Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ഇവര്‍ക്ക് ശരിക്കും ലോട്ടറി', പ്രകടനം മോശവും അടിസ്ഥാന വില കോടിയും, അഞ്ച് ഭാഗ്യവാന്മാര്‍

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. ഇത്തവണ ലേലത്തിലേക്ക് 1200 ലധികം താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 590 താരങ്ങള്‍ക്കാണ് അന്തിമ പട്ടികയില്‍ ഇടമുള്ളത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 ടീമുകള്‍ ടൂര്‍ണമെന്റിലുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ താരങ്ങള്‍ക്ക് ഇത്തവണ അവസരം ലഭിച്ചേക്കും. 200ഓളം താരങ്ങള്‍ക്കാവും ലേലത്തില്‍ ആകെ അവസരം ലഭിക്കുക. കൂടുതല്‍ ആളുകളും അണ്‍സോള്‍ഡാവാനാണ് സാധ്യത.

മാര്‍ക്യു താരങ്ങളുടെ പട്ടികയും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 28 താരങ്ങളാണ് രണ്ട് കോടി അടിസ്ഥാന വിലയില്‍ ലേലത്തിലേക്കെത്തിയിരിക്കുന്നത്. പല പ്രമുഖ താരങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്തവണ നിരവധി സൂപ്പര്‍ താരങ്ങള്‍ ലേലത്തിലേക്കെത്തിയിട്ടുണ്ടെന്നതാണ് ലേലത്തെ കൂടുതല്‍ ആവേശകരമാക്കുന്നത്. ഡേവിഡ് വാര്‍ണര്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ക്വിന്റന്‍ ഡീകോക്ക്, കഗിസോ റബാഡ എന്നിവരെല്ലാം ലേലത്തിന്റെ ഇതുവരെയുള്ള പ്രതിഫല റെക്കോഡിനെ തകര്‍ക്കാന്‍ കെല്‍പ്പുള്ളവനാണ്.

1

ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ അണ്‍ക്യാപ്പഡായിട്ടുള്ള പല താരങ്ങളും ഇത്തവണ അവസരം പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ ടീമുകളിലും വലിയ അഴിച്ചുപണി നടന്നിട്ടുള്ളതിനാല്‍ മികച്ച താരങ്ങളെ സ്വന്തമാക്കാന്‍ കടുത്ത പോരാട്ടം തന്നെ നടന്നേക്കും. ഇത്തവണ അടിസ്ഥാന വില ലഭിച്ച താരങ്ങളെ പരിശോധിക്കുമ്പോള്‍ ചില താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത് അല്‍പ്പം കൂടുതലാണെന്ന് തോന്നിപ്പോകും. പ്രകടനം മോശവും എന്നാല്‍ അടിസ്ഥാന വില കോടിയുമായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇഷാന്ത് ശര്‍മ (രണ്ട് കോടി)

ഇഷാന്ത് ശര്‍മ (രണ്ട് കോടി)

ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണില്‍ ആകെ കളിച്ചത് നാല് മത്സരം മാത്രമാണ്. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ നിന്ന് പുറത്തായിട്ട് ഏറെ നാളുകളായ ഇഷാന്ത് അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്നു. പഞ്ചാബ് കിങ്‌സ്, കെകെആര്‍ ടീമുകളുടെയെല്ലാം ഭാഗമായിട്ടുള്ള ഇഷാന്ത് പരിമിത ഓവറില്‍ അത്ര മികച്ച ബൗളറല്ലെന്നത് അദ്ദേഹത്തിന്റെ കണക്കുകളില്‍ നിന്ന് തന്നെ വ്യക്തം. ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും സജീവമാണെങ്കിലും പരിമിത ഓവറില്‍ പടിക്ക് പുറത്തുതന്നെയാണ്.

സീനിയര്‍ താരത്തിന് സമീപകാലത്തായി പരിക്കും വില്ലനാവുന്നു. ഈ അവസരത്തില്‍ ഇത്തവണ ആരും വാങ്ങാന്‍ താല്‍പ്പര്യപ്പെടാത്ത താരങ്ങളിലൊരാളാണ് ഇഷാന്ത് ശര്‍മ. 2019ല്‍ ഡല്‍ഹി ഇഷാന്തിനെ സ്വന്തമാക്കിയത് 1.1 കോടി രൂപക്കാണ്. എന്നാല്‍ ഇത്തവണ രണ്ട് കോടിയാണ് അദ്ദേഹത്തിന്റെ അടിസ്ഥാന വില. 93 ഐപിഎല്ലില്‍ നിന്നായി 75 വിക്കറ്റാണ് വീഴ്ത്തിയത്. 8.12 ആണ് ഇക്കോണമി. ഒരു തവണ 12 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചുവെന്നതാണ് എടുത്തുപറയാനാവുന്ന നേട്ടം. ഇഷാന്തിന് രണ്ട് കോടി അടിസ്ഥാന വിലയിട്ടതിനാല്‍ത്തന്നെ അണ്‍സോള്‍ഡാവാന്‍ സാധ്യത കൂടുതലാണ്.

ഉമേഷ് യാദവ് (രണ്ട് കോടി)

ഉമേഷ് യാദവ് (രണ്ട് കോടി)

മറ്റൊരു ഇന്ത്യന്‍ സീനിയര്‍ പേസറായ ഉമേഷ് യാദവിനും രണ്ട് കോടി രൂപയാണ് മെഗാ ലേലത്തില്‍ അടിസ്ഥാന വിലയായി ലഭിച്ചിരിക്കുന്നത്. അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്നു അദ്ദേഹം. കെകെആര്‍, ആര്‍സിബി ടീമുകളുടെയെല്ലാം ഭാഗമായിട്ടുള്ള ഉമേഷിനെ പരിമിത ഓവറിലെ വിശ്വസ്തനായ ബൗളറെന്ന് വിശേഷിപ്പിക്കാനാവില്ല. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത ബൗളറാണ് താരം.

121 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 119 വിക്കറ്റുകളാണ് അദ്ദേഹം വീഴ്്ത്തിയത്. 2018 സീസണില്‍ 20 വിക്കറ്റുമായി ഉമേഷ് തിളങ്ങിയിരുന്നു. എന്നാല്‍ കൃത്യമായ ലൈനോ ലെങ്‌തോ കാത്ത് പന്തെറിയാനാവാത്ത ഉമേഷിന് ഇത്തവണ രണ്ട് കോടി അടിസ്ഥാന വിലയിട്ടത് അല്‍പ്പം കൂടുതലാണ്. താരത്തിന് തന്നെ ഇത് തിരിച്ചടിയാവുമെന്ന് പറയാം. രണ്ട് കോടിക്ക് ആരും ഉമേഷിനെ വാങ്ങിയേക്കില്ല. അതുകൊണ്ട് തന്നെ അണ്‍സോള്‍ഡാവാനുള്ള സാധ്യത കൂടുതലാണ്. അര്‍ഹിച്ച അടിസ്ഥാന വിലയില്‍ കൂടുതലാണ് ഉമേഷിന് ലഭിച്ചിരിക്കുന്നത്. അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഇൗ അടിസ്ഥാന വില ലഭിച്ചതെന്ന് പറയാം.

അമ്പാട്ടി റായിഡു (രണ്ട് കോടി)

അമ്പാട്ടി റായിഡു (രണ്ട് കോടി)

അമ്പാട്ടി റായിഡുവിനെ സിഎസ്‌കെയാണ് കൈവിട്ടത്. മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ മിടുക്കുള്ളവനാണ്. 12 സീസണുകളില്‍ നിന്ന് 3916 റണ്‍സാണ് അദ്ദേഹം നേടിയത്. 2018ല്‍ സിഎസ്‌കെ കിരീടം നേടിയപ്പോള്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാനുമായി. എന്നാല്‍ 36കാരനായ താരത്തിന് ഇപ്പോള്‍ പഴയ മിടുക്കുണ്ടോയെന്നത് സംശയിക്കേണ്ടിയിരിക്കുന്നു. പ്രായം താരത്തെ തളര്‍ത്തുന്നുണ്ട്. നിലവില്‍ ആഭ്യന്തര ക്രിക്കറ്റ് പോലും കളിക്കാത്ത താരം ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ തിളങ്ങുകയെന്നത് പ്രയാസം തന്നെയാണ്. രണ്ട് കോടി രൂപ അടിസ്ഥാന വില റായിഡുവിന് അല്‍പ്പം കൂടുതലാണെന്ന് പറയാം. ഇത്തവണ റായിഡുവില്‍ ഫ്രാഞ്ചൈസികള്‍ വലിയ താല്‍പര്യം കാട്ടാനുള്ള സാധ്യത കുറവാണ്.

ഭുവനേശ്വര്‍ കുമാര്‍ (രണ്ട് കോടി)

ഭുവനേശ്വര്‍ കുമാര്‍ (രണ്ട് കോടി)

പഴയ സിംഹമെന്ന് വിളിക്കാവുന്ന താരമാണ് ഭുവനേശ്വര്‍ കുമാര്‍. ഒരു കാലത്ത് ന്യൂബോളിലും ഓള്‍ഡ് ബോളിലും ഒരുപോലെ തിളങ്ങിയിരുന്ന ഭുവി റണ്‍സ് വിട്ടുകൊടുക്കാന്‍ വളരെ പിശുക്കുകാട്ടിയിരുന്ന ബൗളറായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ. പരിക്കിന് ശേഷം ഭുവിയുടെ ഫോം നഷ്ടപ്പെട്ടുവെന്ന് തന്നെ പറയാം. പഴയ സ്വിങ് കണ്ടെത്താനോ ലൈനോ ലെങ്‌തോ നിലനിര്‍ത്താനോ ഭുവിക്ക് സാധിക്കുന്നില്ല. റണ്‍സ് വിട്ടുകൊടുക്കാന്‍ ഒരു മടിയും കാട്ടാത്ത ബൗളറായി ഭുവി മാറിയെന്ന് പറയാം.

അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിരുന്ന താരത്തെ മെഗാ ലേലത്തിന് മുമ്പ് ടീം ഒഴിവാക്കിയിട്ടുണ്ട്. രണ്ട് കോടി അടിസ്ഥാന വില ഭുവിക്ക് കൂടുതലാണെന്ന് നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ പറയാനാവും. പന്തുകൊണ്ട് പഴയ മിടുക്കുകാട്ടാനാവാത്ത ഭുവിക്ക് ഇത്തവണ വലിയ നേട്ടം ലേലത്തില്‍ പ്രതീക്ഷിക്കപ്പെടുന്നില്ല. ഇന്ത്യന്‍ ടീമിനൊപ്പവും നനഞ്ഞ പടക്കമാണ് ഭുവി. ഈ സാഹചര്യത്തില്‍ ഭുവിക്ക് രണ്ട് കോടി അടിസ്ഥാന വില അല്‍പ്പം കൂടുതലാണെന്ന് തന്നെ പറയാം.

കേദാര്‍ ജാദവ് (ഒരു കോടി)

കേദാര്‍ ജാദവ് (ഒരു കോടി)

സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയിലും ഫിനിഷറെന്ന നിലയിലും തിളങ്ങിയ കേദാറിന് ഇപ്പോള്‍ പഴയ മികവില്ലെന്ന് തന്നെ പറയാം. അവസാന മൂന്ന് സീസണിലും തീര്‍ത്തും നിരാശപ്പെടുത്തിയ കേദാറിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഒഴിവാക്കിയത്. അനുഭവസമ്പന്നനായ താരമാണെങ്കിലും ഇപ്പോള്‍ പഴയ മികവില്ല. ഇത്തവണ അണ്‍സോള്‍ഡാവാന്‍ സാധ്യത കൂടുതലുള്ള താരമാണ് കേദാര്‍ ജാദവ്. മുന്‍ ആര്‍സിബി, സിഎസ്‌കെ താരത്തിന് ഒരു കോടി രൂപ അടിസ്ഥാന വില നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ കൂടുതലാണെന്ന് തന്നെ പറയാം.

Story first published: Saturday, February 5, 2022, 15:05 [IST]
Other articles published on Feb 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+