
പുതിയ തീരുമാനം പല പ്രമുഖ ടീമുകള്‍ക്കും ആശ്വാസം നല്‍കുന്നതാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് എംഎസ് ധോണിയെ നിലനിര്‍ത്തുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക് വാദ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെയും സിഎസ്‌കെ നിലനിര്‍ത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഫഫ് ഡുപ്ലെസിസ്, സുരേഷ് റെയ്‌ന എന്നിവരൊക്കെ ടീമിന് പുറത്തായേക്കും.
ആര്‍സിബിയില്‍ കോലി നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ പുതിയ ക്യാപ്റ്റനെ ആവിശ്യമുണ്ട്. ലഭിക്കുന്ന വിവരം അനുസരിച്ച് കെ എല്‍ രാഹുല്‍ നായകനായി എത്തിയേക്കും. മുഹമ്മദ് സിറാജ്, ദേവ്ദത്ത് പടിക്കല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ ആര്‍സിബി നിലനിര്‍ത്തിയേക്കും. ഇത്തവണ തിളങ്ങിയ ഗ്ലെന്‍ മാക്‌സ് വെല്ലിനെ ആര്‍സിബി കൈവിടാനാണ് സാധ്യത. ലേലത്തിലേക്കെത്തിയാല്‍ വലിയ പ്രതിഫലം നേടാന്‍ സാധ്യതയുള്ള താരമാണ് മാക്‌സ് വെല്‍.

അതേ സമയം രാജസ്ഥാന്‍ റോയല്‍സിലും പഞ്ചാബ് കിങ്‌സിലും വലിയ അഴിച്ചുപണി സാധ്യതയും ഉയര്‍ന്ന് കേള്‍ക്കുന്നു. രാജസ്ഥാന്‍ സഞ്ജു സാംസണെ നിലനിര്‍ത്തുമെന്നുറപ്പ്. മറ്റ് ഒരു താരത്തിന്റെ കാര്യത്തിലും ഉറപ്പ് പറയാനാവില്ല. പഞ്ചാബ് കിങ്‌സ് മായങ്ക് അഗര്‍വാളിനെ ക്യാപ്റ്റനാക്കിയേക്കുമെന്ന് സൂചനയുണ്ട്. രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി എന്നിവരെയും നിലനിര്‍ത്താന്‍ സാധ്യതയുണ്ട്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പുതിയ നായകനെത്തിയേക്കും. ശുഭ്മാന്‍ ഗില്‍, വേങ്കടേഷ് അയ്യര്‍, സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍ എന്നിവരെ നിലനിര്‍ത്താനാണ് സാധ്യത. മോശം ഫോമിലായിരുന്നെങ്കിലും റസലിനെ കെകെആര്‍ കൈവിട്ടേക്കില്ല. വരുണ്‍ ചക്രവര്‍ത്തിയെ നിലനിര്‍ത്താനുള്ള സാധ്യതകളും തള്ളിക്കളനായാനാവില്ല.

മുംബൈ ഇന്ത്യന്‍സിനാണ് വലിയ തിരിച്ചടി. കീറോണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരെ നിലനിര്‍ത്തുമ്പോള്‍ നാലാമന്‍ ആരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വിവരം. ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കി സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്തുമെന്നാണറിയുന്നത്. പരിക്കിന്റെ പിടിയിലുള്ള ഹര്‍ദിക്കിന്റെ സമീപകാല പ്രകടനങ്ങള്‍ വളരെ മോശമാണ്. ഇഷാന്‍ കിഷന്‍, ക്വിന്റന്‍ ഡീകോക്ക്, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ക്കെല്ലാം സ്ഥാനം നഷ്ടമായേക്കും.
ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, കഗിസോ റബാദ എന്നിവരെ നിലനിര്‍ത്താനാണ് സാധ്യത. റിഷഭിനെ നായകനായി തുടരാന്‍ അനുവദിച്ചാല്‍ ശ്രേയസ് പുതിയ തട്ടകം തേടാനും സാധ്യതകളുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡേവിഡ് വാര്‍ണറെ ഒഴിവാക്കുമ്പോള്‍ കെയ്്ന്‍ വില്യംസന്‍, റാഷിദ് ഖാന്‍ എന്നിവരെ നിലനിര്‍ത്തിയേക്കും. ഭുവനേശ്വര്‍ കുമാറിനെ കൈവിടാനാണ് സാധ്യത കൂടുതല്‍.


Click it and Unblock the Notifications