IPl 2021:പൂനെ സൂപ്പര്‍ ജയന്റ്‌സിനായി കളിച്ചു, ലഖ്‌നൗവിന്റെയും ഭാഗമാവുമോ? മൂന്ന് പേരിതാ

ലഖ്‌നൗ: രാജസ്ഥാന്‍ റോയല്‍സിനെയും സിഎസ്‌കെയേയും 2016-2017 സീസണില്‍ വിലക്കിയപ്പോള്‍ പകരക്കാരായെത്തിയ ടീമുകളിലൊന്നാണ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ്. 2018ല്‍ രണ്ട് ടീമും തിരിച്ചെത്തിയതോടെ പൂനെക്ക് പുറത്താകേണ്ടി വന്നു. 2022ല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സെന്ന പേരില്‍ പുതിയ ടീമുമായി എത്തിയിരിക്കുകയാണ് അന്നത്തെ പൂനെ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉടമസ്ഥര്‍. പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ സൂപ്പര്‍ ജയന്റ്‌സിനെ കൈവിടാതെയാണ് ലഖ്‌നൗ ടീമിന്റെ വരവ്.
പേരിലെ സാമ്യത നിലനിര്‍ത്തിയതോടെ ഇതിനോടകം ലഖ്‌നൗ ടീം വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ ടീമില്‍ മാര്‍ക്കസ് സ്‌റ്റോയിനിസ്, രവി ബിഷ്‌നോയ് എന്നിവരെയും എത്തിച്ചിട്ടുണ്ട്. മെഗാ ലേലത്തില്‍ എതിരാളികള്‍ക്കെല്ലാം വലിയ തലവേദന സൃഷ്ടിക്കാന്‍ ലഖ്‌നൗ ഉണ്ടാവുമെന്നുറപ്പാണ്. പല സൂപ്പര്‍ താരങ്ങളും ലക്ഷ്യമിടുന്ന ലഖ്‌നൗ മുന്‍ കെകെആര്‍ നായകനായ ഗൗതം ഗംഭീറിനെ ഉപദേഷ്ടാവാക്കിയാണ് 15ാം സീസണിലേക്കെത്തുന്നത്.

2016ല്‍ പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായിരുന്ന പല താരങ്ങളും ഇന്ന് മറ്റ് പല ഫ്രാഞ്ചൈസികളിലുമായി കളിക്കുന്നുണ്ട്. ലഖ്‌നൗവായി പഴയ പൂനെ ടീം മാനേജ്‌മെന്റെത്തുമ്പോള്‍ അവരോടൊപ്പം ഇവരില്‍ പല താരങ്ങളും തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട്. ഇത്തരത്തില്‍ നേരത്തെ പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനായി കളിക്കുകയും ഇത്തവണ ലഖ്‌നൗവിന്റെ ഭാഗമായി മാറാനും സാധ്യതയുള്ള ചില താരങ്ങളെ പരിചയപ്പെടാം.

രാഹുല്‍ ത്രിപാഠി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയ രാഹുല്‍ ത്രിപാഠി 2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിലൂടെയാണ് ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത്. അതുകൊണ്ട് തന്നെ അന്നത്തെ ടീമിനോട് താരത്തിന് കടപ്പാടുമുണ്ട്. 2017ല്‍ പൂനെ സൂപ്പര്‍ ജയന്റ്‌സ് ഫൈനല്‍ കളിച്ചപ്പോള്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ രാഹുലിനായിരുന്നു. 14 ഇന്നിങ്‌സില്‍ നിന്ന് 391 റണ്‍സാണ് അദ്ദേഹം നേടിയത്. ഓപ്പണറായും മധ്യനിര താരമായുമെല്ലാം കളിക്കാന്‍ കെല്‍പ്പുള്ള രാഹുല്‍ അവസാന സീസണിലും ഭേദപ്പെട്ട ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ആക്രമിച്ച് കളിക്കാന്‍ മിടുക്കനായ രാഹുലിനെ ലഖ്‌നൗ സ്വന്തമാക്കാന്‍ സാധ്യത കൂടുതലാണ്. ലഖ്‌നൗവിന് മുതല്‍ക്കൂട്ടായി മാറാന്‍ കെല്‍പ്പുള്ള താരം തന്നെയാണ് രാഹുല്‍ ത്രിപാഠിയെന്ന് പറയാം.

വാഷിങ്ടണ്‍ സുന്ദര്‍
സ്പിന്നറായി രവി ബിഷ്‌നോയ് ലഖ്‌നൗവിലുണ്ടെങ്കിലും സ്പിന്‍ ഓള്‍റൗണ്ടറുടെ അഭാവം ടീമിലുണ്ട്. ഈ സ്ഥാനത്തേക്ക് ആര്‍സിബി ഒഴിവാക്കിയ വാഷിങ്ടണ്‍ സുന്ദറെത്താനാണ് സാധ്യത. 22കാരനായ താരം 2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിലൂടെയാണ് ഐപിഎല്ലിലേക്കെത്തിയത്. അരങ്ങേറ്റ സീസണില്‍ 10 മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റാണ് അദ്ദേഹം നേടിയത്. 6.16 ആയിരുന്നു ഇക്കോണമി റേറ്റ്. ഇപ്പോള്‍ അനുഭവസമ്പന്നായി മാറിയ സുന്ദര്‍ ഇന്ത്യന്‍ ടീമിന്റെയടക്കം ഭാഗമാണ്. ന്യൂബോളില്‍ പവര്‍പ്ലേയില്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന സ്പിന്നറാണ് സുന്ദര്‍. അതുകൊണ്ട് തന്നെ ലഖ്‌നൗ മാനേജ്‌മെന്റ് തങ്ങളുടെ പഴയ താരമായ സുന്ദറിനെ ഇത്തവണ തിരിച്ചെത്തിച്ചേക്കും.

ശര്‍ദുല്‍ ഠാക്കൂര്‍
ആരാധകരുടെ ലോര്‍ഡ്, ശര്‍ദുല്‍ ഠാക്കൂര്‍ ഇത്തവണ എല്ലാ ടീമുകളുടെയും നോട്ടപ്പുള്ളിയാണ്. പേസ് ഓള്‍റൗണ്ടറായ ശര്‍ദുലിനെ മെഗാ ലേലത്തിന് മുമ്പ് സിഎസ്‌കെയാണ് ഒഴിവാക്കിയത്. സിഎസ്‌കെ തന്നെ ശര്‍ദുലിനെ ലേലത്തില്‍ തിരിച്ചെത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് വിവരം. ഇന്ന് ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലടക്കം നിര്‍ണണ്ണായക സ്ഥാനമുള്ള ശര്‍ദുല്‍ ഠാക്കൂര്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിലൂടെയായിരുന്നു. 12 മത്സരം ടീമിനൊപ്പം കളിച്ച ശര്‍ദുല്‍ 11 വിക്കറ്റാണ് നേടിയത്. ഇതില്‍ ഒരു മൂന്ന് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇന്ന് ബാറ്റിങ്ങിലും ശര്‍ദുല്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ലഖ്‌നൗ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന താരങ്ങളിലൊരാള്‍ മുന്‍ താരമായ ശര്‍ദുല്‍ ഠാക്കൂറായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications