് താരം നേടിയത്. 25 ബോളില്‍ നാലു ബൗണ്ടറിളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. സൂര്യകുമാര്‍ യാദവ് (43) ഈ കളിയിലും ഭേദപ്പെട്ട സംഭാവന നല്‍കിയെങ്കലിും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 30 ബോളില്‍ നാലു സിക്‌സറും ഒരു ബൗണ്ടറിയും അദ്ദേഹം നേടി.

2

തിലക് വര്‍മ (36), നായകന്‍ രോഹിത് ശര്‍മ (28) എന്നിവരാണ് മുംബൈയുടെ മറ്റു സ്‌കോറര്‍മാര്‍. ഇഷാന്‍ കിഷന്‍ (3), കരെണ്‍ പൊള്ളാര്‍ഡ് (10) എന്നിവര്‍ ഫ്‌ളോപ്പായത് മുംബൈയ്ക്കു തിരിച്ചടിയായി. തിലക്, പൊള്ളാര്‍ഡ് എന്നിവരുടെ അപ്രതീക്ഷിത റണ്ണൗട്ടുകളാണ് റണ്‍ചേസില്‍ മുംബൈയ്ക്കു കാലിടറാന്‍ കാരണം. പഞ്ചാബിനു വേണ്ടി ഒഡെയ്ന്‍ സ്മിത്ത് നാലു വിക്കറ്റുകളെടുത്തപ്പോള്‍ കാഗിയോ റബാഡ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. വൈഭവ് അറോറയ്ക്കു ഒരു വിക്കറ്റ് ലഭിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട പഞ്ചാബ് കിങ്‌സ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിനു 198 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ എന്നിവരുടെ ഫിഫ്റ്റികളാണ് പഞ്ചാബിനെ മികച്ച ടോട്ടലിലെത്തിച്ചത്. ധവാന്‍ 70 റണ്‍സോടെ ടീമിന്റെ അമരക്കാരനായപ്പോള്‍ മായങ്ക് 52 റണ്‍സും നേടി. ഈ സീസണിലെ കന്നി ഫിഫ്റ്റി കൂടിയാണ് ഈ മല്‍സരത്തില്‍ രണ്ടു പേരും കുറിച്ചത്. പഞ്ചാബ് ജഴ്‌സിയില്‍ ധവാന്റെ കന്നി ഫ്ിഫ്റ്റിയും കൂടിയാണിത്.

3

50 ബോളില്‍ അഞ്ചു ബൗണ്ടറികളും മുന്നു സിക്‌സറും ധവാന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു. മായങ്ക് 32 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. ജോണി ബെയര്‍സ്‌റ്റോ (12), ലിയാം ലിവിങ്‌സ്റ്റണ്‍ (2), ജിതോഷ് ശര്‍മ (30*), ഷാരൂഖ് ഖാന്‍ (15), ഒഡെയ്ന്‍ സ്മിത്ത് (1*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. മുംബൈയ്ക്കു വേണ്ടി ബേസില്‍ തമ്പി രണ്ടും ജസ്പ്രീത് ബുംറ, ജയദേവ് ഉനാട്കട്ട്, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവുമെടുത്തു.

പഞ്ചാബിനു ആഗ്രഹിച്ച തുടക്കമായിരുന്നു മായങ്ക്- ധവാന്‍ ജോടി നല്‍കിയത്. മൂര്‍ച്ച കുറഞ്ഞ മുംബൈയുടെ ന്യൂബോള്‍ ആക്രമണത്തെ ഇരുവരും നന്നായി കൈകാര്യം ചെയ്തു. പവര്‍പ്ലേയില്‍ മുംബൈയുടെ വീക്ക്‌നെസ് ഒരിക്കല്‍ക്കൂടി ഈ മല്‍സരത്തിലും തുറന്നു കാണിക്കപ്പെട്ടു. 97 റണ്‍സാണ് ധവാന്‍- മായങ്ക് ജോടി ആദ്യ വിക്കറ്റില്‍ നേടിയത്. 10ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ ടീം സ്‌കോര്‍ 97ല്‍ നില്‍ക്കെയാണ് പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടമായത്. മായങ്കിനെ പുറത്താക്കിയ മുരുഗന്‍ അശ്വിനാണ് മുംബൈയ്ക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്.

4

വമ്പന്‍ ഷോട്ടിനു ശ്രമിച്ച മായങ്കിനെ സൂര്യകുമാര്‍ യാദവ് പിടികൂടുകയായിരുന്നു. ടീം സ്‌കോര്‍ 127ല്‍ വച്ച് ബെയര്‍സ്‌റ്റോയും 130ല്‍ വച്ച് ലിവിങ്‌സ്റ്റണും ക്രീസ് വിട്ടു. അഞ്ചാം വിക്കറ്റില്‍ ജിതേഷ്- ഷാരൂഖ് സഖ്യം നേടിയ 46 റണ്‍സാണ് പഞ്ചാബിനെ 200 കടത്തിയത്. തൊട്ടുമുമ്പത്തെ കളിയിലെ ടീമില്‍ ഒരു മാറ്റത്തോടെയാണ് മുംബൈ ഇറങ്ങിയത്. രമണ്‍ദീപ് സിങിനു പകരം ഇംഗ്ലണ്ടിന്റെ ടൈമല്‍ മില്‍സിനെ മുംബൈ തിരിച്ചുവിളിച്ചു. മറുഭാഗത്തു പഞ്ചാബ് ടീമില്‍ മാറ്റമില്ലായിരുന്നു.

റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായിട്ടാണ് മുംബൈ ആദ്യ മല്‍സരം കളിച്ചത്. റണ്‍ചേസിനൊടുവില്‍ നാലു വിക്കറ്റിനു ഡിസി മുംബൈയെ വീഴ്ത്തുകയായിരുന്നു. ഒരു ഘട്ടത്തില്‍ മുംബൈ കളി പിടിമുറുക്കിയെങ്കിലും ഡെത്ത് ഓവറുകളിലെ ദയനീയ ബൗളിങ് അവര്‍ക്കു വിനയാവുകയായിരുന്നു. ഇതോടെ മല്‍സരവും കൈവിടേണ്ടി വന്നു. രാജസ്ഥാന്‍ റോയല്‍സുമായിട്ടാണ് മുംബൈ രണ്ടാമങ്കം കളിച്ചത്. ഈ മല്‍സരത്തില്‍ റണ്‍ചേസ് നടത്തിയെങ്കിലും വിജയത്തിലെത്താനാവാതെ മുംബൈ കാലിടറി വീണു. 23 റണ്‍സിനായിരുന്നു റോയല്‍സിന്റെ വിജയം.

ശ്രേയസ് അയ്യരുടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സായിരുന്നു മൂന്നാം റൗണ്ടില്‍ മുംബൈയെ കാത്തിരുന്നത്. പക്ഷെ ഈ കളിയില്‍ പാറ്റ് കമ്മിന്‍സിന്റെ ബാറ്റിങ് വെടിക്കെട്ടില്‍ മുംബൈ മുട്ടുകുത്തി. വെറും 14 ബോളില്‍ ഫിഫ്റ്റിയിച്ച കമ്മിന്‍സ് മുംബൈയെ സ്തബ്ധരാക്കുകയായിരുന്നു. നാലാം റൗണ്ടില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു ഏഴു വിക്കറ്റിനും മുംബൈ പരാജയം സമ്മതിക്കുകയായിരുന്നു.

അതസമയം, വിജയവും തോല്‍വിയും മാറി മാറി നേരിട്ട ശേഷമാണ് പഞ്ചാബിന്റെ വരവ്. ഒന്നില്‍ ജയിച്ചാല്‍ അടുത്തതില്‍ തോല്‍ക്കുമെന്ന രീതിയിലാണ് പഞ്ചാബ് ഇതുവരെ മുന്നേറിയത്. ആദ്യ കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റിനു തകര്‍ത്തുകൊണ്ട് തുടങ്ങിയ പഞ്ചാബ് രണ്ടാമത്തെ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു ആറു വിക്കറ്റിനു തോറ്റു. മൂന്നാം റൗണ്ടില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 54 റണ്‍സിനു തോല്‍പ്പിച്ച് പഞ്ചാബ് വിജയവഴിയില്‍ തിരിച്ചെത്തി. പക്ഷെ നാലാം റൗണ്ടില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു ആറു വിക്കറ്റിനു പരാജയപ്പെട്ടു.

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, കരെണ്‍ പൊള്ളാര്‍ഡ്, ടൈമല്‍ മില്‍സ്, മുരുഗന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ജയദേവ് ഉനാട്കട്ട്, ബേസില്‍ തമ്പി.

പഞ്ചാബ് കിങ്സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, ഷാരൂഖ് ഖാന്‍, ജിതേഷ് ശര്‍മ, ഒഡെയ്ന്‍ സ്മിത്ത്, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ, അര്‍ഷ്ദീപ് സിങ്.

Story first published: Wednesday, April 13, 2022, 23:45 [IST]
Other articles published on Apr 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+