Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കോലി ഐപിഎല്ലില്‍ നിന്നും പിന്‍മാറണം! ഈ വഴി മാത്രമേയുള്ളൂവെന്ന് ശാസ്ത്രി

ഐപിഎല്ലിന്റെ 15ാം സീസണില്‍ ദയനീയ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സൂപ്പര്‍ താരം വിരാട് കോലിക്കു ഞെട്ടിക്കുന്ന ഉപദേശം നല്‍കിയിരിക്കുകയാണ് രവി ശാസ്ത്രി. കോലി എത്രയും വേഗത്തില്‍ ഈ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയ ശേഷം ബ്രേക്കെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

1

2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് കോലി. പക്ഷെ ഇത്രയും ദയനീയ സീസണ്‍ മുമ്പൊരിക്കലും അദ്ദേഹത്തിനുണ്ടായിട്ടില്ല. ഇതുവരെ കളിച്ച ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 16 ശരാശരിയില്‍ വെറും 128 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഒരു ഫിഫ്റ്റി പോലും ഇത്തവണ അദ്ദേഹം നേടിയിട്ടില്ല. മൂന്നാം നമ്പറില്‍ നിന്നും മാറി അവസാന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കോലി ഓപ്പണിങിലേക്കു വന്നിരുന്നു. പക്ഷെ ഒമ്പതു റണ്‍സ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു.

2

ഇന്ത്യന്‍ ടീമിന്റെ കോച്ചായിരിക്കെ വിരാട് കോലിക്കൊപ്പം ദീര്‍ഘകാലം ഒരുമിച്ച് പ്രവര്‍ത്തിക്കുകയും നന്നായി മനസ്സിലാക്കുകയും ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ് രവി ശാസ്ത്രി. ഇരുവരും തമ്മില്‍ വളരെ അടുത്ത ബന്ധം കൂടിയാണിത്. കോലിക്കു കീഴില്‍ ഇന്ത്യന്‍ ടീമിന്റെ മികച്ച പ്രകടനത്തിനു പിന്നിലും ക്യാപ്റ്റനും കോച്ചും തമ്മിലുള്ള ഈ ഒത്തിണക്കം തന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പോടെ ശാസ്ത്രിയുടെ കരാര്‍ അവസാനിക്കുകയായിരുന്നു. തുടര്‍ന്നാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ച് സ്ഥാനത്തേക്കു വന്നത്.

3

വിരാട് കോലി നോണ്‍ സ്‌റ്റോപ്പ് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. മൂന്നു ഫോര്‍മാറ്റുകളിലും ദീര്‍ഘകാലം ടീമിനെ നയിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഒരു ബ്രേക്ക് അദ്ദേഹത്തിനു അനയോജ്യമാണെന്നു ഞാന്‍ കരുതുന്നു.
ഇപ്പോള്‍ ബ്രേക്കെടുക്കകുയാണെങ്കില്‍ അതാണ് ബുദ്ധിപരമായ തീരുമാനം. ചില സമയങ്ങളില്‍ നിങ്ങള്‍ക്കു ബാലന്‍സ് കാത്തുസൂക്ഷിക്കേണ്ടി വരും. ഈ വര്‍ഷം ഇതിനകം തന്നെ കോലി ടൂര്‍ണമെന്റിന്റെ ഭാഗമായിക്കഴിഞ്ഞു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ദീര്‍ഘിപ്പിക്കാനും ഇനിയുമൊരു 6-7 വര്‍ഷങ്ങള്‍ കരിയര്‍ മാര്‍ക്ക് ചെയ്യപ്പെടണമെന്നു ആഗ്രഹിക്കുകയം ചെയ്യുന്നുണ്ടെങ്കില്‍ ഐപിഎല്ലില്‍ നിന്നും പിന്‍മാറണമെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

4

14-15 വര്‍ഷങ്ങളായി വിരാട് കോലി ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. കോലിയോടു മാത്രമല്ല മോശം ഫോമിലിലൂടെയാണ് കടപ്പുപോവുന്നതെങ്കില്‍ ഏതൊരു താരത്തോടും ഞാന്‍ ഇതു തന്നെയായിരിക്കും പറയുക. ഇന്ത്യക്കു വേണ്ടി കളിക്കാനും നന്നായി പെര്‍ഫോം ചെയ്യാനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എപ്പോഴാണ് ബ്രേക്കെടുക്കേണ്ടത് എന്ന കാര്യത്തില്‍ കൃത്യമായ തീരുമാനമെടുക്കണം. ഇന്ത്യന്‍ ടീമിനു മല്‍സരങ്ങളൊന്നുമില്ലാതിരിക്കുന്ന സമയത്ത് ബ്രേക്കെടുക്കുന്നതാണ് ഏറ്റവും ഉചിതം.

5

ഇന്ത്യന്‍ ടീമിനു മല്‍സരങ്ങളില്ലാതിരിക്കുന്നത് ഐപിഎല്‍ സീസണില്‍ മാതമാണ്. ചില സമയങ്ങളില്‍ ഒരു താരം വളരെ കടുപ്പമേറിയ ചില തീരുമാനങ്ങളെടുക്കേണ്ടി വരും. ഐപിഎല്ലിന്റെ പകുതി മാത്രമേ താന്‍ കളിക്കുകയുള്ളൂവെന്ന് താരം ഫ്രാഞ്ചൈസിയെ അറിയിക്കേണ്ടിവരും. പകുതി സീസണ്‍ കളിക്കുന്നതിനാല്‍ തന്നെ പ്രതിഫലവും പകുതി മതി. ഒരു അന്താരാഷ്ട്ര താരമെന്ന നിലയില്‍ നിങ്ങള്‍ക്കു തൊഴിലിന്റെ ഏറ്റവും ഉന്നതിയിലെത്തണമെങ്കില്‍ ഇതുപോലെയുള്ള കടുപ്പമേറിയ തീരുമാനങ്ങളെടുക്കേണ്ടത് പ്രധാനമാണെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, April 27, 2022, 16:07 [IST]
Other articles published on Apr 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+