IPL 2022: 'രവീന്ദ്ര ജഡേജ ഒരിക്കല്‍ ഇന്ത്യയെ നയിക്കും', മികച്ച നായകന്‍, പ്രശംസിച്ച് റായിഡു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ സിഎസ്‌കെയുടെ നായകനാണ് രവീന്ദ്ര ജഡേജ. ഈ സീസണ്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് എംഎസ് ധോണി സിഎസ്‌കെയുടെ നായകസ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറിയത്. എന്നാല്‍ പ്രതീക്ഷക്കൊത്ത മികവ് കാട്ടാന്‍ ജഡേജക്ക് സാധിച്ചില്ല. നായകനെന്ന നിലയില്‍ അദ്ദേഹം സമ്മര്‍ദ്ദത്തിന് കീഴടങ്ങുന്നു. നായകന്റെ സമ്മര്‍ദ്ദം ജഡേജയുടെ ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും ബാധിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ഇത്തവണ എട്ട് മത്സരത്തില്‍ ആറിലും തോറ്റിരിക്കുകയാണ്.
ഇത്തവണ ജഡേജക്ക് കീഴില്‍ ഇറങ്ങിയ സിഎസ്‌കെ പ്ലേ ഓഫ് കാണില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ജഡേജയുടെ ക്യാപ്റ്റന്‍സി പ്രതീക്ഷക്കൊത്തുയര്‍ന്നിട്ടില്ലെന്ന് പറയാം. എന്നാലിതാ ഇന്ത്യയുടെ ഭാവി നായകനായി ജഡേജയെത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സിഎസ്‌കെ താരവുമായ അമ്പാട്ടി റായിഡു. ജഡേജയുടെ ക്യാപ്റ്റന്‍സി മികച്ചതാണെന്നാണ് റായിഡു പറയുന്നത്.

'ഇത്രയും വര്‍ഷത്തിനുള്ളില്‍ നിരവധി യുവ താരങ്ങള്‍ സിഎസ്‌കെയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ജഡേജയെപ്പോലെ യുവ നായകന് കീഴില്‍ കളിക്കാന്‍ സാധിച്ചത് നല്ല അനുഭവമാണ്. അവന് വലിയ ആത്മവിശ്വാസമാണുള്ളത്. നായകനെന്ന നിലയില്‍ അവന്‍ ശരിയായ ദിശയിലാണ് പോകുന്നതെന്നാണ് കരുതുന്നത്. സിഎസ്‌കെ ജഡേജക്ക് കീഴില്‍ സുരക്ഷിതമാണ്. എംഎസ് ധോണിയുടെ ഷൂ മറ്റാര്‍ക്കും ചേരുമെന്ന് കരുതാനാവില്ല. എന്നാല്‍ മഹി ഭായിയുടെ ഉപദേശങ്ങള്‍ക്ക് കീഴില്‍ ജഡേജ തീര്‍ച്ചയായും മികവ് കാട്ടും. അദ്ദേഹം കൂടെയുള്ളപ്പോള്‍ ജഡേജക്ക് കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമാണ്. തീര്‍ച്ചയായും ജഡേജ മെച്ചപ്പെടും. സിഎസ്‌കെയെ മാത്രമല്ല ഒരിക്കല്‍ ഇന്ത്യയേയും അവന്‍ നയിക്കും'- റായിഡു പറഞ്ഞു.

ജഡേജ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ്. എന്നാല്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് ജഡേജ എത്താന്‍ സാധ്യത വളരെ കുറവാണ്. കാരണം നിരവധി യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുന്നു. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഇന്ത്യയെ ഭാവിയില്‍ നയിക്കാന്‍ കെല്‍പ്പുള്ളവരാണ്. എന്നാല്‍ ഇവരെ മറികടന്ന് ജഡേജ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തുക പ്രയാസമാണ്.
ജഡേജക്ക് ആദ്യം സിഎസ്‌കെയുടെ നായകനെന്ന നിലയില്‍ തിളങ്ങേണ്ടതായുണ്ട്. നിലവിലെ പ്രകടനം വളരെ മോശമാണ്. അതുകൊണ്ട് തന്നെ സിഎസ്‌കെയ്‌ക്കൊപ്പം ആദ്യം ജഡേജ മികവ് തെളിയിക്കണം. കിരീടത്തിലേക്ക് സിഎസ്‌കെയെ എത്തിക്കാന്‍ ജഡേജക്ക് ഇത്തവണ സാധിച്ചേക്കില്ല. അടുത്ത സീസണിലും ജഡേജ തന്നെ നായകനായി തുടര്‍ന്നേക്കും. ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനാവുമോയെന്നത് കാത്തിരുന്ന് തന്നെ കാണണം.

ഈ സീസണോടെ ധോണി സിഎസ്‌കെയിലെ കരിയറിന് വിരാമമിട്ടേക്കും. ഇതോടെ സിഎസ്‌കെയ്ക്ക് മുന്നില്‍ വലിയ പ്രതിസന്ധിയാവും ഉണ്ടാവുക. നിലവിലെ സാഹചര്യത്തില്‍ വലിയ അഴിച്ചുപണി ടീം ആവിശ്യപ്പെടുന്നു. നിലവിലെ സീനിയര്‍ താരങ്ങളെല്ലാം ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നവരായതിനാല്‍ത്തന്നെ സിഎസ്‌കെ അടിമുടി മാറ്റം വരുത്തുമെന്നുറപ്പാണ്. എന്തായാലും ധോണിക്ക് ശേഷം സിഎസ്‌കെയുടെ പൂര്‍ണ്ണ സമയ നായകനാവുന്ന ആദ്യത്തെ താരമാവാന്‍ ജഡേജക്ക് സാധിച്ചു. എന്നാല്‍ ധോണി ഇതിഹാസ പദവിയിലേക്കെത്തിച്ച ടീമിനെ ഇതേ രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുക ആര്‍ക്കും എളുപ്പമാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications