IPL 2022: രാജസ്ഥാന്റെ പ്ലേയിങ് 11ലെ വിദേശികള്‍ ആരൊക്കെ? ഈ നാല് പേരെ സഞ്ജു വിടില്ല

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഈ മാസം 26ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്നതിനാല്‍ത്തന്നെ അടിമുടി മാറ്റങ്ങളോടെയാണ് ടൂര്‍ണമെന്റ് എത്തുന്നത്. 10 ടീമുകള്‍ ഉള്ളതിനാല്‍ എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായാണ് ടൂര്‍ണമെന്റ് നടത്താന്‍ പോകുന്നത്. 70 ഗ്രൂപ്പുഘട്ട മത്സരങ്ങള്‍ ഉള്‍പ്പെടുമ്പോള്‍ 55 മത്സരങ്ങള്‍ മുംബൈയിലെ മൂന്ന് വേദികളിലും 15 മത്സരങ്ങള്‍ പൂനെയിലുമായാവും നടക്കുക. ഇത്തവണ കൂടുതല്‍ ആവേശകരമായ ടൂര്‍ണമെന്റ് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ഗംഭീര ടീമുമായാണെത്തുന്നത്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ടീമിന്റെ കരുത്തും ദൗര്‍ബല്യവും മനസിലാക്കിത്തന്നെയാണ് താരങ്ങളെ വിളിച്ചെടുത്തിരിക്കുന്നതെന്ന് പറയാം. ഇത്തവണ രാജസ്ഥാന്റെ വിദേശ കരുത്തും മികച്ചതാണ്. നാല് വിദേശ താരങ്ങളെയാണ് ഒരു മത്സരത്തില്‍ പരമാവധി പരിഗണിക്കാനാവുന്നത്. രാജസ്ഥാന്‍ പ്ലേയിങ് 11ലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള നാല് വിദേശ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ജോസ് ബട്‌ലര്‍
മെഗാ ലേലത്തിന് മുമ്പ് തന്നെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരമാണ് ജോസ് ബട്‌ലര്‍. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേയിങ് 11ല്‍ ഉറപ്പാണ്. ഓപ്പണിങ്ങിലും മധ്യനിരയിലും ഉള്‍പ്പെടെ ഏത് പൊസിഷനിലും കളിക്കാന്‍ ബട്‌ലറിന് മികവുണ്ട്. 10 കോടി രൂപക്കാണ് രാജസ്ഥാന്‍ ബട്‌ലറെ നിലനിര്‍ത്തിയത്.
ഇത്തവണ രാജസ്ഥാന്റെ ഓപ്പണിങ്ങില്‍ ബട്‌ലര്‍ ഇറങ്ങാന്‍ സാധ്യത കൂടുതലാണ്. ബട്‌ലറും യശ്വസി ജയ്‌സ്വാള്‍ കൂട്ടുകെട്ടാവും ഓപ്പണിങ്ങിലെത്താന്‍ സാധ്യത. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ബട്‌ലര്‍ എല്ലാ എതിരാളികളുടെയും പേടി സ്വപ്‌നാണ്. 2018 സീസണില്‍ 13 മത്സരത്തില്‍ നിന്ന് 155.24 സ്‌ട്രൈക്കറേറ്റില്‍ 548 റണ്‍സടിച്ച് ബട്‌ലര്‍ ഞെട്ടിച്ചിരുന്നു. അവസാന സീസണില്‍ 64 പന്തില്‍ 124 റണ്‍സുമായി ബട്‌ലര്‍ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്.

ട്രന്റ് ബോള്‍ട്ട്
രാജസ്ഥാന്റെ ബൗളിങ് നിരയില്‍ വജ്രായുധമായി ന്യൂസീസലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ട് ഉണ്ടാവുമെന്നുറപ്പാണ്. അവസാന രണ്ട് സീസണിലും മുംബൈ ഇന്ത്യന്‍സിനൊപ്പം തിളങ്ങിയ ബോള്‍ട്ടിനെ ഇത്തവണ 8 കോടിക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ ബോള്‍ട്ട് മിടുക്കനാണ്. അതുകൊണ്ട് തന്നെ രാജസ്ഥാന്‍ ഇത്തവണ ബോള്‍ട്ടിനെ ന്യൂബോളില്‍ത്തന്നെ കളത്തിലിറക്കിയേക്കും. 62 മത്സരത്തില്‍ നിന്ന് 76 വിക്കറ്റാണ് ബോള്‍ട്ട് നേടിയത്. രാജസ്ഥാന്‍ വളരെയധികം പ്രതീക്ഷവെക്കുന്ന താരമാണ് ബോള്‍ട്ട്.

ഷിംറോന്‍ ഹെറ്റ്‌മെയര്‍
വെസ്റ്റ് ഇന്‍ഡീസിന്റെ ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനെ രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറക്കുമെന്നുറപ്പാണ്. ഇടം കൈയനായതിനാല്‍ത്തന്നെ പ്ലേയിങ് 11ന്റെ ബാലന്‍സിങ്ങിനായി ഹെറ്റ്‌മെയറെ പരിഗണിച്ചേക്കും.ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം 168.05 സ്‌ട്രൈക്കറേറ്റില്‍ 242 റണ്‍സാണ് ഹെറ്റ്‌മെയര്‍ നേടിയത്. ആര്‍സിബിക്കൊപ്പവും ഹെറ്റ്‌മെയര്‍ കളിച്ചിട്ടുണ്ട്. മധ്യനിരയില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കുന്ന ഫിനിഷറായി ഹെറ്റ്‌മെയറെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.

ജെയിംസ് നിഷാം
മീഡിയം പേസ് ഓള്‍റൗണ്ടര്‍ ജെയിംസ് നിഷാമിനെ രാജസ്ഥാന്‍ കളത്തിലിറക്കിയേക്കും. മികച്ചൊരു ഓള്‍റൗണ്ടര്‍ ഏതൊരു ടീമിനും ആവിശ്യമാണ്. ന്യൂസീലന്‍ഡുകാരനായ നിഷാം ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ്. എന്നാല്‍ സ്ഥിരത പ്രശ്‌നമാണ്. എങ്കിലും തിളങ്ങിയാല്‍ ടീമിന് മുതല്‍ക്കൂട്ടാവും. മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന നിഷാമിനെ ഇത്തവണ രാജസ്ഥാന്‍ ഉപയോഗിക്കാന്‍ സാധ്യത കൂടുതലാണ്. ഓസീസ് സീനിയര്‍ ഓള്‍റൗണ്ടര്‍ നതാന്‍ കോള്‍ട്ടര്‍നെയ്‌ലിനെയും രാജസ്ഥാന്‍ ഇത്തവണ പരീക്ഷിക്കാന്‍ സാധ്യതയുള്ള വിദേശ താരങ്ങളിലൊരാളാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന കോള്‍ട്ടര്‍ നെയ്ല്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications