For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഡികോക്ക് ക്യാപ്റ്റന്‍; ഒപ്പം ഹേല്‍സ്, മര്‍ക്രാം, റബാഡ, ഹസരംഗ! ആര്‍സിബിയുടെ സൂപ്പര്‍ ടീം

12, 13 തിയതികളിലാണ് മെഗാ ലേലം നടക്കുന്നത്

ഐപിഎല്ലിന്റെ 14 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും കിരീടം സ്വന്തമാക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ഫ്രാഞ്ചൈസികളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. രണ്ടു തവണ അവര്‍ ഫൈനല്‍ വരെയെത്തിയെങ്കിലും കപ്പിനു തൊട്ടരികെ കാലിടറുകയായിരുന്നു. വരാനിരിക്കുന്ന സീസണിലെങ്കിലും ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനായിരിക്കും അവരുടെ ശ്രമം.

അതു സാധ്യമാവണമെങ്കില്‍ ശക്തമായൊരു ടീമിനെ തന്നെ ആര്‍സിബി വാര്‍ത്തെടുക്കേണ്ടതുണ്ട്. ഈ മാസം 12, 13 തിയ്യതികളിലായി നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ ഏറ്റവും അനുയോജ്യരായ കളിക്കാരെ കണ്ടെത്തി ടീമിലെത്തിക്കേണ്ടത് വളരെ പ്രധാനമാണ്.

1

മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് എന്നിവരെയാണ് ലേലത്തിനു മുമ്പ് ആര്‍സിബി നിലനിര്‍ത്തിയത്. കോലിക്കു 15 കോടിയും മാക്‌സ്വെല്ലിനു 11 കോടിയും സിറാജിനു ഏഴു കോടിയുമാണ് ആര്‍സിബിക്കു ചെലവായത്. ഇനി 57 കോടിയാണ് ലേലത്തില്‍ ചെലവഴിക്കാന്‍ ആര്‍സിബിയുടെ പക്കല്‍ ബാക്കിയുള്ളത്. ഈ തുകയ്ക്കു പരമാവധി 22 കളിക്കാരെ അവര്‍ക്കു ലേലത്തില്‍ വാങ്ങിക്കാം. ഇതില്‍ ഏഴു വിദേശ താരങ്ങളുടെ ക്വാട്ടയാണ് ബാക്കിയുള്ളത്. ലേലത്തില്‍ ആര്‍സിബി ടീമിലേക്കു കൊണ്ടു വരേണ്ട കളിക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

2

ലേലത്തില്‍ ആര്‍സിബി തീര്‍ച്ചായും ടീമിലെത്തിക്കേണ്ട ബാറ്റര്‍മാര്‍ സൗത്താഫ്രിക്കയുടെ വിക്കറ്റ് കീപ്പറും ഓപ്പണരുമായ ക്വിന്റണ്‍ ഡികോക്ക്, ഇംഗ്ലണ്ടിന്റെ അലെക്‌സ് ഹേല്‍സ്, സൗത്താഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാം, ഇന്ത്യന്‍ യുവതാരം പ്രിയം ഗാര്‍ഗ്, ഇന്ത്യയുടെ തന്നെ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ എന്നിവരാണ്.
കോലി ക്യാപ്റ്റന്‍ സ്ഥാനൊഴിഞ്ഞതിനാല്‍ പുതിയ സീസണില്‍ നായകനെ കൂടി കണ്ടെത്തേണ്ട അധികച്ചുമതല ആര്‍സിബിക്കുണ്ട്. ഈ റോളിലേക്കു ഏറ്റവും യോജിച്ച താരമാണ് ഡികോക്ക്.

3

നേരത്തേ സൗത്താഫ്രിക്കയെ നയിച്ച് പരിചയമുള്ള താരമാണ് അദ്ദേഹം. ക്യാപ്റ്റന്‍സി മാത്രമല്ല വിക്കറ്റ് കീപ്പിങ്, ഓപ്പണിങ് എന്നിവയും ഡികോക്കില്‍ ഭദ്രമാണ്. ആര്‍സിബിയെ വളരെ മികച്ച രീതിയില്‍ ചുരുങ്ങിയത് അടുത്ത നാലു വര്‍ഷത്തേക്കെങ്കിലും നയിക്കാന്‍ താരത്തിനാവും.രണ്ടു കോടിയാണ് ലേലത്തില്‍ ഡികോക്കിന്റെ അടിസ്ഥാന വില. ഈ തുകയ്ക്കു ഡികോക്കിനെ ലഭിക്കാന്‍ സാധ്യതയില്ല. അഞ്ചു കോടിക്കു മുകളില്‍ അദ്ദേഹത്തിനു മൂല്യം ലഭിച്ചേക്കും. എന്തു തന്നെയായാലും എത്ര വില കൊടുത്തും ഡികോക്കിനെ വാങ്ങാന്‍ ആര്‍സിബി ശ്രമിച്ചേ തീരൂ.ഡികോക്കിനെ ലേലത്തില്‍ കൈവിടേണ്ടി വന്നാല്‍ പകരക്കാരനായി മറ്റൊരു മികച്ച ഓപ്ഷന്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ ജോണി ബെയര്‍സ്‌റ്റോയാണ്.

4

ഇംഗ്ലണ്ടിന്റെ തീപ്പൊരി ബാറ്ററാണ് അലെക്‌സ് ഹേല്‍സ്. ബിഗ് ബാഷ് ലീഗിലും പാകിസ്താന്‍ സൂപ്പര്‍ ലീഗിലുമെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. 151 എന്ന തകര്‍പ്പന്‍ സ്‌ട്രൈ്ക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. വിരാട് കോലിയും ഡികോക്കും ചേര്‍ന്ന് ആര്‍സിബിക്കു വേണ്ടി ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ മൂന്നാംസ്ഥാനം ഹേല്‍സിനെ ഏല്‍പ്പിക്കാം.
ലേലത്തില്‍ 1.5 കോടിയാണ് താരത്തിന്റെ അടിസ്ഥാനവില. ഐപിഎല്ലില്‍ മുമ്പ് അത്ര മികച്ച പ്രകടനം നടത്തിയിട്ടില്ലാത്തതിനാല്‍ ലേലത്തില്‍ ഹേല്‍സിനു അത്ര ഡിമാന്റുണ്ടാവാനിടയില്ല. ഇതു ആര്‍സിബിക്കു കാര്യങ്ങള്‍ എളുപ്പമാക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി നേരത്തേ ആറു മല്‍സരങ്ങളില്‍ നിന്നും 148 റണ്‍സാണ് ഹേല്‍സ് നേടിയത്.

5

മധ്യനിരയില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ക്ലാസിക് ബാറ്ററാണ് മര്‍ക്രാം. കഴിഞ്ഞ സീസണിന്റെ രണ്ടാംപകുതിയില്‍ പഞ്ചാബ് കിങ്‌സിലൂടെയാണ് അദ്ദേഹം ഐപിഎല്ലില്‍ അരങ്ങേറിയത്. മികച്ച ഇന്നിങ്‌സുകള്‍ മര്‍ക്രാം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. പക്ഷെ സീസണിനു ശേഷം താരത്തെ പഞ്ചാബ് കൈവിടുകയായിരുന്നു. 150നടുത്ത് സ്‌ട്രൈക്ക് റേറ്റുള്ള മര്‍ക്രാം കളിഞ്ഞ വര്‍ഷം 16 ഇന്നിങ്‌സുകളില്‍ നിന്നും 570 റണ്‍സ് അടിച്ചെടുത്തിരുന്നു.

6

ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റനായ പ്രിയം ഗാര്‍ഗ് 2020ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെയാണ് ഐപിഎല്ലില്‍ തുടക്കം കുറിച്ചത്. 2020ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ച നായകനാണ് അദ്ദേഹം. പക്ഷെ ഹൈദരാബാദില്‍ തന്റെ ബാറ്റിങ് മികവ് തെളിയിക്കാന്‍ ഗാര്‍ഗിനു വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ല. 19 മല്‍സരങ്ങളില്‍ നിന്നും 205 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 20 ലക്ഷം മാത്രം അടിസ്ഥാന വിലയുള്ള 21കാരനായ ഗാര്‍ഗിനെ ആര്‍സിബിക്കു തീര്‍ച്ചയായും ദീര്‍ഘകാലത്തേുള്ള മുതല്‍ക്കൂട്ടായി പരിഗണിക്കാവുന്നതാണ്. മാത്രമല്ല ഭാവിയില്‍ ആര്‍സിബിയുടെ നായകസ്ഥാനവും അദ്ദേഹത്തെ അവര്‍ക്കു ഏല്‍പ്പിക്കാന്‍ കഴിയും.

7

മധ്യനിരയില്‍ ആര്‍സിബി നോട്ടമിടേണ്ട മറ്റൊരു താരം ഓള്‍റൗണ്ടര്‍ കൂടിയായ ദീപക് ഹൂഡയാണ്. വിരമിച്ച സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സിനു പകരം ഫിനിഷറായി ഹൂഡയെ ആര്‍സിബി ധൈര്യമായി പരീക്ഷിക്കാം. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു അദ്ദേഹം. ചില വെടിക്കെട്ട് പ്രകടങ്ങള്‍ ഹൂഡ കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. 12 മല്‍സരങ്ങളില്‍ നിന്നും 160 റണ്‍സായിരുന്നു താരം നേടിയത്.

9

ഓള്‍റൗണ്ടര്‍മാരായി ശ്രീലങ്കയുടെ വനിന്ദു ഹസരംഗയെയും ഇന്ത്യയുടെ ഹര്‍ഷല്‍ പട്ടേലിനെയും ആര്‍സിബി ലേലത്തില്‍ പരിഗണിക്കണം. ഫാസ്റ്റ് ബൗളര്‍മാരായി സൗത്താഫ്രിക്കയുടെ കാഗിസോ റബാഡ, ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്, ഇന്ത്യന്‍ യുവ ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാന്‍ എന്നിവരെയും ആര്‍സിബി ലേലത്തില്‍ വാങ്ങിക്കണം.
കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ താരം കൂടിയാണ് ഹസരംഗ. പക്ഷെ അദ്ദേഹത്തിനു ആര്‍സിബി മതിയായ അവസരങ്ങള്‍ നല്‍കിയില്ല. എന്നാല്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറാണ് ഹസരംഗ.

9

ഹര്‍ഷലിന്റെ കാര്യമെടുത്താല്‍ അദ്ദേഹം കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കൊപ്പമുണ്ടായിരുന്നു. 32 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും കൈക്കലാക്കിയിരുന്നു. ഇത്തവണ ലേലത്തില്‍ രണ്ടു കോടിയാണ് ഹര്‍ഷലിന്റെ അടിസ്ഥാനവില.

10

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പേസാക്രമണത്തിന്റെ കുന്തമുനയായ റബാഡയെ ആര്‍സിബി തീര്‍ച്ചയായിട്ടും ടീമിലേക്കു കൊണ്ടു വരേണ്ടണ്ടതുണ്ട്. റബാഡയ്‌ക്കൊപ്പം ഡിസിയുടെ തന്നെ മുന്‍ താരമായ ആവേശും ആര്‍സിബിയില്‍ വേണം. ഡിസിക്കു വേണ്ടി കളിച്ച എല്ലാ സീസണുകളിലും തകര്‍പ്പന്‍ ബൗളിങ് കാഴ്‌വച്ചിട്ടുള്ള താരമാണ് റബാഡ. പക്ഷെ കഴിഞ്ഞ സീസണിനു ശേഷം നാട്ടുകാരന്‍ കൂടിയായ ആന്‍ റിച്ച് നോര്‍ക്കിയയെ നിലനിര്‍ത്തിയ ഡിസി റബാഡയെ കൈവിടുകയായിരുന്നു. വരാനിരിക്കുന്ന മെഗാ ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം.

11

ആവേശിന്റെ കാര്യമെടുത്താല്‍ കഴിഞ്ഞ സീസണില്‍ ഡിസിക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളറാണ്. 16 മല്‍സരങ്ങളില്‍ നിന്നും 24 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു. 20 ലക്ഷം രൂപയാണ് ഇത്തവണ താരത്തിന്റെ അടിസ്ഥാനവില.

അതേസമയം, കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു ഹേസല്‍വുഡ്. സിഎസ്‌കെയ്ക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ അദ്ദേഹം കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ കിരീടവിജയത്തിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു. സിഎസ്‌കെയ്ക്കു വേണ്ടി 11 വിക്കറ്റുകളാണ് ഹേസല്‍വുഡ് വീഴ്ത്തിയത്. ഓസീസിനായി ഫൈനലിലെ മൂന്നുള്‍പ്പെടെ ടി20 ലോകകപ്പിലും അദ്ദേഹം 11 വിക്കറ്റുകളെടുത്തു.

Story first published: Friday, February 4, 2022, 11:42 [IST]
Other articles published on Feb 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+