IPL 2022: സഞ്ജു വന്നത് പറക്കുന്ന കുതിരയില്‍! ഇങ്ങനെ കളിക്കുന്ന ആരുണ്ടെന്നു ചോപ്ര
ഐപിഎല്‍ ക്വാളിഫയര്‍ വണ്ണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ബാറ്റിങിനെ പ്രശംസിച്ച് മുന്‍ ഓപ്പണറും കമന്റേ്റ്ററുമായ ആകാശ് ചോപ്ര. ഒരു ഷോട്ട് തന്നെ കൂടുതല്‍ കളിക്കാനുള്ള പ്രവണതയാണ് അദ്ദേഹത്തിന്റെ പുറത്താവലിലേക്കു നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു 26 ബോളില്‍ 47 റണ്‍സ് അടിച്ചെടുത്ത് പുറത്താവുകയായിരുന്നു. അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. തുടക്കത്തില്‍ പതറിയ റോയല്‍സിനെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നതും സഞ്ജുവിന്റെകൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സായിരുന്നു. പക്ഷെ മല്‍സരത്തില്‍ ടൈറ്റന്‍സിനോടു റോയല്‍സ് ഏഴു വിക്കറ്റിന്റൈ പരാജയമേറ്റു വാങ്ങിയിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തിയത്.

ആദ്യം ബാറ്റിങിന് അയക്കപ്പെട്ടപ്പോള്‍ യശസ്വി ജയ്‌സ്വാളിനെ യഷ് ദയാല്‍ തുടക്കത്തില്‍ തന്നെ പുറത്താക്കുന്നു. അതിനു ശേഷം സഞ്ജു സാംസണും ജോസ് ബട്‌ലറും ക്രീസില്‍ ഒന്നിക്കുന്നു. പറക്കുന്ന കുതിരയുടെ പുറത്തായിരുന്നു സഞ്ജു വന്നത്. അദ്ദേഹം അക്കൗണ്ട് തുറന്നത് സിക്‌സറിലൂടെയായിരുന്നു, ഇങ്ങനെ വേറെയാര് കളിക്കും? സഞ്ജു ഇതുപോലെ കളിക്കുമ്പോള്‍ ബാറ്റിങ് വളരെ എളുപ്പമായി തോന്നും. പക്ഷെ പിന്നീട് അദ്ദേഹം പുറത്താവുന്നു. ഇതു തന്നെ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയാണെന്നും ആകാശ് ചോപ്ര വിലയിരുത്തി.

ക്രീസിന്റെ മറുഭാഗത്ത് 37 ബോളില്‍ 37 റണ്‍സോടെയാണ് ജോസ് ബട്‌ലര്‍ ബാറ്റ് വീശിയത്. അദ്ദേഹം ബാറ്റ് ചെയ്യാന്‍ ശരിക്കും പാടുപെടുന്നുണ്ടായിരുന്നു, പുറത്താവില്ലെന്ന് പറഞ്ഞാണ് ബാറ്റ് ചെയ്തത്, അവസാനം വരെ ക്രീസില്‍ തന്നെ തുടരുകയും ചെയ്തു. സമയത്തിനു സമയം നല്‍കിയാല്‍ കാര്യങ്ങളെല്ലാം മാറുമെന്ന് ബട്‌ലര്‍ക്കു അറിയാമായിരുന്നു. ജോസ് ബട്‌ലറുടെ മനോഹരമായ ഇന്നിങ്‌സായിരുന്നു അത്. 160 സ്‌ട്രൈക്ക് റേറ്റ് അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ബട്‌ലര്‍ അങ്ങനെയായിരുന്നില്ല മുന്നോട്ട് പോയതെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.
പതിഞ്ഞ താളത്തിലായിരുന്നു ബട്‌ലര്‍ തുടക്കത്തില്‍ ബാറ്റ് ചെയ്തത്. ആദ്യത്തെ 38 ബോളില്‍ 39 റണ്‍സാണ് അദ്ദേഹം നേടിയത്. എന്നാല്‍ അടുത്ത 18 ബോളില്‍ 50 റണ്‍സ് ബട്‌ലര്‍ വാരിക്കൂട്ടി.

രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ ബൗളിങിനെ ആകാശ് ചോപ്ര വിമര്‍ശിച്ചു. ആര്‍ അശ്വിനു കുറക്കൂടി വേഗത കുറച്ച് ബൗള്‍ ചെയ്യാമായിരുന്നുവെന്നു എനിക്കു തോന്നി. ഇക്കോണമിക്കലായി ബൗള്‍ ചെയ്തതു കൊണ്ടു മാത്രം കാര്യമില്ല. വിക്കറ്റുകളെടുക്കാന്‍ സാധിക്കുന്ന ബോളുകളെറിയണം. പക്ഷെ ഈ മല്‍സരത്തില്‍ അശ്വിന്‍ ഇക്കണോമിക്കലുമായിരുന്നില്ല. നാലോവറില്‍ 40 റണ്‍സ് അദ്ദഹം വിട്ടുകൊടുത്തതായും ചോപ്ര നിരീക്ഷിച്ചു.

ഈ ടൂര്‍ണമെന്റില്‍ ഇതു രണ്ടാം തവണയാണ് രാജസ്ഥാന്‍ റോയല്‍സ് സ്പിന്‍ ജോടികളായ ആര്‍ അശ്വിനും യുസ്വേന്ദ്ര ചാഹലിനും വിക്കറ്റ് ലഭിക്കാതെ പോയതെന്നാണ് എനിക്കു തോന്നുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച സ്പിന്‍ ആക്രമണനിരയാണിത്. ഇവര്‍ എട്ടോവറില്‍ വിക്കറ്റൊന്നും ലഭിക്കാതെ 72 റണ്‍സ് വഴങ്ങിയാല്‍ മല്‍സരം അവസാനിച്ചുവെന്നാണ് അര്‍ഥം. പിന്നെ നിങ്ങള്‍ക്കു തിരിച്ചുവരാന്‍ ഒരസരവുമില്ല. ഒബെഡ് മക്കോയിയുടെ 19ാം ഓവര്‍ 19ാം ഓവര്‍ (വഴങ്ങിയത് ഏഴു റണ്‍സ്) മല്‍സരത്തിനു കുറച്ചു സമയത്തക്കു ജീവന്‍ കൊടുക്കുകയായിരുന്നെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications