IPL 2022: 'ദയവായി എന്റെ വാരിയെല്ല് ഒടിക്കരുത്', ആകാശ് ചോപ്ര കെഞ്ചി, വെളിപ്പെടുത്തി അക്തര്‍

കറാച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രഥമ സീസണ്‍ ആരാധകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. പാകിസ്താന്‍ താരങ്ങളടക്കം പ്രഥമ സീസണില്‍ ഐപിഎല്ലിലുണ്ടായിരുന്നു. ക്രിക്കറ്റിന്റെ ചരിത്രത്തെത്തന്നെ തിരുത്തിയെഴുതിയ ടൂര്‍ണമെന്റാണ് ഐപിഎല്‍. 2008ല്‍ എട്ട് ടീമുകളുമായാണ് ഐപിഎല്‍ തുടങ്ങിയത്. അന്ന് ഫ്രാഞ്ചൈസികള്‍ക്കൊപ്പം പല ഇതിഹാസ താരങ്ങളും കളിക്കുകയും ചെയ്തു. ഇപ്പോഴിതാ 2008ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ചപ്പോഴുണ്ടായ രസകരമായ അനുഭവങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മുന്‍ പാക് പേസ് ഇതിഹാസം ഷുഹൈബ് അക്തര്‍.

മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര കെകെആറില്‍ അക്തറിന്റെ സഹതാരമായിരുന്നു. അന്ന് കെകെആറും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിനിടെ ആകാശ് ചോപ്രയുമായി ഉണ്ടായ സംഭവമാണ് അക്തര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ' ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലായിരുന്നു അത്. ഞാന്‍ ഇപ്പോഴും അത് നന്നായി ഓര്‍ക്കുന്നു. വിക്കറ്റ് നേടിയ ശേഷം ആഘോഷത്തിനിടെ കോളറിന് പിടിച്ച് ആകാശിനെ ഞാന്‍ ചേര്‍ത്തുപിടിച്ചു. അവന്‍ അപ്പോള്‍ എന്നോട് അഭ്യര്‍ത്ഥിച്ചത് ദയവായി നടുവൊടിക്കരുത് സൂക്ഷിച്ച് വലിക്കൂവെന്നായിരുന്നു. അതോടെ ആകാശിനെ വിട്ട് സല്‍മാന്‍ ബട്ടിന്റെ മുകൡലോട്ട് ചാടിയാണ് ഞാന്‍ വിക്കറ്റ് ആഘോഷിച്ചത് ' -അക്തര്‍ പറഞ്ഞു.

ആദ്യ സീസണിന് ശേഷം പാകിസ്താന്‍ താരങ്ങള്‍ ഐപിഎല്‍ കളിച്ചിട്ടില്ല. മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് പാകിസ്താന്‍ താരങ്ങളെ ഐപിഎല്ലില്‍ നിന്ന് വിലക്കിയത്. മൂന്ന് മത്സരങ്ങളാണ് അക്തര്‍ ഐപിഎല്ലില്‍ കളിച്ചത്. അഞ്ച് വിക്കറ്റുകളാണ് നേടിയത്. 11 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അതിവേഗ പേസറെന്ന നിലയില്‍ ക്രിക്കറ്റ് ലോകം ഇപ്പോഴും ഭയപ്പെടുന്ന താരമാണ് അക്തര്‍. ക്രിക്കറ്റിലെ അതിവേഗ പന്തെന്ന റെക്കോഡ് ഇപ്പോഴും അക്തറിന്റെ പേരിലാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പല പ്രമുഖ ബാറ്റ്‌സ്മാന്‍മാരുടെയും പേടി സ്വപ്‌നമായിരുന്നു അക്തര്‍. റാവല്‍പിണ്ടി എക്‌സ്പ്രസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അക്തര്‍ പാകിസ്താനായി 46 ടെസ്റ്റില്‍ നിന്ന് 178 വിക്കറ്റും 163 ഏകദിനത്തില്‍ നിന്ന് 247 വിക്കറ്റും 15 ടി20യില്‍ നിന്ന് 19 വിക്കറ്റുമാണ് നേടിയത്. വിരമിച്ച ശേഷം ക്രിക്കറ്റ് നിരൂപകനെന്ന നിലയിലാണ് അക്തര്‍ സജീവമായിട്ടുള്ളത്. യുട്യൂബ് ചാനലിലൂടെ മത്സരങ്ങളുടെ വിലയിരുത്തലുകള്‍ അക്തര്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ആകാശ് ചോപ്രയും ക്രിക്കറ്റ് നിരൂപകനെന്ന നിലയിലാണ് ഇപ്പോള്‍ സജീവം. കമന്റേറ്ററായും അവതാരകനായുമെല്ലാം അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. ഏഴ് ഐപിഎല്ലില്‍ നിന്ന് 53 റണ്‍സ് മാത്രമാണ് ചോപ്രക്ക് നേടാനായത്. 24 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 10 ടെസ്റ്റില്‍ നിന്ന് 437 റണ്‍സും ആകാശ് ചോപ്രയുടെ പേരിലുണ്ട്. സെവാഗിനൊപ്പം ഇന്ത്യക്കായി ടെസ്റ്റില്‍ ഓപ്പണറായിട്ടുള്ള താരമാണ് ആകാശ്. അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍ പലപ്പോഴും വലിയ വിമര്‍ശനങ്ങളും നേരിടാറുണ്ട്. എന്തായാലും ക്രിക്കറ്റില്‍ സജീവമായി തുടരുന്ന താരങ്ങളിലൊരാളാണ് ആകാശ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications