
നായകന്‍ രോഹിത്തിന് ഫോമിലേക്കെത്താന്‍ സാധിക്കാതെ വന്നാല്‍ 2021ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ തകര്‍ച്ച വീണ്ടും ആവര്‍ത്തിക്കുമെന്നുറപ്പ്. ഐപിഎല്ലിന് പിന്നാലെ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ പരമ്പരയുണ്ട്. അതുകൊണ്ട് തന്നെ വരുന്ന മത്സരങ്ങളിലൂടെ ഫോം കണ്ടെത്തി രോഹിത് ശര്‍മ തിരിച്ചുവരേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ നാണക്കേട്് ഇന്ത്യന്‍ ടീം നേരിടേണ്ടി വരും.
മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ വിരാട് കോലിയുടെ പ്രകടനമാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. നായക പദവിയെല്ലാം ഒഴിഞ്ഞ് ബാറ്റിങ്ങിലേക്ക് ശ്രദ്ധ നല്‍കിയ കോലിക്ക് പക്ഷെ ഫോം കണ്ടെത്താനാവുന്നില്ല. അവസാന രണ്ട് മത്സരത്തിലും അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാണ്. എട്ട് മത്സരത്തില്‍ 17 ശരാശരിയില്‍ 119 റണ്‍സാണ് കോലിക്ക് നേടാനായത്. 48 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സ്‌ട്രൈക്കറേറ്റ് 122.68. കോലിക്ക് രണ്ട് പന്ത് പോലും നേരിടാന്‍ സാധിക്കുന്നില്ലെന്നതാണ് ഏറ്റവും ദയനീയമായ കാര്യം.

വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ഇപ്പോഴും ടീമിലെ നിര്‍ണ്ണായക താരമാണ്. കോലിയുടെ ബാറ്റില്‍ നിന്ന് ഇന്ത്യ ഇപ്പോഴും ഏറെ പ്രതീക്ഷിക്കുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കോലിക്ക് ഫോം ഇല്ല. അദ്ദേഹത്തിന്റെ സെഞ്ച്വറി പിറന്നിട്ട് മൂന്ന് വര്‍ഷത്തിലേറെയായിരിക്കുന്നു. ഒരു കാലത്ത് സച്ചിന്റെ സെഞ്ച്വറി റെക്കോഡ് തകര്‍ക്കുമെന്ന് കരുതിയിരുന്ന കോലി ഇപ്പോള്‍ തീര്‍ത്തും നിരാശപ്പെടുത്തി. ടി20 ലോകകപ്പില്‍ കോലിയുടെ സ്ഥാനത്തിന് പോലും നിലവിലെ മോശം പ്രകടനം ചോദ്യം ഉയര്‍ത്തുന്നു.

ഇഷാന്‍ കിഷനാണ് മറ്റൊരു താരം. 2021ലെ ലോകകപ്പിലെ പ്രധാന മത്സരങ്ങളില്‍ രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ കൂട്ടുകെട്ട് ക്ലിക്കായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ രോഹിത് ശര്‍മ-ഇഷാന്‍ കിഷന്‍ ഓപ്പണിങ് കൂട്ടുകെട്ട് പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇന്ത്യന്‍ ടീം. എന്നാല്‍ 15.25 കോടിക്ക് മുംബൈ സ്വന്തമാക്കിയ ഇഷാന്‍ കിഷന്‍ ഇപ്പോള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നു. 28.43 ശരാശരിയില്‍ 199 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കാത്ത ഇഷാന്‍ ടീമിന് അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ്. ഈ അവസരത്തില്‍ ഇഷാന്റെ പ്രകടനം ഇന്ത്യക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്.

വലിയ തലവേദന സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഫോമാണ്. വിക്കറ്റ് വീഴ്ത്താനോ യോര്‍ക്കറുകള്‍ എറിഞ്ഞ് റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനോ ബുംറക്ക് സാധിക്കുന്നില്ല. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധം ബുംറയുടെ ബൗളിങ് തന്നെയാണ്. അതുകൊണ്ട് തന്നെ ബുംറ ഫോമിലേക്കെത്തേണ്ടതും ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എട്ട് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് മുംബൈക്കൊപ്പം ബുംറക്ക് നേടാനായത്. ഇവരെല്ലാം ഫോമിലേക്കെത്താത്ത പക്ഷം ഇന്ത്യയുടെ ലോകകപ്പ് കിരീട മോഹങ്ങള്‍ തകര്‍ന്നടിയുമെന്നുറപ്പ്.


Click it and Unblock the Notifications
