IPL 2022: 'ഇതിലും ഭേദം പഴയ ടീം', ഹൈദരാബാദിന്റെ ലേല പദ്ധതികള്‍ പാളി, ട്രോളോട് ട്രോള്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ താരലേലം രണ്ടാം ദിവസവും ആവേശകരമായി പുരോഗമിക്കുകയാണ്. 10 ടീമുകളും തന്ത്രങ്ങള്‍ മെനഞ്ഞ് മെഗാ ലേലത്തിലൂടെ താരങ്ങളെ സ്വന്തമാക്കുകയാണ്. ലേലം അവസാന ഘട്ടത്തിലേക്കെത്തവെ സണ്‍േൈറസേഴ്‌സ് ആരാധകര്‍ തീര്‍ത്തും നിരാശയിലാണ്. അവസാന സീസണില്‍ മോശം പ്രകടനം നടത്തിയ ടീം ഇത്തവണ മെഗാ ലേലത്തില്‍ മികച്ച താരങ്ങളെ സ്വന്തമാക്കി തിരിച്ചുവരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ലേലത്തിലെ ടീമിന്റെ നീക്കം വലിയ പ്രതീക്ഷ നല്‍കുന്നില്ലെന്നാണ് ആരാധക പ്രതികരണങ്ങള്‍.
കെയ്ന്‍ വില്യംസനെ നായകനാക്കി നിലനിര്‍ത്തിയ ഹൈദരാബാദ് അബ്ദുല്‍ സമദ്, ഉമ്രാന്‍ മാലിക്ക് എന്നിവരെയും നിലനിര്‍ത്തി. ലേലത്തില്‍ സൂപ്പര്‍ താരങ്ങളെ ടീം സ്വന്തമാക്കുമെന്നാണ് കരുതിയതെങ്കിലും അത്തരമൊരു നീക്കം ഉണ്ടായില്ലെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. ഹൈദരാബാദ് ഏറ്റവും കൂടുതല്‍ പണം ചിലവിട്ടത് നിക്കോളാസ് പുരാനായാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ പുരാനെ 10.75 കോടിക്കാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്.

അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായിരുന്നു പുരാന്‍. വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള താരമാണെങ്കിലും സ്ഥിരതയില്ലാത്തവനാണ്. തിളങ്ങിയാല്‍ തിളങ്ങി എന്നല്ലാതെ വിശ്വാസം അര്‍പ്പിക്കാനാവില്ല. ഡേവിഡ് വാര്‍ണറും ടീമിലില്ലാത്ത സാഹചര്യത്തില്‍ പുരാനെ ഇത്രയും വലിയ തുകയ്ക്ക് സ്വന്തമാക്കിയതിനെ മണ്ടന്‍ തീരുമാനമായാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
കെകെആര്‍ ഒഴിവാക്കിയ രാഹുല്‍ ത്രിപാഠിയെ 8.5 കോടിക്ക് സ്വന്തമാക്കിയത് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ അഭിഷേക് ശര്‍മക്ക് 6.50 കോടിയെന്നത് അല്‍പ്പം കൂടുതലാണെന്നാണ് ആരാധകര്‍ പറയുന്നത്. ഈ തുകയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് തെളിയിച്ച സീനിയര്‍ താരത്തെ സ്വന്തമാക്കണമായിരുന്നെന്നാണ് ആരാധക പ്രതികരണം. പ്രിയം ഗാര്‍ഗിനെ 20 ലക്ഷം രൂപക്ക് നിലനിര്‍ത്തിയത് ലാഭമാണ്. ഇടം കൈയന്‍ പേസര്‍ ടി നടരാജനെ നാല് കോടിക്ക് ഹൈദരാബാദ് തിരിച്ചെത്തിച്ചതിനേയും മികച്ച നീക്കമായി ആരാധകര്‍ വിലയിരുത്തുന്നു.

വാഷിങ്ടണ്‍ സുന്ദറെ 8.75 കോടി മുടക്കി ടീമിലെത്തിച്ചതിനെയും മികച്ച നീക്കമായി വിലയിരുത്താം. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രത്തെ 2.60 കോടിക്കും ഹൈദരാബാദ് സ്വന്തമാക്കിയിട്ടുണ്ട്. പേസ് നിരയിലേക്ക് കാര്‍ത്തിക് ത്യാഗിയെ നാല് കോടിക്കും ഭുവനേശ്വര്‍ കുമാറിനെ 4.20 കോടിക്കും എത്തിച്ചിട്ടുണ്ട്. സ്പിന്‍ നിരയിലേക്ക് ശ്രേയസ് ഗോപാലിനെ 75 കോടിക്കും ജഗദീഷ് സുചിത്തിനെ 20 ലക്ഷത്തിനും ഹൈദരാബാദ് ടീമിലെത്തിച്ചിട്ടുണ്ട്.

ടീമിന്റെ ബൗളിങ് കരുത്ത് ശക്തമാണെങ്കിലും ബാറ്റിങ് കരുത്തിലേക്ക് വരുമ്പോള്‍ ടീം ദുര്‍ബലമാണ്. കെയ്ന്‍ വില്യംസന്‍, നിക്കോളാസ് പുരാന്‍, എയ്ഡന്‍ മാര്‍ക്രം, രാഹുല്‍ ത്രിപാഠി എന്നിവരെയാണ് ബാറ്റ്‌സ്മാന്‍മാരായി ഹൈദരാബാദ് ടീമിലെത്തിച്ചത്. ഇവരില്‍ വില്യംസണെ മാറ്റിനിര്‍ത്തിയാല്‍ മറ്റ് താരങ്ങളെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്നവരാണ്. ത്രിപാഠിയെ ഭേദപ്പെട്ട താരമെന്ന് വിശേഷിപ്പിക്കാമെങ്കിലും മറ്റുള്ളവരുടെ പ്രകടനം കണ്ടുതന്നെ അറിയണം.

ഡേവിഡ് വാര്‍ണറുടെ ഉത്തമ പകരക്കാരനെ ടീമിലെത്തിക്കാന്‍ ഹൈദരാബാദിനായിട്ടില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്. ജേസന്‍ ഹോള്‍ഡര്‍ക്ക് പകരം മികച്ചൊരു പേസ് ഓള്‍റൗണ്ടറുടെ അഭാവവും ടീമിലുണ്ട്. വാഷിങ്ടണ്‍ സുന്ദര്‍ സ്പിന്‍ ഓള്‍റൗണ്ടറാണെങ്കിലും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്നതില്‍ അത്ര മിടുക്കില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷ ബാറ്റിങ്ങിന്റെ കാര്യത്തില്‍ സുന്ദറിനിലില്ല. ഭുവനേശ്വര്‍, നടരാജന്‍ എന്നിവരുടെയെല്ലാം ഫോം ആശങ്ക സൃഷ്ടിക്കുന്നു. മികച്ച വിദേശ പേസറുടെ അഭാവവും ഹൈദരാബാദ് നിരയിലുണ്ടെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications