വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL2022: അടിസ്ഥാന വിലക്ക് ടീമിലെത്തി, ഗംഭീര പ്രകടനം, ടീമുകള്‍ക്ക് ലോട്ടറിയായ അഞ്ച് താരങ്ങളിതാ

അടിസ്ഥാന വിലക്ക് ടീമിലേക്കെത്തിക്കുകയും പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത ചില താരങ്ങളുണ്ട്

1

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പ്ലേ ഓഫിലേക്കടുക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ ഇനി പ്ലേ ഓഫില്‍ കടക്കില്ലെന്ന് ഉറപ്പിച്ച് പറയാം. കെകെആറിന്റെ സാധ്യതകളും പരുങ്ങലിലാണ്. ഇത്തവണ അരങ്ങേറ്റക്കാരായെത്തിയ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫില്‍ സീറ്റുറപ്പിച്ച് കഴിഞ്ഞു. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും പ്ലേ ഓഫിന് തൊട്ടടുത്താണ്. രാജസ്ഥാന്‍ റോയല്‍സ്, ആര്‍സിബി, ഡല്‍ഹി എന്നിവരെല്ലാം പ്ലേ ഓഫിലെത്താന്‍ സാധ്യതയുള്ളവരാണ്.

ഇത്തവണത്തെ പല വമ്പന്‍ ടീമുകളും പിന്നോട്ട് പോയ കാരണം നോക്കിയാല്‍ സൂപ്പര്‍താരങ്ങള്‍ നിരാശപ്പെടുത്തിയത് വ്യക്തമാവും. മുംബൈ ഇന്ത്യന്‍സ് അഞ്ച് തവണ ചാമ്പ്യന്മാരാണ്. ഇത്തവണ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബുംറ എന്നിവരുടെ പ്രകടനം അവരെ ബാധിച്ചു. സിഎസ്‌കെയിലും സൂപ്പര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തി. ഡല്‍ഹി ക്യാപിറ്റല്‍സ്, കെകെആര്‍ ടീമുകളിലേക്ക് വരുമ്പോഴും ഇതേ പ്രശ്‌നം കാണാനാവും.

വലിയ പ്രതീക്ഷകള്‍ വെച്ച് കോടികള്‍ നല്‍കി ടീമിലെത്തിച്ച പലരും ഇത്തവണ നാണംകെടുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 15.25 കോടിക്ക് ടീമിലെത്തിയ ഇഷാന്‍ കിഷന്റെ പ്രകടനമൊക്കെ വാങ്ങിച്ച പ്രതിഫലത്തോട് നീതിപുലര്‍ത്തുന്ന തരത്തിലല്ല. എന്നാല്‍ അടിസ്ഥാന വിലക്ക് ടീമിലേക്കെത്തിക്കുകയും പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത ചില താരങ്ങളുണ്ട്. ഇത്തരത്തില്‍ ഐപിഎല്ലില്‍ ടീമുകള്‍ക്ക് ലോട്ടറിയായി മാറിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ബനുഷ്‌ക രാജപക്‌സെ

ബനുഷ്‌ക രാജപക്‌സെ

ശ്രീലങ്കക്കാരനായ ബനുഷ്‌ക രാജപക്‌സെയെ ഇത്തവണ പഞ്ചാബ് കിങ്‌സാണ് മെഗാ ലേലത്തില്‍ സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കായി ടി20 ലോകകപ്പില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് രാജപക്‌സെക്ക് ഐപിഎല്ലിലേക്ക് വിളിയെത്താന്‍ കാരണം. അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കാണ് പഞ്ചാബ് താരത്തെ സ്വന്തമാക്കിയത്. പല ടീമുകളും ലേലത്തില്‍ രാജപക്‌സെക്കായി രംഗത്തെത്തുമെന്ന് കരുതിയെങ്കിലും ആരും വരാത്ത സാഹചര്യത്തില്‍ 50 ലക്ഷത്തിന് അദ്ദേഹത്തെ പഞ്ചാബ് ഒപ്പം കൂട്ടി.

ഈ തീരുമാനം മോശമായില്ല. ഇത്തവണ പഞ്ചാബ് വലിയ കുതിപ്പല്ല നടത്തുന്നതെങ്കിലും രാജപക്‌സെയുടെ പ്രകടനം കൈയടി നേടുന്നതാണ്. ഏഴ് മത്സരത്തില്‍ നിന്ന് 201 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 28.71 ആണ് ശരാശരി. തുടക്കം മുതല്‍ ആക്രമിക്കുന്ന രാജപക്‌സെയുടെ സ്‌ട്രൈക്കറേറ്റ് 165 ആണ്. ജോണി ബെയര്‍‌സ്റ്റോ ടീമിലേക്കെത്തിയപ്പോള്‍ രാജപക്‌സെയെ പഞ്ചാബ് തഴഞ്ഞിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തിച്ചു. നിലവില്‍ പഞ്ചാബ് നിരയിലെ നിര്‍ണ്ണായക ഘടകമാണ് രാജപക്‌സെ. പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ പൂര്‍ണ്ണമായും അവസാനിച്ചിട്ടില്ല. ടീം പ്ലേ ഓഫില്‍ കടക്കാന്‍ സാധ്യതകള്‍ നിലനില്‍ക്കെ രാജപക്‌സെയുടെ പ്രകടനം നിര്‍ണ്ണായകമാവുമെന്നുറപ്പ്.

മുകേഷ് ചൗധരി

മുകേഷ് ചൗധരി

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇത്തവണ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. എംഎസ് ധോണിയില്‍ നിന്ന് രവീന്ദ്ര ജഡേജ നായകസ്ഥാനത്തേക്കെത്തിയ സീസണില്‍ ടീമിന് തൊട്ടതെല്ലാം പിഴച്ചു. എന്നാല്‍ ഇത്തവണ സിഎസ്‌കെ കണ്ടെത്തിയ മുകേഷ് ചൗധരിയെന്ന പേസര്‍ വലിയ പ്രതീക്ഷകള്‍ നല്‍കുന്നു. ഇടം കൈയന്‍ പേസര്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് സിഎസ്‌കെയിലേക്കെത്തി ശ്രദ്ധേയ പ്രകടനം നടത്തുന്നത്. 10 മത്സരത്തില്‍ നിന്ന് 13 വിക്കറ്റാണ് മുകേഷ് നേടിയത്.

മെഗാ ലേലത്തില്‍ ആരും വിളിക്കാനില്ലാത്ത താരത്തെ ടീമിലേക്ക് പരിഗണിച്ച സിഎസ്‌കെയ്ക്ക് തെറ്റിയില്ല. ആദ്യ മത്സരങ്ങളില്‍ മികവിനൊത്ത് ഉയര്‍ന്നില്ലെങ്കിലും പിന്നീട് ഫോം കണ്ടെത്താന്‍ മുകേഷ് ചൗധരിക്കായി. ഇപ്പോള്‍ ന്യൂബോളില്‍ ടീമിന്റെ ഏറ്റവും വിശ്വസ്തന്‍ മുകേഷ് ചൗധരിയാണ്. ഇത്തവണ സിഎസ്‌കെ ജയിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം തന്നെ നടത്താന്‍ മുകേഷ് ചൗധരിക്കായിട്ടുണ്ട്.

മൊഹ്‌സിന്‍ ഖാന്‍

മൊഹ്‌സിന്‍ ഖാന്‍

ഇത്തവണ മെഗാ ലേലത്തെ ഫലപ്രദമായി ഉപയോഗിച്ച ടീമുകളിലൊന്നാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. അരങ്ങേറ്റക്കാരായെത്തിയ കെ എല്‍ രാഹുലും സംഘവും പ്ലേ ഓഫിന് തൊട്ടടുത്താണ് നില്‍ക്കുന്നത്. ഇത്തവണ ലഖ്‌നൗവിന്റെ ബൗളിങ് നിരയില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ഒരു പേസറുണ്ട്. യുവതാരം മൊഹ്‌സിന്‍ ഖാന്‍. അടിസ്ഥാന വിലയായ 20 ലക്ഷത്തിന് ലഖ്‌നൗ സ്വന്തമാക്കിയ താരം ടീമിന്റെ നെടുന്തൂണാണെന്ന് പറയാം. വൈകിയാണ് ലഖ്‌നൗ താരത്തെ കളത്തിലിറക്കിയത്.

അഞ്ച് മത്സരത്തില്‍ നിന്ന് 9 വിക്കറ്റുകള്‍ ഇടം കൈയന്‍ പേസര്‍ നേടിക്കഴിഞ്ഞു. ആറ് റണ്‍സില്‍ താഴെയാണ് പല മത്സരങ്ങളിലെയും അദ്ദേഹത്തിന്റെ ഇക്കോണമി. ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ പന്തുകൊണ്ട് മികവ് കാട്ടുന്ന താരം ലഖ്‌നൗവിന്റെ കിരീട പ്രതീക്ഷകളെ സജീവമാക്കുന്നവരില്‍ സുപ്രധാനിയാണ്. ലഖ്‌നൗ മെഗാ ലേലത്തില്‍ നടത്തിയ ഏറ്റവും മികച്ച നീക്കമെന്ന് തന്നെ മൊഹ്‌സിന്‍ ഖാനെ ടീമിലെത്തിച്ചതിനെ വിശേഷിപ്പിക്കാം.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

ആര്‍ക്കും വേണ്ടാതിരുന്ന ബൗളറാണ് ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഉമേഷ് യാദവ്. അവസാന സീസണില്‍ ഡല്‍ഹിയുടെ ബെഞ്ചില്‍ മാത്രമിരുന്ന ഉമേഷ് യാദവിനെ അടിസ്ഥാന വിലയായ രണ്ട് കോടിക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണ സ്വന്തമാക്കിയത്. ആരാധകര്‍ പോലും ഈ തീരുമാനത്തെ വിമര്‍ശിച്ചെങ്കിലും പ്രകടനംകൊണ്ട് ഇവരുടെയെല്ലാം വായടപ്പിക്കാന്‍ ഉമേഷിനായി. 10 മത്സരത്തില്‍ നിന്ന് 15 വിക്കറ്റാണ് ഉമേഷ് നേടിയത്. പല സീസണുകളിലും അദ്ദേഹം റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്തതിന്റെ പേരില്‍ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ ഇത്തവണ മോശമല്ലാത്ത ഇക്കോണമിയുമുണ്ട്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. കെകെആര്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് ഇത്തവണ ഉമേഷ് യാദവ് കാഴ്ചവെച്ചതെന്ന് പറയാം.

ടിം സൗത്തി

ടിം സൗത്തി

ന്യൂസീലന്‍ഡ് സീനിയര്‍ പേസര്‍ ടിം സൗത്തിയെ കെകെആര്‍ സ്വന്തമാക്കിയത് 1.5 കോടിക്കാണ്. ഈ പൈസയോട് നീതി പുലര്‍ത്താന്‍ സൗത്തിക്ക് സാധിച്ചിട്ടുണ്ട്. ഏഴ് മത്സരത്തില്‍ നിന്ന് ഇതിനോടകം 12 വിക്കറ്റുകള്‍ നേടാന്‍ സൗത്തിക്ക് സാധിച്ചിട്ടുണ്ട്. ന്യൂബോളില്‍ മികച്ച സ്വിങ് കണ്ടെത്തുന്ന സൗത്തി ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുന്ന പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നേടി കെകെആറിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ സൗത്തിക്കായിരുന്നു. പ്ലേ ഓഫ് പ്രതീക്ഷ പൂര്‍ണ്ണമായും അവസാനിക്കാത്ത കെകെആറില്‍ വരുന്ന മത്സരങ്ങളിലും നിര്‍ണ്ണായക സ്ഥാനമാണ് സൗത്തിക്കുള്ളത്.

Story first published: Wednesday, May 11, 2022, 11:28 [IST]
Other articles published on May 11, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X