Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മെഗാ ലേലത്തിന് മണിക്കൂറുകള്‍ മാത്രം, ഏറ്റവും ബ്രാന്റ് മൂല്യമുള്ള ടീമേത്? പട്ടിക ഇതാ

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലം 12,13 തീയ്യതികളിലായി നടക്കാന്‍ പോവുകയാണ്. ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 590 താരങ്ങളാണ് മെഗാ ലേലത്തിലേക്കെത്തുന്നത്. ഇതില്‍ പകുതിയിലധികം താരങ്ങള്‍ അണ്‍സോള്‍ഡാവാനാണ് സാധ്യത. 590 താരങ്ങളില്‍ 228 പേരും ദേശീയ ടീം താരങ്ങളാണ്.

355 താരങ്ങള്‍ അരങ്ങേറാത്ത താരങ്ങളും ഏഴ് താരങ്ങള്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിക്ക് 48 താരങ്ങളാണുള്ളത്. 1.5 കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍ 20 പേരും 1 കോടി അടിസ്ഥാന വിലയില്‍ 34 താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. 590 താരങ്ങളില്‍ 370 ഇന്ത്യന്‍ താരങ്ങള്‍ക്കും 220 വിദേശ താരങ്ങള്‍ക്കുമാണ് മെഗാ ലേലത്തില്‍ അവസരം ലഭിക്കുക.

1

ഇത്തവണ പല സൂപ്പര്‍ താരങ്ങളും മെഗാ ലേലത്തിലേക്കെത്തുന്നതിനാല്‍ ഐപിഎല്‍ ചരിത്രത്തിലെ ഇതുവരെയുള്ള എല്ലാ ലേല റെക്കോഡുകളും തിരുത്തപ്പെടാന്‍ സാധ്യതയുണ്ട്. ശ്രേയസ് അയ്യര്‍, ഡേവിഡ് വാര്‍ണര്‍, ഇഷാന്‍ കിഷന്‍, ട്രന്റ് ബോള്‍ട്ട്, ക്വിന്റന്‍ ഡീകോക്ക് എന്നിവരെല്ലാം വലിയ പ്രതിഫലം നേടാന്‍ സാധ്യതയുള്ളവരാണ്. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റാന്‍സ് എന്നിവരാണ് പുതിയതായി എത്തുന്ന ടീമുകള്‍. ലഖ്‌നൗവിനെ കെ എല്‍ രാഹുല്‍ നയിക്കുമ്പോള്‍ ഗുജറാത്തിനെ ഹര്‍ദിക് പാണ്ഡ്യയാവും നയിക്കുക. ഇത്തവണത്തെ മെഗാ ലേലത്തിനായി ടീമുകള്‍ അവസാന ഘട്ട മുന്നൊരുക്കം നടത്തവെ ഏറ്റവും ബ്രാന്റ് മൂല്യമുള്ള ടീമേതാണെന്ന് പരിശോധിക്കാം.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ടൂര്‍ണമെന്റില്‍ ഏറ്റവും ബ്രാന്റ് വാല്യുവുള്ള ടീം. 761 കോടിയാണ് ടീമിന്റെ ബ്രാന്റ് വാല്യു. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ സജീവമായിട്ടുള്ള ടീമാണ് മുംബൈ. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ, റിക്കി പോണ്ടിങ് തുടങ്ങി പ്രശസ്തരായ പല താരങ്ങളും കളിച്ചിട്ടുള്ള ടീമാണ് മുംബൈ. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് കിരീടത്തിലേക്ക് നയിച്ചത് രോഹിത് ശര്‍മയാണ്. നായകനെന്ന നിലയില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് രോഹിത് മുംബൈക്കൊപ്പം കാഴ്ചവെച്ചത്. വലിയ ആരാധക പിന്തുണയുള്ള മുംബൈക്കൊപ്പം ഒട്ടുമിക്ക സീസണുകളിലും വലിയ താരനിര തന്നെ ഉണ്ടാവാറുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

എംഎസ് ധോണി ക്യാപ്റ്റനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സാണ് രണ്ടാം സ്ഥാനത്ത്. 611 കോടിയാണ് ടീമിന്റെ ബ്രാന്റ് വാല്യു. നാല് തവണയാണ് സിഎസ്‌കെ കിരീടം നേടിയത്. ഇതുവരെ ഒരു നായകന് കീഴില്‍ മാത്രം കളിച്ചിട്ടുള്ള ഏക ടീമാണ് സിഎസ്‌കെ. എംഎസ് ധോണിയാണ് പ്രഥമ സീസണ്‍ മുതല്‍ ടീമിനെ നയിച്ചത്. രണ്ട് വര്‍ഷം വിലക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്താന്‍ സിഎസ്‌കെയ്ക്കായി. അവസാന സീസണിലും സിഎസ്‌കെയാണ് കിരീടം ചൂടിയത്. ധോണിയാണ് സിഎസ്‌കെയുടെ നട്ടെല്ല്. വലിയ ആരാധക പിന്തുണ സിഎസ്‌കെയ്ക്കുണ്ട്. ഇത്തവണയും ധോണി സിഎസ്‌കെയുടെ നായകനായുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

രണ്ട് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് മൂന്നാം സ്ഥാനത്ത്. ഗൗതം ഗംഭീറാണ് രണ്ട് തവണയും കെകെആറിനെ ചാമ്പ്യന്മാരാക്കിയ നായകന്‍. ബ്രണ്ടന്‍ മക്കല്ലം, സൗരവ് ഗാംഗുലി, ജാക്‌സ് കാലിസ് തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ കളിച്ചിട്ടുള്ള ടീമാണ് കെകെആര്‍. പല നായകന്മാര്‍ നയിച്ചെങ്കിലും ഗംഭീറിന് മാത്രമാണ് ടീമിനെ കിരീടത്തിലേക്കെത്തിക്കാനായത്. അവസാന സീസണിലും കെകെആര്‍ ഫൈനല്‍ കളിച്ചെങ്കിലും കിരീടത്തിലേക്കെത്തിക്കാനായില്ല. വലിയൊരു ആരാധക പിന്തുണ കെകെആറിനുമുണ്ട്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇതുവരെ കിരീടം നേടാത്ത ടീമാണ്. വിരാട് കോലിയെന്ന വമ്പന്‍ താരം കളിക്കുന്ന ടീമെന്ന നിലയില്‍ ആര്‍സിബിക്ക് വലിയ ആരാധക പിന്തുണയുണ്ട്. ബ്രാന്റ് വാല്യുവില്‍ നാലാം സ്ഥാനത്താണ് ആര്‍സിബി. 536 കോടിയാണ് ആര്‍സിബിയുടെ ബ്രാന്റ് വാല്യു. എബി ഡിവില്ലിയേഴ്‌സിന്റെ സാന്നിധ്യവും ആര്‍സിബിയുടെ ബ്രാന്റ് വാല്യു ഉയര്‍ത്തുന്ന കാര്യമാണ്. വലിയ താരങ്ങള്‍ കളിച്ചിട്ടുള്ള ആര്‍സിബിയില്‍ കോലിയുടെ സാന്നിധ്യമാണ് ടീമിന്റെ ബ്രാന്റ് വാല്യു പിടിച്ചുനിര്‍ത്തുന്നത്. ഇത്തവണ പുതിയ നായകന് കീഴിലാവും ആര്‍സിബി ഇറങ്ങുക.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അഞ്ചാം സ്ഥാനത്ത്. 442 കോടിയാണ് ടീമിന്റെ ബ്രാന്റ് വാല്യു. 2016ലെ ചാമ്പ്യന്മാരാണ് ഹൈദരാബാദ്. ഡേവിഡ് വാര്‍ണറിന്റെ ക്യാപ്റ്റന്‍സിയിലാണ് ഹൈദരാബാദ് കിരീടം നേടിയത്. അവസാന സീസണോടെ വാര്‍ണര്‍ ഹൈദരാബാദ് വിട്ടത് ടീമിന് ക്ഷീണമായി മാറിയേക്കും. കെയ്ന്‍ വില്യംസനാണ് നിലവില്‍ ടീമിന്റെ നായകന്‍. കളിച്ച സീസണുകളിലെല്ലാം തീരെ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ ഹൈദരാബാദിന് സാധിച്ചിട്ടുണ്ട്.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, എബി ഡിവില്ലിയേഴ്‌സ്, ആന്‍ഡ്രേ റസല്‍, തിലകര്തന ദില്‍ഷന്‍ എന്നിവരെല്ലാം കളിച്ചിട്ടുള്ള ടീമാണ് ഡല്‍ഹി. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്ന പേരില്‍ നിന്ന് ഡല്‍ഹി ക്യാപിറ്റല്‍സിലേക്കെത്തിയെങ്കിലും ടീമിന് കിരീടം അകന്ന് നില്‍ക്കുകയാണ്. 370 കോടിയാണ് ടീമിന്റെ ബ്രാന്റ് വാല്യു. റിഷഭ് പന്താണ് നിലവിലെ ടീമിന്റെ നായകന്‍. റിക്കി പോണ്ടിങ് എന്ന പരിശീലകന് കീഴിലാണ് ഡല്‍ഹി ഇറങ്ങുന്നത്.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

ഇതുവരെ കിരീടം നേടാനാവാത്ത ടീമാണ് പഞ്ചാബ് കിങ്‌സ്. യുവരാജ് സിങ് കളിച്ചിരുന്ന പഞ്ചാബ് കിങ്‌സ് 15ാം സീസണില്‍ അടിമുടി മാറ്റത്തിനായുള്ള ശ്രമത്തിലാണ്. കെ എല്‍ രാഹുലായിരുന്നു അവസാന സീസണിലെ നായകന്‍. ഇത്തവണ രണ്ട് പേരെ മാത്രം നിലനിര്‍ത്തിയാണ് പഞ്ചാബ് മെഗാ ലേലത്തിലേക്കെത്തുന്നത്. ടീമിന്റെ ബ്രാന്റ് വാല്യു 318 കോടിയാണ്. ഇത്തവണ ഏറ്റവും കൂടുതല്‍ തുക പേഴ്‌സിലുള്ള ടീമായാണ് പഞ്ചാബ് കിങ്‌സ് ലേലത്തിലേക്കെത്തുന്നത്.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സാണ് എട്ടാം സ്ഥാനത്ത്. 249 കോടിയാണ് ടീമിന്റെ ബ്രാന്റ് മൂല്യം. പ്രഥമ സീസണിന് ശേഷം കിരീടനേട്ടം ആവര്‍ത്തിക്കാന്‍ രാജസ്ഥാനായിട്ടില്ല. ഇത്തവണ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറും ടീമിലുണ്ട്. യുവ പ്രതിഭകളെ വളര്‍ത്തുന്നതില്‍ വലിയ പ്രാധാന്യം നല്‍കുന്ന ടീമാണ് രാജസ്ഥാന്‍.

Story first published: Friday, February 11, 2022, 14:03 [IST]
Other articles published on Feb 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+