IPL 2022: ഈ ടീമുകള്‍ നിലം തൊടില്ല, അവസാന മൂന്ന് സ്ഥാനക്കാരാവും, വമ്പന്‍ പ്രവചനമിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കുകയാണ്. അവസാന സീസണില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന് ഇത്തവണ ആവേശം കൂടും. എ,ബി എന്നിങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുക. ആകെ 70 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുഘട്ടത്തില്‍ ഓരോ ടീമും 14 മത്സരങ്ങള്‍ വീതമാണ് കളിക്കേണ്ടി വരിക. ഇത്തവണ മെഗാ ലേലത്തിന് ശേഷം നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ത്തന്നെ ടീമുകളില്‍ വലിയ മാറ്റവും ഉണ്ടായിട്ടുണ്ട്.

അവസാന സീസണില്‍വരെ ഒരേ ടീമില്‍ കളിച്ചിരുന്ന പല താരങ്ങളും ഇത്തവണ എതിരാളികളാണെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ശത്രുക്കളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പല താരങ്ങളും ഇത്തവണ ഒപ്പം കളിക്കേണ്ടി വരുന്നുവെന്നതും മറ്റൊരു സവിശേഷതയാണ്. ഇത്തവണ ആരൊക്കെ പ്ലേ ഓഫില്‍ ഇടം പിടിക്കുമെന്നത് സംബന്ധിച്ച് പല തരത്തിലുള്ള പ്രചവനങ്ങളും ഇതിനോടകം പുറത്തുവരുന്നുണ്ട്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളെയാണ് കൂടുതലായും പ്ലേ ഓഫ് കളിക്കാന്‍ സാധ്യതയുള്ളവരായി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അവസാന മൂന്ന് സ്ഥാനക്കാരാവുക ഏതൊക്കെ ടീമുകളാവും ? പ്രവചനമിതാ.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
കന്നി കിരീടം സ്വപ്‌നം കാണുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇത്തവണയും രക്ഷയുണ്ടാവില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആര്‍സിബി ഇത്തവണയും പ്ലേ ഓഫ് കാണാന്‍ സാധ്യത കുറവാണ്. ഗ്രൂപ്പുഘട്ടം പൂര്‍ത്തിയാവുമ്പോള്‍ അവസാന മൂന്ന് സ്ഥാനത്തിലെത്തുന്ന ടീമുകളിലൊന്ന് ആര്‍സിബിയാകാനാണ് സാധ്യത. ടീമിന് ദൗര്‍ബല്യങ്ങളേറെയാണുള്ളത്. ഫഫ് ഡുപ്ലെസിസ് നയിക്കുന്ന ടീമില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ദൗര്‍ബല്യമുണ്ട്.

ഗ്ലെന്‍ മാക്‌സ് വെല്‍ ഏറെ നാളുകള്‍ക്ക് ശേഷം ഇറങ്ങുമ്പോള്‍ ഫോം കണ്ടറിയണം. വിരാട് കോലിയുടെ സമീപകാല പ്രകടനവും മോശം. നായകന്റെ സമ്മര്‍ദ്ദം ഡുപ്ലെസിസിന്റെ ബാറ്റിങ്ങിനെ ബാധിക്കാനും സാധ്യതയുണ്ട്. മധ്യനിരയില്‍ ദിനേഷ് കാര്‍ത്തികിനെ വിശ്വസിക്കുന്നത് മണ്ടത്തരം. ഹര്‍ഷല്‍ പട്ടേല്‍, വനിന്‍ഡു ഹസരങ്ക, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരിലും അമിത പ്രതീക്ഷവെക്കുന്നതില്‍ കാര്യമില്ല. ചില താരങ്ങളെ അമിതമായി ആശ്രയിക്കുന്ന ആര്‍സിബിക്ക് വലിയ തിരിച്ചടികള്‍ ഇത്തവണ നേരിടേണ്ടി വന്നേക്കും.

ഗുജറാത്ത് ടൈറ്റന്‍സ്
ഇത്തവണയെത്തുന്ന പുതിയ ടീമുകളിലൊന്നാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സും ഇത്തവണ നിരാശപ്പെടുത്താന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ്. സംതുലിതമായ ടീമിനെ കളത്തിലിറക്കാന്‍ ഗുജറാത്തിന് സാധിച്ചിട്ടില്ലെന്ന് പറയാം. ഹര്‍ദിക് ഏറെ നാളുകളായി പരിക്കിന്റെ പിടിയിലാണ്. കൂടാതെ ഫോം ഔട്ടിലുമാണ്. ഈ സാഹചര്യത്തില്‍ നായകനായി എത്തുമ്പോഴുള്ള പ്രകടനം കണ്ടറിയണം. ബൗളിങ് നിരയിലാണ് പ്രധാന പ്രശ്‌നം. ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് ഷമി, ആര്‍ സായ് കിഷോന്‍ എന്നിവരെല്ലാം വലിയ പ്രതീക്ഷകള്‍ നല്‍കുന്നവരല്ല. റാഷിദ് ഖാന്റെ സാന്നിധ്യം ടീമിന് കരുത്താണ്. വലിയ മാച്ച് വിന്നര്‍മാരെന്ന് പറയാവുന്ന താരങ്ങള്‍ ഹൈദരാബാദ് നിരയില്‍ കുറവാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഇത്തവണ അവസാന സ്ഥാനക്കാരാവാന്‍ കൂടുതല്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഐപിഎല്ലിലെ സ്ഥിരതയുള്ള ടീമുകളിലൊന്നെന്ന വിശേഷണം ഹൈദരാബാദിനുണ്ടെങ്കിലും ഡേവിഡ് വാര്‍ണര്‍ ടീം വിട്ടതോടെ ആകെ തകര്‍ന്ന അവസ്ഥയാണ്. ജോണി ബെയര്‍സ്‌റ്റോ, റാഷിദ് ഖാന്‍ എന്നിവരും ടീം വിട്ടു. ഇവര്‍ക്കൊത്ത പകരക്കാരെ ടീമിലേക്കെത്തിക്കാന്‍ ഹൈദരാബാദിന് സാധിച്ചിട്ടില്ല. ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബൗളിങ് നിരയെ ഭേദപ്പെട്ടവരെന്ന് വിശേഷിപ്പിക്കാമെങ്കിലും നിക്കോളാസ് പുരാന്‍, കെയ്ന്‍ വില്യംസന്‍ എന്നിവര്‍ പ്രധാനികളായുള്ള ബാറ്റിങ് നിര നനഞ്ഞ പടക്കമാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications