Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രണ്ടിലൊരാള്‍ ശ്രമിച്ചാല്‍ മുംബൈ ജയിച്ചേനെ! തുറന്നുപറഞ്ഞ് രോഹിത്

ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മമല്‍സരത്തിലും പരാജയം സമ്മതിക്കേണ്ടി വന്നതിന്റെ ഞെട്ടലിലും നിരാശലിയുമാണ് ഇഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. ഇന്നു നടന്ന ആദ്യ മല്‍സരത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനോടാണ് മുംബൈ 23 റണ്‍സിനു പരാജയപ്പെട്ടത്. റോയല്‍സിനെ എറിഞ്ഞൊതുക്കി റണ്‍ചേസില്‍ ജയിച്ചുകയറാമെന്ന പ്ലാനായിരുന്നു രോഹിത് ശര്‍മയ്ക്ക്. പക്ഷെ ഇതു ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

ഇത്തരം തിരിച്ചടികള്‍ സംഭവിക്കാവുന്നതാണെന്നും ഇതു സീസണിന്റെ തുടക്കം മാത്രമാണെന്നും രോഹിത് വ്യക്തമാക്കി. റോയല്‍സിനെതിരായ മല്‍സരത്തിലെ പരാജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

റണ്‍ചേസില്‍ ഓപ്പണര്‍ ഇഷാന്‍ കിഷനും മറ്റൊരു യുവതാരമായ തിലക് വര്‍മയും മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഫിഫ്റ്റികളടിച്ചിരുന്നു. 61 റണ്‍സാണ് തിലക് നേടിയതെങ്കില്‍ ഇഷാന്‍ 54 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു. പക്ഷെ മറ്റാരും കാര്യമായ പിന്തുണ നല്‍കാതിരുന്നത് മുംബൈയ്ക്കു തിരിച്ചടിയായി മാറി.

2

194 റണ്‍സെന്ന ലക്ഷ്യത്തിലെത്താന്‍ തിലകും ഇഷാനും വളരെ നന്നായി ബാറ്റ് ചെയ്തതായി രോഹിത് ശര്‍മ ചൂണ്ടിക്കാട്ടി. റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറുടേത് ഗംഭീര ഇന്നിങ്‌സായിരുന്നു. അദ്ദേഹത്തെ പുറത്താക്കുന്നതിനായി ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. എങ്കിലും ഈ പിച്ചില്‍ 194 റണ്‍സെന്നവ ലക്ഷ്യം ചേസ് ചെയ്യാന്‍ സാധിക്കുന്നതായിരുന്നുവെന്നു രോഹിത് പറഞ്ഞു.

3

റണ്‍ചേസില്‍ ഞങ്ങള്‍ക്കു ഒരു ഘട്ടത്തില്‍ ഏഴോവറില്‍ 70 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഇതു നേടാന്‍ സാധിക്കുന്ന സ്‌കോറായിരുന്നു. പക്ഷെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാം. ഇതു സീസണിന്റെ തുടക്കം മാത്രമാണ്. ഞങ്ങള്‍ ഈ മല്‍സരത്തിലെ കുറച്ചു പോസിറ്റീവുകളില്‍ നിന്നും പഠിക്കും. ബുംറ വളരെ നന്നായി ബൗള്‍ ചെയ്യുന്നുണ്ട്. മില്‍സും നന്നായി ബൗള്‍ ചെയ്യുന്നു. തിലകിന്റെ ഇന്നിങ്‌സ് ഉജ്ജ്വലമായിരുന്നു. ഇഷാന്റെ ബാറ്റിങും മികച്ചതായിരുന്നു. ഇഷാന്‍, തിലക് ഇവരിലൊരാള്‍ അവസാനം വരെ ബാറ്റ് ചെയ്തിരുന്നെങ്കില്‍ മല്‍സരഫലത്തില്‍ വ്യത്യാസമുണ്ടാക്കാന്‍ കഴിയുമായിരുന്നുവെന്നും രോഹിത് ശര്‍മ നിരീക്ഷിച്ചു

4

ഈ സീസണില്‍ ഇനിയും കളിച്ചിട്ടില്ലാത്ത സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ ഫിറ്റ്‌നസിനെക്കുറിച്ചും രോഹിത് ശര്‍മ സംസാരിച്ചു. സൂര്യ ഞങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട താരമാണ്. പൂര്‍ണ ഫിറ്റ്‌നസിലേക്കു വന്നാല്‍ അവന്‍ നേരിട്ടു തന്നെ പ്ലെയിങ് ഇലവനിലേക്കു വരും. പക്ഷെ സൂര്യഫിറ്റ്‌നസ് പൂര്‍ണമായി തിരിച്ചുപിടിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കൈവിരലിനെ പരിക്ക് വളരെ കുഴപ്പം പിടിച്ചതാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
മുംബൈുടെ അടുത്ത മല്‍സരം ആറിന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായിട്ടാണ്. മികച്ച ഫോമിലുള്ള കെകെആറിനെ വീഴ്ത്തണമെങ്കില്‍ മുംബൈയ്ക്കു ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടിവരും.

Story first published: Saturday, April 2, 2022, 22:12 [IST]
Other articles published on Apr 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+