IPL 2022: മണ്ടന്‍ ക്യാപ്റ്റന്‍സി, ഗോള്‍ഡന്‍ ഡെക്ക്, രാഹുലിനെ ട്രോളി ആരാധകര്‍, പ്രതികരണങ്ങള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്ഥിരതകൊണ്ട് പേരെടുത്ത താരമാണ് കെ എല്‍ രാഹുല്‍. 2018മുതല്‍ ഇങ്ങോട്ടുള്ള എല്ലാ സീസണിലും 500ന് മുകളില്‍ സ്‌കോര്‍ നേടിയ രാഹുല്‍ മികച്ച ബാറ്റിങ് പ്രകടനംകൊണ്ട് എല്ലാവരുടെയും കൈയടി നേടി. എന്നാല്‍ ഇത്തവണ രാഹുലിന് ഈ സ്ഥിരത ആവര്‍ത്തിക്കാനാവുന്നില്ല. പഞ്ചാബ് കിങ്‌സ് വിട്ട രാഹുല്‍ ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനാണ്. ടീം ഭേദപ്പെട്ട പ്രകടനം നടത്തുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയില്‍ രാഹുലിന് സ്ഥിരത പുലര്‍ത്താനാവുന്നില്ല.
സീസണില്‍ രണ്ട് തവണ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായിരിക്കുകയാണ്. അതും ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ത്തന്നെ. ലഖ്‌നൗവിന്റെ ആദ്യ മത്സരം ഗുജറാത്ത് ടൈറ്റന്‍സിനെതിരേയായിരുന്നു. അന്ന് ആദ്യ പന്തില്‍ത്തന്നെ മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി രാഹുല്‍ മടങ്ങി. ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയും ആദ്യ പന്തില്‍ത്തന്നെ രാഹുല്‍ പുറത്തായി. ട്രന്റ് ബോള്‍ട്ടിന്റെ പന്തില്‍ രാഹുല്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

ഇപ്പോഴിതാ രാഹുലിനെതിരേ വ്യാപക ട്രോളുകളും പരിഹാസങ്ങളുമാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്നത്. അവന്‍ ഇതിഹാസമാണെന്നാണ് പലരും പരിഹസിക്കുന്നത്. ഈ സീസണിന് മുമ്പ് ഐപിഎല്‍ കരിയറില്‍ ഒരു തവണ മാത്രമാണ് രാഹുല്‍ ഗോള്‍ഡന്‍ ഡെക്കായത്. എന്നാല്‍ ഇത്തവണ രണ്ട് തവണ ഇതിനോടകം അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി. രാഹുലിന്റെ ഭാവം ഇതിഹാസമാണെന്നാണെങ്കിലും ഓറഞ്ച് ക്യാപ് മാത്രം ലക്ഷ്യമാക്കിയാണ് ബാറ്റ് ചെയ്യുന്നതെന്നാണ് മറ്റൊരു വിഭാഗം ആരോപിക്കുന്നത്.
കൂടുതല്‍ ആളുകളും വിരല്‍ ചൂണ്ടുന്നത് രാഹുലിന്റെ ക്യാപ്റ്റന്‍സിയിലേക്കാണ്. രാജസ്ഥാനെതിരേ മൂന്നാം നമ്പറില്‍ കൃഷ്ണപ്പ ഗൗതത്തെ ബാറ്റിങ്ങിനയച്ച് മാര്‍ക്കസ് സ്‌റ്റോയിനിസിനെ എട്ടാം നമ്പറിലിറക്കിയതിനെയാണ് കൂടുതല്‍ ആളുകളും വിമര്‍ശിക്കുന്നത്. ഗൗതം ഭേദപ്പെട്ട ബാറ്റ്‌സ്മാനാണ്. എന്നാല്‍ രാഹുല്‍ ആദ്യ പന്തില്‍ പുറത്തായി ടീം സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോള്‍ ഗൗതത്തെ ബാറ്റിങ്ങിനിറക്കിയത് ആന മണ്ടത്തരമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഗൗതം ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്.

എട്ടാമനായി ഇറങ്ങിയ സ്‌റ്റോയിനിസ് ടീമിനെ വിജയത്തിന്റെ വക്കോളമെത്തിച്ചെങ്കിലും വിജയലക്ഷ്യത്തിനും മൂന്ന് റണ്‍സകലെ മുട്ടുമടക്കി. 17 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സുമടക്കം 38 റണ്‍സുമായി സ്‌റ്റോയിനിസ് പുറത്താകാതെ നിന്നു. അല്‍പ്പം കൂടി നേരത്തെ ഇറക്കിയിരുന്നെങ്കില്‍ മത്സരം ജയിപ്പിക്കാന്‍ ഒരു പക്ഷേ സ്റ്റോയിനിസിന് സാധിക്കുമായിരുന്നു. എന്നാല്‍ രാഹുലിന്റെ മണ്ടന്‍ ക്യാപ്റ്റന്‍സിയാണ് ലഖ്‌നൗവിന്റെ ജയം നിഷേധിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.
ഫിനിഷറെന്ന നിലയില്‍ വലിയ റെക്കോഡുള്ള താരമാണ് സ്‌റ്റോയിനിസ്. ഡല്‍ഹിക്കൊപ്പം നാലാം നമ്പറിലും അഞ്ചാം നമ്പറിലും ബാറ്റ് ചെയ്തിരുന്ന താരം നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങളും കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ ലഖ്‌നൗ താരത്തെ വിശ്വസിച്ചില്ലെന്ന് പറയുന്നതാവും കൂടുതല്‍ ശരിയാവുക. ജേസന്‍ ഹോള്‍ഡര്‍ നാലാം നമ്പറില്‍ ഇറങ്ങിയതും ശരിയായ തീരുമാനം ആയിരുന്നില്ല. നാലാം നമ്പറില്‍ സ്‌റ്റോയിനിസ് വരണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. മത്സരഫലം വിലയിരുത്തുമ്പോള്‍ ആരാധക പക്ഷം ശരിയാണെന്ന് വേണം വിലയിരുത്താന്‍.

ലഖ്‌നൗവിന്റെ തോല്‍വിയുടെ ഏക കാരണം രാഹുലിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ മാത്രമാണെന്നാണ് ആരാധക വിമര്‍ശനം. ബൗളിങ്ങിലും രാഹുല്‍ മണ്ടത്തരം കാട്ടിയെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. 16ാം ഓവര്‍ ദീപക് ഹൂഡക്ക് നല്‍കിയപ്പോള്‍ വഴങ്ങിയത് 22 റണ്‍സാണ്. എന്നാല്‍ ചമീരക്ക് ആ ഓവര്‍ നല്‍കണമായിരുന്നുവെന്നും പ്രമുഖ ബൗളര്‍മാരെ ഡെത്ത് ഓവറിലേക്ക് മാറ്റിവെക്കാന്‍ തയ്യാറാവണമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരേ രാഹുലിന്റെ ദൗര്‍ബല്യം വീണ്ടും തുറന്ന് കാട്ടിയെന്നാണ് മറ്റൊരു പക്ഷം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

രാഹുലിന്റെ മോശം പ്രകടനം ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്കും വലിയ ആശങ്കയുണ്ടാക്കുന്നതാണ്. രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ്ങിലേക്ക് മുഖ്യ പരിഗണന രാഹുലിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ നിരാശപ്പെടുത്തുന്ന പ്രകടനം വിലയിരുത്തുമ്പോള്‍ രാഹുലിന് ടീമിലെ സ്ഥാനം പോലും ചോദ്യചിഹ്നമാവുകയാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications