
സ്വപ്‌നതുല്യമായ കുതിപ്പാണ് ഹാര്‍ദിക്കിനു കീഴില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഈ സീസണില്‍ നടത്തുന്നത്. ക്യാപ്റ്റന്‍സിയില്‍ നേരത്തേ ഒരു പരിചയവുമില്ലാത്ത ഹാര്‍ദിക് വളരെ മികച്ച രീതിയിലാണ് ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നത്. ആദ്യ മല്‍സരത്തില്‍ മറ്റൊരു അരങ്ങേറ്റക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചു വിക്കറ്റിനു തകര്‍ത്താണ് ജിടി ഐപിഎല്ലിലേക്കുള്ള വരവ് ആഘോഷിച്ചത്.
ആദ്യ മല്‍സരത്തിലേത് വെറുമൊരു അദ്ഭുതമല്ലെന്നു ടൈറ്റന്‍സ് രണ്ടാമങ്കത്തില്‍ തെളിയിക്കുകയും ചെയ്തു. കരുത്തരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 14 റണ്‍സിനാണ് ജിടി മറികടന്നത്. നിലവില്‍ നാലു പോയിന്റുമായി ലീഗില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്ന ടൈറ്റന്‍സ് അടുത്ത കളി ജയിച്ചാല്‍ തലപ്പത്തേക്കുയരും.

കെഎല്‍ രാഹുലിനു പകരം ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്ന മായങ്കിനു കീഴില്‍ പഞ്ചാബ് കിങ്‌സ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ആദ്യ കളിയില്‍ 200ന് മുകളില്‍ റണ്‍സ് ചേസ് ചെയ്തു ജയിച്ചാണ് പഞ്ചാബ് തുടങ്ങിയത്. പക്ഷെ രണ്ടാമത്തെ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അവരെ സ്വപ്‌നലോകത്തു നിന്നും താഴേക്ക് ഇറക്കി.
എന്നാല്‍ മൂന്നാം റൗണ്ടില്‍ പഞ്ചാബ് വിജയത്തിന്റെ ട്രാക്കില്‍ തിരിച്ചെത്തി. 54 റണ്‍സിനു നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവര്‍ വാരിക്കളയുകയായിരുന്നു.

കഴിഞ്ഞ മല്‍സരത്തില്‍ ഓള്‍റൗണ്ട് പ്രകടനം നടത്തിയ ഇംഗ്ലീഷ് യുവ താരം ലിയാം ലിവിങ്സ്റ്റണാണ് പഞ്ചാബ് കിങ്‌സിന്റെ തുറുപ്പുചീട്ട്. എങ്കിലും മുന്‍നിരയില്‍ മായങ്ക്- ശിഖര്‍ ധവാന്‍ സഖ്യത്തില്‍ നിന്നും മികച്ച ഇന്നിങ്‌സുകള്‍ പഞ്ചാബ് പ്രതീക്ഷിക്കുന്നുണ്ട്. ടീമിനൊപ്പം ചേര്‍ന്ന ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയെ പഞ്ചാബ് വെള്ളിയാഴ്ച കളിപ്പിക്കുമോയെന്നാണ് അറിയാനുള്ളത്. ബെയര്‍സ്‌റ്റോ ടീമിലേക്കു വന്നാല്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ഭാനുക രാജപക്‌സയ്ക്കു പുറത്തു പോവേണ്ടിവരും. ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ ചില തകര്‍പ്പന്‍ ഇന്നിങ്‌സുകളിലൂടെ ഇംപാക്ടുണ്ടാക്കാന്‍ താരത്തിനായിരുന്നു.

സാധ്യതാ ഇലവന്‍
പഞ്ചാബ് കിങ്‌സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഭാനുക രാജപക്‌സ/ ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, ഷാരൂഖ് ഖാന്‍, ജിതേഷ് ശര്‍മ, ഒഡെയ്ന്‍ സ്മിത്ത്, അര്‍ഷ്ദീപ് സിങ്, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ.
ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മാന്‍ ഗില്‍, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, അഭിനവ് മനോഹര്‍, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് ഷമി, വരുണ്‍ ആരോണ്‍.


Click it and Unblock the Notifications











