Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇതാണോ അടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍? പ്ലീസ് രാഹുല്‍ സ്ഥാനമൊഴിയൂ! നിങ്ങളെക്കൊണ്ടാവില്ല

ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം ക്യാപ്റ്റനായുള്ള തുടക്കം ഫ്‌ളോപ്പായതോടെ ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ കെഎല്‍ രാഹുലിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസവും വിമര്‍ശനവും. ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് രാഹുല്‍. അടുത്തിടെ വൈസ് ക്യാപ്റ്റനാവുകയും ടീമിനെ ചില മല്‍സരങ്ങളില്‍ നയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ രാഹുലിനെക്കൊണ്ട് ക്യാപ്റ്റന്‍സി പറ്റില്ലെന്നു ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണെന്ന് ഫാന്‍സ് സോഷ്യല്‍ മീഡിയയിലൂടെ ചൂണ്ടിക്കാട്ടി. ലഖ്‌നൗ ടീമിന്റെ നായകസ്ഥാനമൊഴിയാന്‍ ചിലര്‍ ആവശ്യപ്പെടുകയും ചെയ്തു.

1

കെഎല്‍ രാഹുല്‍ ഭായ്, പ്ലീസ്, പ്ലീസ് ക്യാപ്റ്റന്‍സി വിടണം. ഇതു നിങ്ങളെക്കൊണ്ട് സാധിക്കുന്നതല്ലെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഗംഭീരമായി തുടങ്ങിയ ദുഷ്മന്ത ചമീരയ്ക്കു മല്‍സരത്തില്‍ തന്റെ നാലോവര്‍ ക്വാട്ട തികയ്ക്കാനായില്ല. ഇതാണ് നിങ്ങളുടെ ക്യാപ്റ്റന്‍ രാഹുലെന്നായിരുന്നു ഒരു യൂസര്‍ പരിഹസിച്ചത്. കളിയില്‍ മൂന്നോവറാണ് ചമീര ബൗള്‍ ചെയ്തത്. 22 റണ്‍സിനു അദ്ദേഹം രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു.

2

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനോടായിരുന്നു ഒരു യൂസര്‍ കെഎല്‍ രാഹുലിനെ താരതമ്യം ചെയ്തത്. ഗ്രൗണ്ടിലെത്തിയാല്‍ ക്യാപ്റ്റനെന്ന നിലയില്‍ രാഹുല്‍ ഇങ്ങനെയാണന്നാണ് മന്‍മോഹന്‍ സിങിന്റെ ഫോട്ടോയൊക്കം യൂസര്‍ കുറിച്ചത്.
ഭാവിയില്‍ ഒരു ക്രിക്കറ്റ് ടീമിനെയും കെഎല്‍ രാഹുല്‍ നയിക്കരുത്. അദ്ദേഹം അതിനു വേണ്ടിയുള്ള താരമല്ലെന്നു ഒരു യൂസര്‍ തുറന്നടിച്ചു.

3

ഡെത്ത് ഓവറുകളില്‍ പന്ത് സ്പിന്‍ ബൗളര്‍മാരെയേല്‍പ്പിച്ച് കെഎല്‍ രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ചിരിക്കുകയാണെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സി ഒട്ടും തന്നെ ആകര്‍ഷിച്ചില്ല. അവരുടെ ഏറ്റവും നല്ല സ്പിന്നറായ ക്രുനാല്‍ പാണ്ഡ്യയുടെ ഓവര്‍ നേരത്തേ തന്നെ ഉപയോഗിച്ചു തീര്‍ത്തു. ദീപക് ഹൂഡയ്ക്കു ഒരോവര്‍ കൂടുതലായി നല്‍കുകയും ചെയ്തു. അപകടകാരിയായി കാണപ്പെട്ട ദുഷ്മന്ത ചമീരയെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയതുമില്ലെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

4

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഏറ്റുവും വലിയ പ്രശ്‌നം. അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്തു നിലനിര്‍ത്തണമോയെന്നതു ഗൗതം ഗംഭീര്‍, ആന്‍ഡി ഫ്‌ളവര്‍, സഞ്ജീവ് ഗോയെങ്ക എന്നിവര്‍ ചിന്തിക്കണം. തുടര്‍ന്നുള്ള മല്‍സരങ്ങളിലും ലഖ്‌നൗവിനു തിരിച്ചടികള്‍ നേരിടുകയാണെങ്കില്‍ ഉറപ്പായും നടപടി വേണമെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

5

ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആറു വിക്കറ്റിനു 158 റണ്‍സാണ് നേടിയത്. മുന്‍നിര മുഹമ്മദ് ഷമിയുടെ ബൗളിങ് ആക്രമണത്തില്‍ തകര്‍ന്നെങ്കിലും ലോവര്‍ ഓര്‍ഡര്‍ ലഖ്‌നൗവിനെ രക്ഷിക്കുകയായിരുന്നു. ദീപക് ഹൂഡ (55), കന്നി ഐപിഎല്‍ മല്‍സരം കളിച്ച ആയുഷ് ബദോനി (54) എന്നിവരുടെ ഇന്നിങ്‌സുകളാണ് ടീമിനു കരുത്തായത്. ഹൂഡ 41 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചപ്പോള്‍ ബദോനി 41 ബോൡ നാലു ബൗണ്ടറികളും മൂന്നു സിക്‌സറും പായിച്ചു. പുറത്താവാതെ 21 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയാണ് മറ്റൊരു സ്‌കോറര്‍.

6

മറുപടി ബാറ്റിങില്‍ ലഖ്‌നൗവും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. മൂന്നോവറിനുള്ളില്‍ 15 റണ്‍സാവുമ്പോഴേക്കും അവര്‍ക്കു രണ്ടു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ ലോവര്‍ ഓര്‍ഡറില്‍ രാഹുല്‍ തെവാത്തിയ (40*), ഡേവിഡ് മില്ലര്‍ (30), നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (33) എന്നിവരുടെ പ്രകടനം ടൈറ്റന്‍സിനെ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനു ലക്ഷ്യത്തിലെത്തിച്ചു. 24 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് തെവാത്തിയ ടീമിന്റെ ടോപ്‌സ്‌കോററായത്. മില്ലര്‍ 21 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചു. ഹാര്‍ദിക് 28 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും നേടി.

7

16ാം ഓവര്‍ ദീപക് ഹൂഡയ്ക്കു നല്‍കാനുള്ള കെഎല്‍ രാഹുലിന്റെ തീരുമാനമാണ് കളിയിലെ ടേണിങ് പോയിന്റ്. രവി ബിഷ്‌നോയിയുടെ തൊട്ടുമുമ്പത്തെ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമേ ടൈറ്റന്‍സിനു നേടാനായൂള്ളൂ. എന്നാല്‍ ഹൂഡയുടെ 16ാം ഓവറില്‍ അവര്‍ ഇതിന്റെ ക്ഷീണം തീര്‍ത്തു. 22 റണ്‍സാണ് ഓവറില്‍ ടൈറ്റന്‍സിനു ലഭിച്ചത്. രണ്ടു വീതം സിക്‌സറും ബൗണ്ടറികളുമടക്കമായിരുന്നു ഇത്. തെവാത്തി ഓരോ സിക്‌സറും ബൗണ്ടറിയും പായിച്ചപ്പോള്‍ മില്ലറും ഇതു തന്നെ ആവര്‍ത്തിച്ചു. 17ാം ഓവറും സ്പിന്നര്‍ക്കാണ് രാഹുല്‍ നല്‍കിയത്. ബിഷ്‌നോയിയുടെ ഈ ഓവറില്‍ ഒരു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കം 17 റണ്‍സ് ടൈറ്റന്‍സ് അടിച്ചെടുത്തു.

Story first published: Tuesday, March 29, 2022, 11:37 [IST]
Other articles published on Mar 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+