For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മൂന്നു ടിക്കറ്റ്, പിടിവലിയുമായി ഏഴു ടീമുകള്‍! ആരൊക്കെ പ്ലേഓഫിലെത്തും?

ജിടി മാത്രമേ പ്ലേഓഫില്‍ കടന്നിട്ടുള്ളൂ

ഐപിഎല്ലിന്റെ 15ാം സീസണില്‍ പ്ലേഓഫിനായുള്ള പോരാട്ടം ക്ലൈമാക്‌സിലേക്ക് അടുക്കുകയാണ്. 10 ടീമുകളില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് മാത്രമേ പ്ലേഓഫിലേക്കു ടിക്കറ്റെടുത്തിട്ടുള്ളൂ. ഇനി ബാക്കിയുള്ളത് മൂന്നു ടിക്കറ്റുകളാണ്, ഇതിനായി പിടിവലി നടത്തുന്നതാവട്ടെ ഏഴു ടീമുകളും. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് എന്നിവയാണ് ഇത്തവണ പ്ലേഓഫ് കാണാതെ ഇതിനകം പുറത്തായ രണ്ടു ടീമുകള്‍.

സീസണിലെ ആദ്യത്തെ എട്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട മുംബൈയുടെ പ്ലേഓഫ് മോഹം വളരെ നേരത്തേ തന്നെ പൊലിഞ്ഞിരുന്നു. പിന്നാലെ ചൈന്നയും കൂടുകയായിരുന്നു. ഇനി പ്ലേഓഫിനായി രംഗത്തുള്ള ഏഴു ടീമുകളില്‍ ഓരോരുത്തരുടെയും സാധ്യതകള്‍ പരിശോധിക്കാം.

1

ഒരു മല്‍സരം ബാക്കിനില്‍ക്കെ നാലു പോയിന്റിന്റെ ലീഡുമായി ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാംസ്ഥാനം ഭദ്രമാക്കിക്കഴിഞ്ഞു. ഞായറാഴ്ച വൈകീട്ട് നടന്ന മല്‍സത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്തുവിട്ടതോടെയാണ് ജിടി ഒന്നാംസ്ഥാനമുറപ്പാക്കിയത്. അവസാന റൗണ്ടില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു തോറ്റാലും ടൈറ്റന്‍സ് ഒന്നാംസ്ഥാനക്കാരായി പ്ലേഓഫില്‍ കടക്കും.
ടൈറ്റന്‍സിനെ മാറ്റിനിര്‍ത്തിയാല്‍ ഏഴു ടീമുകളാണ് പ്ലേഓഫ് ബെര്‍ത്തിനു വേണ്ടി പോരടിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് (16 പോയിന്റ്), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (16), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (14), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (12), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (12), പഞ്ചാബ് കിങ്‌സ് (12), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (10) എന്നിവയാണ് പ്ലേഓഫിനായി മല്‍സരംഗത്തുള്ളത്.

രാജസ്ഥാന്‍ റോയല്‍സ് (13 മല്‍സരം, 16 പോയിന്റ്)

രാജസ്ഥാന്‍ റോയല്‍സ് (13 മല്‍സരം, 16 പോയിന്റ്)

16 പോയിന്റോടെ രണ്ടാംസ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫിന് തൊട്ടരികിലാണ്. ഇത്തവണ 16 പോയിന്റ് നേടാന്‍ സാധിക്കുന്ന ടീമുകള്‍ അഞ്ചെണ്ണം മാത്രമാണ്. ഇതില്‍ റോയല്‍സും ലഖ്‌നൗവും ഇതിലെത്തിക്കഴിഞ്ഞു. മറ്റു ടീമുകളുമായി തുല്യ പോയിന്റ് പങ്കുവയ്‌ക്കേണ്ടി വന്നാലും 0.304 എന്ന മികച്ച നെറ്റ്‌റണ്‍റേറ്റ് റോയല്‍സിനു പ്ലസ് പോയിന്റാണ്.
അഞ്ചാംസ്ഥാനത്തുള്ള ഡല്‍ഹിക്കുമേല്‍ നാലു പോയിന്റ് ലീഡ് റോയല്‍സിനുണ്ട്. അവസാന കളിയില്‍ ചെന്നൈയോടു വന്‍ മാര്‍ജിനില്‍ അവര്‍ തോല്‍ക്കുകയും ആര്‍സിബി വലിയ മാര്‍ജിനില്‍ ജിടിയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ റോയല്‍സ് ടോപ്പ് ഫോറില്‍ നിന്ന് പുറത്താവുകയിള്ളൂ.

 ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (13 മല്‍സരം, 16 പോയിന്റ്)

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (13 മല്‍സരം, 16 പോയിന്റ്)

റോയല്‍സിനെപ്പോലെ 16 പോയിന്റുള്ള മറ്റൊരു ടീമാണ് ലഖ്‌നൗ. നേരത്തേ 0.700 നെറ്റ് റണ്‍റേറ്റ് അവര്‍ക്കുണ്ടായിരുന്നു. പക്ഷെ അവസാന രണ്ടു കളിയിലും തോറ്റതോടെ അതു 0.262ലേക്കു വീണു. എങ്കിലും ലഖ്‌നൗ പ്ലേഓഫിന് അരികിലാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായാണ് അവരുടെ അവസാന മല്‍സരം.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (13 മല്‍സരം, 14 പോയിന്റ്)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (13 മല്‍സരം, 14 പോയിന്റ്)

14 പോയിന്റുള്ള ആര്‍സിബിയുടെ അവസാന കളിയിലെ എതിരാളികള്‍ ഗുജറാത്ത് ടൈറ്റന്‍സാണ്. നിലവില്‍ നാലാംസ്ഥാനത്തുണ്ടെങ്കിലും -0.323 എന്ന നെറ്റ് റണ്‍റേറ്റ് തിരിച്ചടിയാണ്. അടുത്ത കളിയില്‍ ജിടിക്കെതിരേ ആര്‍സിബിക്കു ജയിച്ചേ തീരൂ. പക്ഷെ അതില്‍ ജയിച്ചാലും നെറ്റ് റണ്‍റേറ്റ് മോശമായതിനാല്‍ ആര്‍സിബിയെ പിന്തള്ളി ഡിസി ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്‌തേക്കും. അതിനാല്‍ ഡിസി ശേഷിച്ച രണ്ടെണ്ണത്തില്‍ തോല്‍ക്കേണ്ടത് പ്രധാനമാണ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (12 മല്‍സരം, 12 പോയിന്റ്)

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (12 മല്‍സരം, 12 പോയിന്റ്)

രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ ഡിസിക്കു 12 പോയിന്റാണുള്ളത്. ബാക്കിയുള്ള രണ്ടു മല്‍സരങ്ങളും ജയിച്ചാല്‍ 16 പോയിന്റ് നേടി അവര്‍ ആര്‍സിബിയെ പിന്തള്ളി ടോപ്പ് ഫോറില്‍ എത്തിയേക്കും. ആര്‍സിബി അവസാന കളിയില്‍ വന്‍ മാര്‍ജിനില്‍ ജയിച്ച് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയാല്‍ മാത്രമേ ഡിസിക്കു ഭീഷണിയുള്ളൂ.

 കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (13 മല്‍സരം, 12 പോയിന്റ്)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (13 മല്‍സരം, 12 പോയിന്റ്)


ഒരു മല്‍സരം മാത്രം ശേഷിക്കെ 12 പോയിന്റാണ് കെകെആറിനുള്ളത്. അതുകൊണ്ടു തന്നെ അവര്‍ നാലംസ്ഥാനത്തു ഫിനിഷ് ചെയ്യണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. കെകെആറിനു പരമാവധി ലഭിക്കാവുന്നത് 14 പോയിന്റാണ്. അതുകൊണ്ടു തന്നെ ഇനിയൊരു ടീം കൂടി 16 പോയിന്റ് നേടാതിരിക്കേണ്ടത് കെകെആറിനു പ്രധാനമാണ്. അതു സംഭവിച്ചാല്‍ കൊല്‍ക്കത്ത പുറത്താവും.

പഞ്ചാബ് കിങ്‌സ് (12 മല്‍സരം, 12 പോയിന്റ്)

പഞ്ചാബ് കിങ്‌സ് (12 മല്‍സരം, 12 പോയിന്റ്)

പഞ്ചാബിനു രണ്ടു മല്‍സറങ്ങള്‍ ബാക്കിനില്‍ക്കെ 12 പോയിന്റാണുള്ളത്. ശേഷിച്ച രണ്ടു മല്‍സരങ്ങളിലെ മികച്ച മാര്‍ജിനില്‍ ജയിക്കേണ്ടത് പഞ്ചാബിനു നിര്‍ണായകമാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരുമായിട്ടാണ് പഞ്ചാബിന്റെ ശേഷിച്ച കളികള്‍. ഇവ ജയിച്ചാലും മറ്റു ഫലങ്ങള്‍ ആശ്രയിച്ചാവും ഡിസിയുടെ സാധ്യത.

ഹൈദരാബാദ് (12 മല്‍സരം, 10 പോയിന്റ്)

ഹൈദരാബാദ് (12 മല്‍സരം, 10 പോയിന്റ്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സംബന്ധിച്ച് പ്ലേഓഫ് സാധ്യത വളരെ കുറവാണെന്നു തന്നെ പറയാം. തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങള്‍ ജയിച്ച് കുതിച്ച ഓറഞ്ച് ആര്‍മി ഒരു ഘട്ടത്തില്‍ ടോപ്പ് ഫൈവിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി അഞ്ചു കളികള്‍ തോറ്റതോടെ അവര്‍ എട്ടാംസ്ഥാനത്തേക്കു വീണു. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഹൈദരാബാദിനു വലിയ മാര്‍ജിനില്‍ ജയിക്കണം, ഒപ്പം മല്‍സരംഗത്തുള്ള മൂന്നു ടീമുകള്‍ 14 പോയിന്റ് നേടാതിരിക്കുകയും വേണം. ആര്‍സിബി അടുത്ത മല്‍സരം ജയിച്ചാല്‍ മറ്റു ഫലങ്ങള്‍ നോക്കാതെ തന്നെ ഹൈദരാബാദ് പുറത്താവും.

Story first published: Monday, May 16, 2022, 13:46 [IST]
Other articles published on May 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+