
നാലോവറില്‍ 13 ഇക്കോണമി റേറ്റില്‍ 52 റണ്‍സാണ് ഉമ്രാന്‍ വഴങ്ങിയത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ഹൈദരാബാദ് ബൗളര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയതും 22കാരനായ ജമ്മു കാശ്മീര്‍ പേസറായിരുന്നു. ഈ സീസണില്‍ ഒരുപാട് തവണ 150 കിമി വേഗതയില്‍ ബൗള്‍ ചെയ്ത് ശ്രദ്ധേയനായ ഉമ്രാനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തണമെന്നും നേരത്തേ പലരും ആവശ്യപ്പെട്ടിരുന്നു. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

ഉമ്രാന്‍ മാലിക്കിനെ യാതൊരു കൂസലുമില്ലാതെയായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരങ്ങളായ ഡേവിഡ് വാര്‍ണറും റോമന്‍ പവെലും നേരിട്ടത്. മാലിക്കെറിഞ്ഞ നാലാമത്തെ ഓവറില്‍ വാര്‍ണര്‍ 21 റണ്‍സ് വാരിക്കൂട്ടി. അടുത്ത രണ്ട് ഓവറുകളില്‍ 11, 19 എന്നിങ്ങനെ റണ്‍സാണ് പേസര്‍ വഴങ്ങിയത്. ഹൈദാരാബാദ് ഇന്നിങ്‌സിലെ അവസാനത്തെ ഓവര്‍ ഉമ്രാനെയായിരുന്നു നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ഏല്‍പ്പിച്ചത്.പക്ഷെ ഈ ഓവറില്‍ ഒരു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കം 19 റണ്‍സ് പേസര്‍ വിട്ടുകൊടുത്തു. എല്ലാം പവെലിന്റെ ബാറ്റില്‍ നിന്നായിരുന്നു.

ഉമ്രാന്‍ മാലിക്ക് അന്താരാഷ്ട്ര ക്രിക്കറ്റന്ന വലിയ വേദിയിലേക്കുള്ള തയ്യാറെടുപ്പ് മേഖലയിലാണെന്നു നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. പക്ഷെ ഇതുവരെ ശരിയായി തയ്യാറായിട്ടില്ല. ഡല്‍ഹിക്കെതിരേ അവനെ പവര്‍പ്ലേയില്‍ പരീക്ഷിച്ചു, അപ്പോള്‍ നല്ല പ്രഹരമേറ്റുവാങ്ങി. സ്ലോഗ് ഓവറുകളിലും ഇതു തന്നെയാണ് സംഭവിച്ചത്. നീ ഇനിയുമറേ മെച്ചപ്പെടാനുണ്ട്. വേഗത എല്ലാമല്ല. നീ നല്ല വേഗതയുള്ള ഫാസ്റ്റ് ബൗളറാണ്, അതു മഹത്തായ കാര്യവുമാണ്. പക്ഷെ നിനക്കു കഴിവും അതോടൊപ്പം ബുദ്ധിയും കൂടി ആവശ്യമാണ്. ഏതു ബാറ്റര്‍ക്കെതിരേ എവിടെ ബൗള്‍ ചെയ്യണമെന്ന് നീ അറിഞ്ഞിരിക്കണമെന്നും ആര്‍പി സിങ് പറഞ്ഞു.

അനുഭവസമ്പത്തിലൂടെ നീ ഇതു പഠിച്ചെടുക്കും. ഒന്നോ, രണ്ടോ മല്‍സരങ്ങള്‍ കൊണ്ട് നിനക്കു അതു സാധിക്കില്ല, ഒരുപാട് സമയം ആവശ്യമാണ്. ഉമ്രാന്‍ മാലിക്ക് ശരിയായ പാതയില്‍ തന്നെയാണ് മുന്നോട്ടു പോവുന്നത്. പക്ഷെ ഡിസിക്കെതിരായ മല്‍സരത്തിലേത് താരത്തെ സംബന്ധിച്ച് കണ്ണുതുറപ്പിക്കല്‍ കൂടിയാണ്. വളരെ ചെറിയ മാര്‍ജിനില്‍ പിഴവ് സംഭവിച്ചാല്‍പ്പോലും വലിയ പ്രഹരമേറ്റു വാങ്ങേണ്ടി വരുമെന്നും ആര്‍പി സിങ് മുന്നറിയിപ്പ് നല്‍കി.

ഉമ്രാന്റെ മോശം ബൗളിങ് തന്നെയാണ് ആദ്യം ബാറ്റ് ചെയ്ത ഡിസിയെ 207 കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഈ ടോട്ടലില്‍ 52 റണ്‍സും ഉമ്രാന്‍ സംഭാവന ചെയ്തതാണ്. മല്‍സരത്തില്‍ ഹൈദരാബാദിനെ ഡിസി 21 റണ്‍സിനു തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ സീസണില്‍ അവര്‍ക്കു നേരിട്ട ഹാട്രിക് പരാജയം കൂടിയാണിത്.

അതേസമയം, ഉമ്രാന്‍ മാലിക്കിന്റെ ഓവറില്‍ റോമന്‍ പവെലിന്റെ ക്യാച്ച് കെയ്ന്‍ വില്ല്യംസണ്‍ നഷ്ടപ്പെടുത്തിയത് നിര്‍ണായകമായി മാറിയതായി ഇന്ത്യയുടെ മുന്‍ ഇതിഹാസ ഒാപ്പണര്‍ വീരേന്ദര്‍ സെവാഗ് ചൂണ്ടിക്കാട്ടി. ഡിസിക്കെതിരായ മല്‍സരത്തിനു മുമ്പ് ഉമ്രാന്‍ വിക്കറ്റുകളുമെടുത്തിട്ടുണ്ടന്നത് നിങ്ങള്‍ കാണണം. ഡിസിക്കെതിരേ പവര്‍പ്ലേയില്‍ അവനെറിഞ്ഞ ഓവറില്‍ 20 റണ്‍സ് വഴങ്ങിയത് സമ്മതിക്കുന്നു. മധ്യഓവറുകളില്‍ ഉമ്രാന്‍ രണ്ടോവര്‍ ബൗള്‍ ചെയ്തു, വിക്കറ്റൊന്നും കിട്ടിയില്ല. പവെലിന്റെ ഷോട്ട് നേരെ വില്ല്യംസണിന്റെ കൈകളിലേക്കു വന്നപ്പോള്‍ അവനു വിക്കറ്റ് ലഭിക്കേണ്ടതായിരുന്നു. പക്ഷെ അതു കൈവിട്ടുകളഞ്ഞു. അതു ക്യാച്ചായിരുന്നെങ്കില്‍ ഇതേ ഓവറില്‍ തന്നെ രണ്ട്, മൂന്ന് വിക്കറ്റുകള്‍ ഉമ്രാനു ലഭിക്കുമായിരുന്നു. ഇതു സംഭവിക്കും, അവസരങ്ങള്‍ നഷപ്പെടുകയും ചെയ്യും. ഈ ക്യാച്ചെടുത്തിരുന്നെങ്കില്‍ ഡിസി 170-180 റണ്‍സ് മാത്രമേ നേടുമായിരുന്നുള്ളൂവെന്നും സെവാഗ് വിലയിരുത്തി.


Click it and Unblock the Notifications











