Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കൂടുതല്‍ മെയ്ഡന്‍ ഓവര്‍, പ്രവീണ്‍ കുമാര്‍ തലപ്പത്ത്, ടോപ് ഫൈവ് ഇതാ

1

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 26ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. ടി20 ഫോര്‍മാറ്റ് ബൗളര്‍മാരെ സംബന്ധിച്ച് വളരെ ദുഷ്‌കരമാണ്. റണ്‍സ് വിട്ടുകൊടുക്കാതിരിക്കുകയെന്നത് ടി20യില്‍ വളരെ കടുപ്പം തന്നെയാണെന്ന് പറയാം. ഐപിഎല്ലിലേക്ക് വരുമ്പോള്‍ മെയ്ഡന്‍ ഓവര്‍ എറിയുകയെന്നത് അപൂര്‍വ്വമായി മാത്രം സംഭവിച്ചിരിക്കുന്ന കാര്യമാണ്. ഇതുവരെയുള്ള ടൂര്‍ണമെന്റ് ചരിത്രം പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറെറിഞ്ഞ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

പ്രവീണ്‍ കുമാര്‍

പ്രവീണ്‍ കുമാര്‍

മുന്‍ ഇന്ത്യന്‍ സ്വിങ് പേസര്‍ പ്രവീണ്‍ കുമാറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 14 മെയ്ഡന്‍ ഓവറുകളാണ് അദ്ദേഹം എറിഞ്ഞത്. സ്വിങ് ബൗളറായതിനാല്‍ത്തന്നെ പ്രവീണിന്റെ ന്യൂബോളിലെ പന്തുകള്‍ ബാറ്റ്‌സ്മാനെ ശരിക്കും വെള്ളം കുടിപ്പിച്ചിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള പ്രവീണ്‍ 119 മത്സരത്തില്‍ നിന്ന് 90 വിക്കറ്റുകളാണ് നേടിയത്. 36.12 ആണ് അദ്ദേഹത്തിന്റെ ശരാശരി. ഇന്ത്യന്‍ ടീമിനൊപ്പം മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള പ്രവീണ്‍ തന്റെ മോശം സ്വഭാവംകൊണ്ട് നിരവധി തവണ വിവാദങ്ങളിലും പെട്ടിട്ടുണ്ട്.

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

മറ്റൊരു ഇന്ത്യന്‍ സ്വിങ് പേസറായ ഇര്‍ഫാന്‍ പഠാനാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. പരിമിത ഓവറില്‍ വലിയ ഗുണം ചെയ്യാത്ത ബൗളറെന്ന വിശേഷണമുള്ള ഇര്‍ഫാന്‍ 10 മെയ്ഡന്‍ ഓവറുകളാണ് ടൂര്‍ണമെന്റില്‍ എറിഞ്ഞിട്ടുള്ളത്. 103 മത്സരങ്ങളില്‍ നിന്ന് 80 വിക്കറ്റുകളാണ് ഇര്‍ഫാന്റെ പേരിലുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കെല്ലാം വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. വിരമിച്ച ശേഷം കമന്റേറ്ററെന്ന നിലയിലും അവതാരകനെന്ന നിലയിലും അദ്ദേഹം ശ്രദ്ധേ നേടുന്നുണ്ട്.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ മറ്റൊരു സ്വിങ് പേസറായ ഭുവനേശ്വര്‍ കുമാറാണ് ഈ പട്ടികയിലെ മൂന്നാമന്‍. 10 മെയ്ഡനോവറുകളാണ് ഭുവി ടൂര്‍ണമെന്റിലെറിഞ്ഞത്. ഇത്തവണയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമാണ് ഭുവി. ഇന്ത്യന്‍ ടീമിലും സജീവ താരമാണ് അദ്ദേഹം. 132 മത്സരങ്ങളില്‍ നിന്ന് 142 വിക്കറ്റുകള്‍ ഭുവിയുടെ പേരിലുണ്ട്. പൂനെ വാരിയേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ മികവ് കാട്ടാന്‍ കെല്‍പ്പുള്ള അപൂര്‍വ്വം ചില ബൗളര്‍മാരിലൊരാളാണ് ഭുവി.

ധവാല്‍ കുല്‍ക്കര്‍ണി

ധവാല്‍ കുല്‍ക്കര്‍ണി

ഐപിഎല്ലില്‍ അണ്ടര്‍റേറ്റഡായിട്ടുള്ള പേസ് ബൗളറാണ് മുംബൈക്കാരനായ ധവാല്‍ കുല്‍ക്കര്‍ണി. ഈ റെക്കോഡില്‍ നാലാം സ്ഥാനത്താണ് അദ്ദേഹം. എട്ട് മെയ്ഡന്‍ ഓവറുകളാണ് ടൂര്‍ണമെന്റില്‍ കുല്‍ക്കര്‍ണി എറിഞ്ഞിട്ടുള്ളത്. ന്യൂബോളില്‍ നല്ല സ്വിങ് കണ്ടെത്താന്‍ മിടുക്കുള്ള താരം 92 മത്സരങ്ങളില്‍ നിന്ന് 86 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇത്തവണ അണ്‍സോള്‍ഡാണ് താരം. മെഗാ ലേലത്തില്‍ വാങ്ങാന്‍ ആരുമുണ്ടായില്ല. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കെല്ലാം വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.

ലസിത് മലിംഗ

ലസിത് മലിംഗ

മുന്‍ മുംബൈ ഇന്ത്യന്‍സ് ഇതിഹാസം ലസിത് മലിംഗയും എട്ട് മെയ്ഡന്‍ ഓവറുകള്‍ ടൂര്‍ണമെന്റിലെറിഞ്ഞിട്ടുണ്ട്. യോര്‍ക്കര്‍ കിങ്ങായ മലിംഗ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. 122 മത്സരങ്ങളില്‍ നിന്ന് 170 വിക്കറ്റുകളുമായി ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ മലിംഗയാണ് ഇപ്പോഴും തലപ്പത്ത്. 2019ഓടെ ഐപിഎല്‍ മതിയാക്കിയ മലിംഗ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ പേസ് ബൗളിങ് പരിശീലകനായി ടൂര്‍ണമെന്റിലുണ്ട്.

Story first published: Monday, March 14, 2022, 20:35 [IST]
Other articles published on Mar 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+