Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 15 ബോളില്‍ 56! കമ്മിന്‍സ് ഷോ, വമ്പന്‍ റെക്കോര്‍ഡ്- രാഹുലിനൊപ്പം

ഐപിഎല്ലിന്റെ 15ാം സീസണിലേക്കുള്ള തന്റെ വരവ് വെടിക്കെട്ട് പ്രകടനവുമായി അവിസ്മരണീയമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ സ്പീഡ് സ്റ്റാര്‍ പാറ്റ് കമ്മിന്‍സ്. സീസണിലെ ആദ്യ മല്‍സരം കളിച്ച അദ്ദേഹം അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അടിച്ചു കണ്ടംകടത്തുകയായിരുന്നു. വെറും 15 ബോളില്‍ ആറു കൂറ്റന്‍ സിക്‌സറും നാലു ബൗണ്ടറികളുമടക്കം കമ്മിന്‍സ് പുറത്താവാതെ വാരിക്കൂട്ടിയത് 56 റണ്‍സാണ്. ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്റെ സംഹാരതാണ്ഡവത്തിനു മുന്നില്‍ സ്തബ്ധരായി നില്‍ക്കാനേ മുംബൈയ്ക്കായുള്ളൂ. ഈ സീസണിലെ മൂന്നാമത്തെ പരാജയമാണ് രോഹിത് ശര്‍മയും സംഘവും ഈ മല്‍സരത്തില്‍ ഏറ്റുവാങ്ങിയത്.

1

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡിനൊപ്പമാണ് ഈ കളിയിലെ ഇന്നിങ്‌സോടെ പാറ്റ് കമ്മിന്‍സ് എത്തിയിരിക്കുന്നത്. അര്‍ധ സെഞ്ച്വറി തികയ്ക്കാന്‍ അദ്ദേഹത്തിനു വെറും 14 ബോളുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. ഇതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ ഓപ്പണറുമായ കെഎല്‍ രാഹുലിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും കമ്മിന്‍സ് എത്തിയിരിക്കുകയാണ്.

2

2018ല്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി കളിക്കവെയായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 14 ബോളില്‍ ഫിഫ്റ്റിയുമായി രാഹുല്‍ റെക്കോര്‍ഡിട്ടത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം കമ്മിന്‍സ് ഇതിനൊപ്പമെത്തിയിരിക്കുകയാണ്. ഈ ലിസ്റ്റില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ യൂസുഫ് പഠാനും സുനില്‍ നരെയ്‌നുമാണ്. രണ്ടു പേരും 15 ബോളുകളിലാണ് ഫിഫ്റ്റിയടിച്ചത്. 2014ല്‍ കെകെആറിനായി കളിക്കവെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയായിരുന്നു യൂസുഫിന്റെ വെടിക്കെട്ട്. നരെയ്‌നാവട്ടെ 2017ല്‍ ആര്‍സിബിക്കെതിരേയാണ് കെകെആറിനായി 15 ബോളില്‍ ഫിഫ്റ്റി തികച്ചത്.

3

പാറ്റ് കമ്മിന്‍സിന്റെ ഐപിഎല്‍ കരിയറിലെ മൂന്നാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കൂടിയായിരുന്നു ഈ മല്‍സരത്തിലേത്. നേരത്തേ 2020ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേയും കഴിഞ്ഞ സീസണില്‍ ചെന്നൈ സ,ൂപ്പര്‍ കിങ്‌സിനെതിരേയുമായിരുന്നു അദ്ദേഹത്തിന്റെ മറ്റു ഫിഫ്റ്റികള്‍. കമ്മിന്‍സ് അന്നു ഫിഫ്റ്റി നേടിയ രണ്ടു ടീമുകളും ആ സീസണില്‍ ചാംപ്യന്‍മാരാവുകയും ചെയ്തു. ഇത്തവണ മുംബൈയും ഇതാവര്‍ത്തിക്കുമോയെന്നാണ് ഇനി കാത്തിരുന്നു കാണാനുള്ളത്.

4

മുംബൈ ഇന്ത്യന്‍സിനെതിരായ റെക്കോര്‍ഡ് പ്രകടനത്തില്‍ നേരിട്ട 15 ബോളുകളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് പാറ്റ് കമ്മിന്‍സിനു റണ്‍സെടുക്കാന്‍ സാധിക്കാതെ പോയത്. ടൈമല്‍ മില്‍സിനെതിരേ നേരിട്ട ആദ്യ ബോളില്‍ സിംഗിളുമായി തുടങ്ങിയ അദ്ദേഹം അടുത്ത ബോളില്‍ സിക്‌സറും ബൗണ്ടറിയും തുടരെയടിച്ചു. ജസ്പ്രീത് ബുംറയാണ് അടുത്ത ഓവര്‍ ബൗള്‍ ചെയ്തത്. തുടര്‍ച്ചയായി രണ്ടു ബോളുകൡ കമ്മിന്‍സിനു റണ്‍സൊന്നും ലഭിച്ചില്ല. എന്നാല്‍ അടുത്ത രണ്ടു ബോളുകള്‍ സിക്‌സറിലേക്കും ബൗണ്ടറിയിലേക്കും പായിച്ച് ഇതിന്റെ ക്ഷീണം തീര്‍ത്തു. അടുത്ത ബോളില്‍ സിംഗിള്‍.

5

ഡാനിയേല്‍ സാംസെറിഞ്ഞ 16ാം ഓവറില്‍ കമ്മിന്‍സ് റണ്‍മഴ പെയ്യിച്ചു. ആദ്യ ബോള്‍ സിക്‌സര്‍, അടുത്തത് ബൗണ്ടറി, മൂന്നാമത്തേതും നാലാമത്തേതും സിക്‌സര്‍. അഞ്ചാമത്തേത് നോബാള്‍, ലഭിച്ചത് രണ്ടു റണ്‍സ്. അഞ്ചാമത്തെ ബോളില്‍ ബൗണ്ടറിയടിച്ച കമ്മിന്‍സ് ഫിഫ്റ്റി പൂര്‍ത്തിയാക്കി. അവസാന ബോളില്‍ സിക്‌സറിലൂടെ അദ്ദേഹം കെകെആറിന്റെ വിജയറണ്‍സും കുറിച്ചു.

6

അതേസമയം, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട മുംബൈ നിശ്ചിത ഓവറില്‍ നാലു വിക്കറ്റിനു 161 റണ്‍സാണ് നേടിയത്. അവസാന അഞ്ചോവറിലെ വെടിക്കെട്ടാണ് മുംബൈയെ 160 കടത്തിയത്. 15 ഓവര്‍ കഴിയുമ്പോള്‍ മുംബൈയുടെ സകോര്‍ബോര്‍ഡില്‍ മൂന്നു വിക്കറ്റിനു 85 റണ്‍സാണുണ്ടായിരുന്നത്. എന്നാല്‍ അടുത്ത അഞ്ചോവറില്‍ മുംബൈ അതിവേഗം റണ്‍സ് വാരിക്കൂട്ടി. 15.20 ഇക്കോണമി റേറ്റില്‍ 76 റണ്‍സാണ് മുംബൈ നേടിയത്. സീസണിലെ ആദ്യ മല്‍സരം കളിച്ച സൂര്യകുമാര്‍ യാദവാണ് (52) ടീമിന്റെ അമരക്കാരനായത്. തിലക് വര്‍മ (38*), കരെണ്‍ പൊള്ളാര്‍ഡ് (22*) ഡെവാള്‍ഡ് ബ്രെവിസ് (29) എന്നിവരും തിളങ്ങി. മറുപടിയില്‍ നാലോവര്‍ ബാക്കിനില്‍ക്കെ കെകെആര്‍ വിജയം കാണുകയായിരുന്നു. പാറ്റ് കമ്മിന്‍സിനെക്കൂടാതെ ഓപ്പണര്‍ വെങ്കടേഷ് അയ്യരും (50*) അപരാജിത ഫിഫ്റ്റിയുമായി തിളങ്ങി.

Story first published: Thursday, April 7, 2022, 9:58 [IST]
Other articles published on Apr 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+